ശ്രീജിത്ത് രവി

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

ശ്രീജിത്ത് രവി

മലയാളചലച്ചിത്രവേദിയിലെ ഒരു നടനും ഒരു വ്യവസായിയുമാണ് ശ്രീജിത്ത് രവി.[1] മലയാളത്തിലെ ആദ്യകാല നടനായിരുന്ന ടി.ജി. രവിയുടെ മകനാണ് ശ്രീജിത്ത്.

വസ്തുതകൾ ശ്രീജിത്ത് രവി, ജനനം ...
ശ്രീജിത്ത് രവി
ശ്രീജിത്ത്
Thumb
ജനനം (1976-05-19) മേയ് 19, 1976  (48 വയസ്സ്)
ദേശീയതഇന്ത്യ
വിദ്യാഭ്യാസംBE (Mech) NIT Suratkal, PGDBA ICFAI Bangalore, DBF ICFAI Hyderabad
തൊഴിൽ(s)വ്യവസായി (ടെക്‌സൺ റബ്ബർ പ്രൊഡക്ട്സ്, സൺടെക് ടയർ ലി.), ചലച്ചിത്രനടൻ
സജീവ കാലം2005 മുതൽ ചലച്ചിത്രനടനായി
ഉയരം1.72 മീ (5 അടി 7+12 ഇഞ്ച്)
ജീവിതപങ്കാളിസജിത (അധ്യാപിക)
കുട്ടികൾRijrashwa
മാതാപിതാക്കൾടി.ജി. രവി, Late: ഡോ. വി. കെ. സുഭദ്ര (11 Sep 2011 മരണപ്പെട്ടു)
ബന്ധുക്കൾരഞ്ജിത് (സഹോദരൻ), സീമ (Sister in law), മിലിത്, മിഥുൽ (nephews), മിനാൽ (niece)
അടയ്ക്കുക

ആദ്യജീവിതം

ശ്രീജിത്ത് തൃശ്ശൂരിലെ ഹരി ശീ വിദ്യ നിധി സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ധാരാളം തിയേറ്റർ പരിപാടികളിൽ പങ്കെടുത്തിരുന്നു. സ്കൂളിലെ അന്നത്തെ പ്രിൻസിപ്പാൾ ആയിരുന്ന നളിനി ചന്ദ്രൻ അദ്ദേഹത്തിന് മികച്ച പ്രോത്സാഹനം നൽകിയിരുന്നു. പിന്നീട് കോളേജ് ജീവിതത്തിൽ ഇത് അദ്ദേഹം തുടർന്നു. പോർട്ലാന്റ് യൂണിവേഴ്സിറ്റിയിലെ മൈക്കിൾ ഗ്രിഗ്സിന്റെയും, മഹേഷ് ദത്തനി എന്നിവരുടെ തിയേറ്റർ ക്ലാസുകൾ അറ്റൻഡ് ചെയ്തു.

ചലച്ചിത്രത്തിലേക്ക്

ശ്രീജിത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നത് ചാന്ത്‌പൊട്ട് എന്ന ചിത്രത്തിലെ വേഷമായിരുന്നു.


വിദ്യഭ്യാസം

ശ്രീജിത്ത് എൻ.ഐ.ടി. സുറത്കലിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദവും, ബാംഗളൂരിലെ ഐ.സി.എഫ്.അ.ഐ. ബിസിനസ്സ് സ്കൂളിൽ നിന്നും എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്.

ഔദ്യോഗിക ജീവിതം

ശ്രീജിത് മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങുന്നത് 2005 ലാണ്. പിന്നീട് ചെറിയ വേഷങ്ങളിലായി 25 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൺടെക് ടയർസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അദ്ദേഹം എക്സിക്യുട്ടീവ ഡയറക്ടർ ആണ്.

ചലച്ചിത്രങ്ങൾ

Thumb
ശ്രീജിത്ത് രവി, തന്റെ കുടുംബത്തോടൊപ്പം
കൂടുതൽ വിവരങ്ങൾ ചിത്രം, വേഷം ...
ചിത്രംവേഷംവർഷം
ത്രീ കിംഗ്സ്-2011
ബെസ്റ്റ് ആക്ടർസലാം2010
ചേകവർഉടുമ്പു റോക്കി2010
പ്രാഞ്ചിയേട്ടൻ & ദി സെയിന്റ്-2010
നായകൻ-2010
പുണ്യം അഹംപങ്കൻ2010
സ്വന്തം ഭാര്യ സിന്ദാബാദ്-2010
താന്തോന്നി-2010
യുഗപുരുഷൻ2010
കേരള കഫേsegment "Island Express"2009
ലൗഡ് സ്പീക്കർBachelor2009
വൈരം-2009
പാസഞ്ചർ-2009
ഭഗവാൻ-2009
സ്വ ലേരാമനാഥൻ2009
സുൽത്താൻവിവേക്2008
തലപ്പവ്കരുണൻ2008
താവളംഗൗരി2007
കംഗാരു'Syringe' Vasu2007
ഇന്ദ്രജിത്ജമാൽ2007
വീരാളിപ്പട്ട്-2007
മിഷൻ 90 ഡേയ്സ്ശിവരസൻ (as Sreejit Ravi)2007
ബിഗ് ബി-2007
ചാന്ത് പൊട്ട്-2005
അടയ്ക്കുക

പുറത്തേക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ശ്രീജിത്ത് രവി

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.