പേർഷ്യൻ സൂഫി From Wikipedia, the free encyclopedia
പ്രശസ്ത പേർഷ്യൻ സൂഫി പണ്ഡിതനും ഇസ്ലാംമത പ്രബോധകനുമായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ ജീലാനി അഥവാ അബ്ദുൽ ഖാദർ അൽ ജിലാനി Abd( പേർഷ്യൻ: عبد القادر گیلانی,ഉർദു: عبد القادر آملی گیلانیolqāder Gilāni). (പേർഷ്യൻ: عبد القادر گیلانی Abdolɢāder Gilāni) (എ.ഡി.1077-1166) (ഹിജ്റ വർഷം:470–561 ). അബ്ദുൽ ഖാദിൽ അൽ ജീലാനി ഇബ്നു സ്വാലിഹ് ഇബ്നു ജംഗിദോസ്ത് എന്നാണ് പൂർണ്ണനാമം. ഖാദിരി സൂഫിപരമ്പരയുടെ പ്രധാന കണ്ണിയായ ശൈഖ് ഗീലാനി വിശ്വ പ്രസിദ്ധമായ നാല് ഖുതുബ്കളിൽ ഒരാളായി കരുതപ്പെടുന്നു. പേർഷ്യൻ ഭാഷയിലുള്ള "گ" (ഗ-G) എന്ന അക്ഷരം അറബി ഭാഷയിലില്ലാത്തതിനാൽ കീലാനി എന്നും ജീലാനി എന്നും അറബിക് കൈയ്യെഴുത്തുപ്രതികളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുസ്ലിം ലോകത്ത് ശൈഖ് ജീലാനി നൽകിയ സംഭാവന,അദ്ദേഹത്തിന് മുഹ്യുദ്ദീൻ (വിശ്വാസത്തെ പുനഃരുജ്ജീവിപ്പിച്ചവൻ) എന്ന അപരനാമത്തിലറിയപ്പെടാൻ കാരണമായി. [1]
കാസ്പിയൻ കടലിന്റെ വടക്കുള്ള പേർഷ്യൻ (ഇറാൻ) പ്രവിശ്യയായ ജീലാനിലെ നയീഫ് ദേശത്ത് (എ.ഡി 1077 (ഹിജ്റ 470 ,റമളാൻ 1) ന് അബ്ദുൽ ഖാദിർ ജനിച്ചു. സൂഫി സിദ്ധനായിരുന്ന സയ്യിദ് അബു സ്വാലിഹ് ഇബ്നു മൂസ പിതാവും, അമ്മാത്തുൽ ജബ്ബാർ ഫാത്തിമ മാതാവുമാണ്. മാതാപിതാക്കൾ ഹസ്സൻ, ഹുസൈൻ വഴിയുള്ള വംശപാരമ്പരയിൽ മുഹമ്മദ് നബിയിലേക്ക് എത്തിച്ചേരുന്നു. [2]
പ്രാഥമിക പഠനം മാതാവ് , മാതൃ പിതാവും സൂഫി പണ്ഡിതനുമായ അബ്ദുല്ലാഹി സ്സ്വൗമഈ എന്നിവരിലൂടെ സ്വാന്തമാക്കി
. പത്താം വയസ്സിൽ ഖൈലിലെ മതപാഠശാലയിൽ ചേർന്നു. ഹമ്പലി പാന്ഥാവിൽ ജ്ഞാനം കരസ്ഥമാക്കുവാനായി ഉപരിപഠനത്തിന് ബാഗ്ദാദ് തിരഞ്ഞെടുത്തു.[3] കളവ് പറയരുതെന്ന മാതാവിന്റെ ഉപദേശം.
ബാഗ്ദാദ് യാത്രക്കിടെ കൊള്ളക്കാരുടെ മുൻപിലും അബ്ദുൽ ഖാദിർ പാലിച്ചതും അത് കാരണമായി കൊള്ള സംഘം നേർമാർഗ്ഗത്തിലായതും ഇദ്ദേഹത്തിന്റെ ജീവ ചരിത്രത്തിൽ പ്രതേകം സ്ഥാനം പിടിക്കുന്നുണ്ട്.[4] ശൈഖ് അബൂ സഈദുൽ മുഖ്റമി,ഇബ്നു അഖീൽ, അബുൽ ഖത്വാബ്, അബുൽ ഹുസൈനുൽ ഫര്റാഗ്, ശൈഖ് അബൂബക്കരിത്തിബ്രീസി, ഹമ്മാദ് ബ്നു ദബാസ് എന്നീ ഗുരുക്കന്മാരിൽ നിന്നും ഖുർആൻ, ഹദീസ്,ഫിഖ്ഹ്, തസ്സവുഫ്, അഖീദ എന്നീ വിഷയങ്ങളിൽ ജ്ഞാനം നേടിയതിനു ശേഷം ബഗ്ദാദിലെ ഖാസി അബീ സഊദിൽ മഖ്റമിയുടെ വിദ്യാപീഠത്തിലും തുടർന്ന് വിശ്വപ്രസിദ്ധമായ ‘നിളാമിയ്യ’ സർവ്വകലാശാലയിലും അധ്യാപകനായി സേവനമനുഷ്ടിച്ചു. ഹംബലി, ശാഫിഈ കർമ്മശാസ്ത്ര സരണികളിൽ മതവിധി നൽകുന്നയിടത്തോളം അദ്ദേഹത്തിൻറെ പാണ്ഡിത്യമുയർന്നു.
സൂഫികൾക്കിടയിൽ അത്യുന്നത സ്ഥാനമായിരുന്നു അബ്ദുൽ ഖാദിർ ജീലാനി ആർജ്ജിച്ചിരിക്കുന്നത്. ഖൗസുൽ അഅ്ളം, മുഹ്യുദ്ദീൻ, ഖുതുബുർറബ്ബാനി, സുൽത്താൻ അൽ ഔലിയ എന്നൊക്കെ അദ്ദേഹം ആത്മീയ ജ്ഞാനികൾക്കിടയിൽ വിശേഷിപ്പിക്കപ്പെടുന്, عبد الله الصماء ശരീഫുൽ യഅ്ഖൂബി, താജുൽ ആരിഫീൻ അബുൽ വഫ, ശൈഖ് ഹമ്മാദ് എന്നിവരിൽ നിന്നെല്ലാം ആധ്യാത്മിക അറിവുകൾ സമ്പാദിച്ചിട്ടുണ്ടെങ്കിലും മുർഷിദ് ആയി കണക്കാപ്പെടുന്ന പ്രധാന ഗുരു (മശായിഖ്) അബൂസഈദ് മഖ്റമി ആണ്. ഇദ്ദേഹത്തിൽ നിന്നാണ് സൂഫിസ പരിശീലന സമാപ്തി കുറിച്ച് നൽകപ്പെടുന്ന ഖിർഖ എന്ന സ്ഥാന വസ്ത്രം അബ്ദുൽ ഖാദിർ കരസ്തമാക്കിയത്.[5]ജുനൈദ് ബാഗ്ദാദിയുടെ ആത്മീയ പരമ്പരയായിരുന്നു അബ്ദുൽ ഖാദിർ സ്വീകരിച്ചിരുന്നത്. വിദ്യാഭ്യാസത്തിനും അധ്യാപനത്തിനുമൊടുവിൽ ആധ്യാത്മിക ജീവിതത്തിലേക്ക് പൂർണ്ണമായും കടന്നു. റിയാളകൾ (സൂഫി പരിശീലനങ്ങൾ) പൂർത്തിയാക്കി വർഷങ്ങളോളം ഏകാന്ത വാസം നിരീക്ഷണം, ധ്യാനം, ദേശാടനം എന്നിവയിൽ മുഴുകി. [6]
ആധ്യാത്മ പരിശീലനങ്ങൾക്കൊടുവിൽ ബാഗ്ദാദിലേക്ക് തിരിച്ചു വന്ന[7] മുഹ്യുദ്ദീൻ പാഠശാലസ്ഥാപിച്ചു.[8] തുടർന്ന് മരണംവരെ ഇദ്ദേഹത്തിന്റെ പ്രവർത്തനരംഗം ബാഗ്ദാദായിരുന്നു. കലിമ തൗഹീദിന്റെ ബൈഅത്ത് നൽകിയ തന്റെ ആത്മീയ ഗുരുവായ ശൈഖ് അബൂ സയീദ് മുബാറക്കിൻറെ കീഴിലുണ്ടായിരുന്ന വിദ്യാലയം അബ്ദുൽഖാദർ ഏറ്റെടുത്തു. വിദഗ്ദ്ധനായ അധ്യാപകൻ എന്ന നിലയിൽ പ്രസിദ്ധനായി. മെസൊപ്പൊട്ടേമിയ, പേർഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിൽ നിന്നും ധാരാളം ശിഷ്യന്മാർ ഇദ്ദേഹത്തിനുണ്ടായി. ആർജ്ജിച്ച തന്റേതായ സാധക വഴികൾ രൂപപ്പെടുത്തി ശിഷ്യരെ പരിശീലിപ്പിച്ചു. ഈ സരണി ഖാദിരിയ്യ എന്നറിയപ്പെട്ടു. ഖാൻഖാഹ് കേന്ദ്രമാക്കി പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകിയ ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ശ്രവിക്കാൻ പതിനായിരക്കണക്കിന് പേർ തടിച്ചു കൂടാറുണ്ടായിരുന്നു.[9] [10] ലക്ഷകണക്കിന് മുസ്ലിങ്ങളെ പരിവർത്തനപ്പെടുത്തിയ ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അതിലേറെപ്പേരെ ഇസ്ലാം മതത്തിലേക്ക് ആകർഷിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു[11] ഇദ്ദേഹം സ്ഥാപിച്ച അൽഖാദിരിയാ മാർഗ്ഗത്തിന് ഇസ്ലാം ലോകത്തിൽ വലിയ സ്ഥാനമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം പുത്രന്മാരും പൌത്രന്മാരും ഈ മാർഗ്ഗത്തിന്റെ പ്രവർത്തനം തുടർന്നു നടത്തിവന്നു. ഈ മാർഗ്ഗത്തിന്റെ സ്വാധീനത ലോകത്തിന്റെ പലഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇന്ത്യയിൽ പലയിടത്തും അൽഖാദിരിയാമാർഗ്ഗം സ്വീകരിച്ചവരുണ്ട്.
അധികാരികളുടെ നീതി കേടിനെതിരെ ശബ്ദിക്കുന്ന പ്രകൃതമായിരുന്നു ഇദ്ദേഹത്തിന്റേത്. ജനങ്ങളുടെ ആവശ്യത്തെ പറ്റി അധികാരികളെ ബോധിപ്പിക്കുകയും പരിഹാരം കാണുകയും ചെയ്യുമായിരുന്നു. അധികാരികളെ പ്രീണിപ്പിച്ച് സ്ഥാനമാനങ്ങളും സമ്പത്തു നേടുന്ന കൊട്ടാര സേവകരായ പണ്ഡിതന്മാരെ ഗുണദോഷിക്കുകയും അവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്തിരുന്നു. നേർച്ചയായി സമർപ്പിക്കപ്പെടുന്ന പണവും, വസ്ത്രവും ഭക്ഷണങ്ങളും ആവിശ്യക്കാർക്കിടയിൽ വിതരണം ചെയ്യുന്ന പ്രകൃതമായിരുന്നു. രാത്രി സമയങ്ങളിൽ നഗരത്തിലെത്തുന്ന ആവശ്യക്കാർക്ക് അത്താഴവും , കിടക്കാനുള്ള സൗകര്യം ഒരുക്കാനും ഖാന്ഖാഹിന്റെ പടിപ്പുരയിൽ റൊട്ടിയുമായി സേവകരെ നിയോഗിച്ചിരുന്നു. [12] എകാന്ത വാസത്തിനു ശേഷം കച്ചവട രംഗത്ത് വ്യാപൃതനാവുകയും മികവ് തെളിയിക്കുകയും ചെയ്തു. ചരക്ക് നീക്കത്തിനായി നിരവധി കപ്പലുകൾ ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. അന്നദാനം നടത്തുന്ന കൃത്യത്തെ ന്യായീകരിച്ചു കൊണ്ട് മുഹ്യുദ്ധീൻ ശൈഖ് പറഞ്ഞ വാചകം ഇതാണ്: ഓരോ കർമ്മങ്ങളും ഞാൻ ചികഞ്ഞന്വേഷിച്ചു, വിശക്കുന്നവരെ ഭക്ഷിപ്പിക്കുന്നതിനേക്കാൾ നല്ല ഒന്ന് ഞാൻ കണ്ടില്ല
ജിലാനി ഒരു അത്ഭുത പുരുഷനായിട്ടാണ് ചിലർ കണക്കാക്കുന്നത്. ഇദ്ദേഹത്തിന്റെ ജ്ഞാനം, ആത്മീയശക്തി എന്നിവയെല്ലാം ചിലർ വിശ്വസിക്കുന്നു. ദീനാനുകമ്പ, വിനയം, സൌമ്യത, സത്യം തുടങ്ങിയവയെ ഇദ്ദേഹം അങ്ങേയറ്റം പ്രായോഗികമാക്കിയിട്ടുണ്ട്.[13]
സൂഫിമതസിദ്ധാന്തങ്ങൾ പ്രചാരത്തിലിരുന്ന കാലത്തായിരുന്നു ജിലാനി ജീവിച്ചിരുന്നത്. ഇദ്ദേഹം സുന്നികളുടെ ധാർമികവും സാമൂഹികവും ആയ കടമകളെക്കുറിച്ച് ഒരു ചെറുഗ്രന്ഥം രചിച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്റെ അവസാനം സൂഫി ചിന്താഗതിയുടെ പ്രത്യേകതകളെക്കുറിച്ചും പ്രതിപാദിക്കുന്നു. കൂടാതെ മിസ്റ്റിസിസത്തെക്കുറിച്ചുള്ള കൃതികളും പ്രാർഥനാസമാഹാരങ്ങളും മതപ്രഭാഷണങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. [14] 1166-ൽ ബാഗ്ദാദിൽവച്ച് ഇദ്ദേഹം നിര്യാതനായി. ജിലാനിയുടെ ഖബർസ്ഥാനി ബാഗ്ദാദിലെ പ്രധാന സന്ദർശന കേന്ദ്രമാണ്.
ഒട്ടേറെ ഗ്രന്ഥങ്ങൾ ജീലാനി രചിച്ചിട്ടുണ്ടെങ്കിലും നാമമാത്രമായാതെ ഇന്ന് നിലനിൽക്കുന്നുള്ളു. കൈയെഴുത്ത് പ്രതികളായ രചനകളിൽ ഭൂരിഭാഗവും താര്ത്താരികളുടെ ബാഗ്ദാദ് അക്രമണത്തില് കത്തിയെരിക്കപ്പെട്ടു. ശേഷിച്ചവയിൽ ചിലത് റിയാദിലെ മതമൗലിക വാദികളുടെ ആക്രമങ്ങളിലും ചുട്ടെരിക്കപ്പെട്ടു.
സൂഫികളിൽ അത്യുന്നതക്കാരനായ മുഹ്യുദ്ധീൻ അബ്ദുൽ ഖാദിറിനെ പ്രകീർത്തിച്ച് സരണി മാർഗ്ഗക്കാരായ സൂഫികളാൽ ലോകമൊട്ടുക്കും നിരവധി കീർത്തനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഖസീദത്തുൽ ഖുതുബിയ്യത്,മുഹ്യുദ്ദീൻ മാല, നൂൽമാല എന്നിവ മലയാള പരിസരത്ത് പ്രസിദ്ധി നേടിയവയാണ്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.