ദശരഥന്റേയും കൗസല്യയുടേയും സീമന്തപുത്രി; ഋഷ്യശൃംഗന്റെ പത്നി, ലോമപാദന്റെയും വർഷിണിയുടേയും ദത് From Wikipedia, the free encyclopedia
ഭാരതീയ പുരാണേതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ശാന്ത. അയോദ്ധ്യയിലെ രാജാവും രാമന്റെ പിതാവുമായ ദശരഥന് [1]കൗസല്യയിൽ ജനിച്ച പുത്രിയാണിത്[2]. കൗസല്യയുടെ പുത്രനായ രാമൻ, കൈകേയീ പുത്രനായ ഭരതൻ, സുമിത്രയുടെ പുത്രന്മാരായ ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ജ്യേഷ്ഠത്തിയാണ് ശാന്ത.
ശാന്ത | |
---|---|
Information | |
ബന്ധം | Daughter of Kaushalya |
കുടുംബം |
|
ഇണ | Rishyasringa |
ശാന്ത ജനിച്ചതിനുശേഷം വളരെക്കാലത്തേക്കു് ദശരഥനും പത്നിക്കും കുട്ടികൾ ജനിച്ചില്ല. അക്കാലത്തൊരിക്കൽ ദശരഥന്റെ ആത്മസുഹൃത്തും സതീർത്ഥ്യനും അംഗരാജ്യത്തെ രാജാവുമായിരുന്ന ലോമപാദൻ അയോദ്ധ്യയിൽ വന്നു. അംഗരാജാവിനു് സന്താനങ്ങളില്ലായിരുന്നു. ശാന്തയെ അദ്ദേഹം ദത്തുപുത്രിയായി സ്വീകരിച്ച് അംഗരാജ്യത്തേക്കു കൊണ്ടുപോയി. തുടർന്നു് ലോമപാദൻ ശാന്തയെ ഋഷ്യശൃംഗൻ എന്ന മഹർഷിയ്ക്കു് വിവാഹം കഴിച്ചുകൊടുത്തു[3].
ഋഷ്യശൃംഗൻ എന്ന ഈ മുനികുമാരനായിരുന്നു മുമ്പൊരിക്കൽ ലോമപാദനുവേണ്ടി അംഗരാജ്യത്ത് മഴപെയ്യിച്ചതും, പിന്നീട് ദശരഥ മഹാരാജാവിനു പുത്രന്മാരുണ്ടാകുവാൻ പുത്രകാമേഷ്ടിയാഗം കഴിച്ചതും. ശാന്തയുടെ ജീവിതം അവലംബമാക്കി സജിൽ ശ്രീധർ രചിച്ച നോവൽ ശാന്ത മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കപ്പെട്ടു.ഇന്ത്യൻ ഭാഷകളിൽ ഇതാദ്യമായാണ് ഇത്തരമൊരു സർഗാത്മക സൃഷ്ടിക്ക് ശാന്ത വിഷയമാകുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.