ശബ്ദാലങ്കാരം

From Wikipedia, the free encyclopedia

കാവ്യത്തിലെ ശബ്ദത്തെ ആശ്രയിച്ചുനിൽക്കുന്ന അലങ്കാരമാണ് ശബ്ദാലങ്കാരം. അനുപ്രാസം, യമകം, പുനരുക്തവദാഭാസം, ചിത്രം എന്നിങ്ങനെ ശബ്ദാലങ്കാരങ്ങൾ നാലു വിധമാണ്.

അനുപ്രാസം


ഒരേ വ്യജ്ഞനവർണത്തെ അടുത്തടുത്താവർത്തിക്കുന്നത് അനുപ്രാസം .

യമകം



രണ്ടോ അതിലധികമോ അക്ഷരങ്ങളെ അനുക്രമം തെറ്റാതെ ഒന്നായിട്ട് ആവർത്തിക്കുന്നത് യമക. ഇതിന് പദാവൃത്തി മുതലായ അനേകം ഭേദങ്ങൾ വരും.

പുനരുക്തവദാഭാസം

ശബ്ദാലങ്കാരങ്ങളിൽ ഒന്നാണ് പുനരുക്തവദാഭാസം.  പ്രഥമശ്രവണത്തിൽ അർത്ഥത്തിന് പൗനരുക്ത്യം തോന്നുന്നപ്രയോഗമാണിത്.ലീലാതിലകത്തിൽ ശബ്ദാലങ്കാരങ്ങളേയും അർത്ഥാലങ്കാരങ്ങളേയുംപറ്റി  പറയുമ്പോൾ ഗ്രന്ഥകർത്താവ്  ശബ്ദാലങ്കാരങ്ങളിൽ (1) ഛേകാനുപ്രാസം (2) വൃത്ത്യനുപ്രാസം (3) ലാടാനുപ്രാസം (4) യമകം (5) പുനരുക്തവദാഭാസം ഇവയെ  സ്വീകരിക്കുന്നു.[1]

ചിത്രം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.