ഇന്ത്യയിലെ ഒരു സംഗീത ത്രൈയമാണ് ശങ്കർ എഹ്സാൻ ലോയ് (ഹിന്ദി: शंकर-एहसान-लोय, തമിഴ്: ஷங்கர்-எஹ்சான்-லய, തെലുഗ്: శంకర్-ఎహ్సాన్-లోయ్,ഉർദു: شنکر-احسان-لوی). ഇതിലെ അംഗങ്ങൾ ശങ്കർ മഹാദേവൻ, എഹ്സാൻ നൂറാനി, ലോയ് മെന്ഡോൺസ എന്നിവരാണ്. മിഷൻ കാശ്മീർ, ദിൽ ചാഹ്താ ഹേ, കൽ ഹോ നാ ഹോ, ബണ്ടി ഓർ ബബ്ലി, താരെ സമീൻ പർ, മൈ നേം ഈസ് ഖാൻ തുടങ്ങി അനേകം ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ഇവർ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഇവരിൽ ശങ്കർ മഹാദേവൻ ഒരു കേരളിയ തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്.[1]

വസ്തുതകൾ ശങ്കർ എഹ്സാൻ ലോയ്, പശ്ചാത്തല വിവരങ്ങൾ ...
ശങ്കർ എഹ്സാൻ ലോയ്
Thumb
(ഇടതു നിന്നും:ലോയ് മെന്ഡോൺസ, എഹ്സാൻ നൂറാനി, ശങ്കർ മഹാദേവൻ
പശ്ചാത്തല വിവരങ്ങൾ
ഉപകരണ(ങ്ങൾ)കീബോർഡ്, ഗിറ്റാർ, പിയാനോ, ഹാർമോണിയം, പെർ‌ക്യൂഷൻ, തുടങ്ങിയവ
വർഷങ്ങളായി സജീവം1997 മുതൽ
അംഗങ്ങൾലോയ് മെന്ഡോൺസ,
എഹ്സാൻ നൂറാനി,
ശങ്കർ മഹാദേവൻ
അടയ്ക്കുക

ജീവചരിത്രം

ഒന്നിക്കുന്നതിനു മുൻപ് ശങ്കർ ഒറാക്കിൾ സോഫ്റ്റ്‌വേർ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. എഹ്സാനും ലോയും ചില പരസ്യങ്ങൾക്കും ടീ.വി. പരിപാടികൾക്കും വേണ്ടി സംഗീതം നൽകി പോന്നു. മുവരും മുകുൾ ആനന്ദിൻറെ ദസ് എന്ന ചലച്ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഒന്നിച്ചത്. ആ ചലച്ചിത്രം സംവിധായകന്റെ വിയോഗം മൂലം ഒരിക്കലും പൂർത്തിയായില്ല. ഇവരുടെ ആദ്യ പ്രശസ്ത ചലച്ചിത്രം ഫർഹാൻ ആഖ്തറിൻറെ ദിൽ ചാഹ്താ ഹൈ ആയിരുന്നു.[2]. 2004 ൽ അവർ അവരുടെ ആദ്യ ദേശിയ പുരസ്കാരം കൽ ഹോ നാ ഹോ എന്ന ചിത്രത്തിന് നേടി.[3]

തിരഞ്ഞെടുത്ത ചലച്ചിത്ര സൂചി

  • വിശ്വരൂപം
  • ഡോൺ 2
  • ആരക്ഷൺ
  • സിന്ദഗി നാ മിലേഗി ദോബാരാ
  • മൈ നെയിം ഈസ് ഖാൻ
  • താരെ സമീൻ പർ
  • വെസ്റ്റ് ഈസ്‌ വെസ്റ്റ്
  • സോക്കൊമോൻ
  • ഗെയിം
  • പാട്ടിയാല ഹൌസ്
  • ദുംകട്ട
  • ബന്ദാ യെഹ് ബിന്ദാസ് ഹേ
  • ദി ഡിസൈർ (ആർ. ശരത് ചലച്ചിത്രം)
  • ഷോർട്ട്കട്ട്‌
  • വി ആർ ഫാമിലി
  • തെരേ ബിൻ ലാദൻ
  • ഹൌസ്ഫുൾ
  • ഹം തും ഓർ ഘോസ്റ്റ്
  • ലണ്ടൻ ഡ്രീംസ്‌
  • വൈക്ക് അപ്പ്‌ സിഡ്
  • സിക്കന്ദർ
  • 13 ബി
  • ലക്ക് ബൈ ചാൻസ്
  • റോക്ക് ഓൺ!!
  • ഹെയ് ബേബി
  • ജ്ഹും ബരാബർ ജ്ഹും
  • സലാം-ഇ-ഇഷ്ക്
  • ഡോൺ
  • കഭി അൽവിദാ നാ കെഹനാ
  • ദിൽ ജോ ഭി കഹെ
  • ക്യുൻ! ഹോ ഗയാ നാ?
  • ലക്ഷ്യ
  • കൽ ഹോ നാ ഹോ
  • കുഛ് നാ കഹോ
  • അർമാൻ
  • മിഷൻ കാശ്മീർ
  • ഭോപാൽ എക്സ്പ്രസ്സ്‌
  • ശൂൽ
  • ദസ്

പുറം കണ്ണികൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.