ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ശക്തി കപൂർ. (ജനനം: സെപ്റ്റംബർ 3, 1958). പ്രധാനമായും ഹാസ്യവേഷങ്ങളിലും, വില്ലൻ വേഷങ്ങളിലുമാണ് ശക്തി കപൂർ അഭിനയിച്ചിട്ടുള്ളത്. മറ്റൊരു നടനായ കാദർ ഖാൻ ജോഡിയായി 100 ലധികം ചിത്രങ്ങളിൽ ശക്തി കപൂർ അഭിനയിച്ചിട്ടൂണ്ട്.
ശക്തി കപൂർ | |
---|---|
सुनील सिकन्दरलाल कपूर | |
ജനനം | Sunil Sikanderlal Kapoor 3 സെപ്റ്റംബർ 1952[1] |
കലാലയം | Kirori Mal College ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ |
തൊഴിൽ | അഭിനേതാവ് , Comedian |
സജീവ കാലം | 1972 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | ശിവാംഗി (m. 1982) |
കുട്ടികൾ | Siddhanth Kapoor ശ്രദ്ധ കപൂർ |
ശക്തി കപൂർ ജനിച്ചത് മുംബൈയിലാണ്.
അഭിനയ ജീവിതം
1972 ലാണ് ശക്തി കപൂർ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. മികച്ച ഹാസ്യനടനുള്ള പുരസ്കാരത്തിന് പല തവണ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമേ പുരസ്കാരം ലഭിച്ചിട്ടുള്ളൂ. ഈയിടെ ശക്തി കപൂർ സംവിധായകനായ പ്രിയദർശന്റെ ചിത്രങ്ങളിൽ തുടർച്ചയായി അഭിനയിച്ചിരുന്നു.
വിവാദങ്ങൾ
2005 ൽ ഒരു മാധ്യമങ്ങളുടെ രഹസ്യ പ്രവർത്തനത്തിൽ ശക്തി കപൂർ പെൺകുട്ടികളെ വശീകരിച്ച അഭിനയ രംഗത്തേക്ക് കൊണ്ടുവരുന്നതായി ആരോപണങ്ങൾ ഉയർന്നു.[3] ഇതു മൂലം മാധ്യമങ്ങളിൽ നിന്നും സിനിമ അഭിനയത്തിൽ നിന്നും കുറെ കാലത്തേക്ക് അദ്ദേഹം മാറി നിന്നു.
സ്വകാര്യ ജീവിതം
ശക്തി കപൂർ വിവാഹം ചെയ്തിരിക്കുന്നത് ശിവാംഗിയെ ആണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. മറാത്തി നടീയായ പദ്മിനി കോലാപുരി ഭാര്യാസഹോദരിയാണ്.
പുരസ്കാരങ്ങൾ
- 1995: മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ പുരസ്കാരം - Raja Babu
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.