ശക്തികാന്ത ദാസ്

From Wikipedia, the free encyclopedia

ശക്തികാന്ത ദാസ്

1980 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ‌എ‌എസ്) തമിഴ്‌നാട് കേഡറിലെ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ് (ജനനം: ഫെബ്രുവരി 26, 1957). നിലവിൽ റിസർവ് ബാങ്ക് (ആർ‌ബി‌ഐ) യുടെ 25-ാമത്തെ ഗവർണറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നേരത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ അംഗവും ജി 20 യിൽ ഇന്ത്യൻ പ്രതിനിധിയുമായിരുന്നു. ഐ‌എ‌എസ് ഉദ്യോഗസ്ഥനായി ഇന്ത്യൻ, തമിഴ്‌നാട് സർക്കാരുകൾക്കായി വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ചു.

വസ്തുതകൾ The Honourable ശക്തികാന്ത ദാസ്, 25th Governor of the Reserve Bank of India ...
The Honourable
ശക്തികാന്ത ദാസ്
Thumb
ശക്തികാന്ത ദാസ് (ഇടത്)
25th Governor of the Reserve Bank of India
പദവിയിൽ
ഓഫീസിൽ
12 ഡിസംബർ 2018
മുൻഗാമിUrjit Patel
Sherpa of India to the G20
ഓഫീസിൽ
27 നവംബർ 2017  11 ഡിസംബർ 2018
നിയോഗിച്ചത്Appointments Committee of the Cabinet
പ്രധാനമന്ത്രിNarendra Modi
മന്ത്രിArun Jaitley
ഗവർണ്ണർUrjit Patel
മുൻഗാമിArvind Panagariya
Member of the Fifteenth Finance Commission
ഓഫീസിൽ
27 നവംബർ 2017  11 ഡിസംബർ 2018
Serving with Ashok Lahiri
Anoop Chand
Ramesh Chand
നിയോഗിച്ചത്President of India (then, Ramnath Kovind)
ChairmanN. K. Singh
പിൻഗാമിAjay Narayan Jha
Economic Affairs Secretary
ഓഫീസിൽ
31 ഓഗസ്റ്റ് 2015  28 മേയ് 2017
നിയോഗിച്ചത്Appointments Committee of the Cabinet
മന്ത്രിArun Jaitley
മുൻഗാമിRajiv Mehrishi
പിൻഗാമിSubhash Chandra Garg
Revenue Secretary
ഓഫീസിൽ
16 ജൂൺ 2014  31 ഓഗസ്റ്റ് 2015
നിയോഗിച്ചത്Appointments Committee of the Cabinet
മന്ത്രിArun Jaitley
മുൻഗാമിRajiv Thakur
പിൻഗാമിHasmukh Adhia
Fertilizers Secretary
ഓഫീസിൽ
20 ഫെബ്രുവരി  20 ഫെബ്രുവരി
നിയോഗിച്ചത്Appointments Committee of the Cabinet
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-02-26) 26 ഫെബ്രുവരി 1957  (67 വയസ്സ്)
Bhubaneswar, Orissa, India
(now, Bhubaneswar, Odisha, India)
അൽമ മേറ്റർSt. Stephen's College, University of Delhi
ജോലിRetired IAS officer
അടയ്ക്കുക

ജീവിതരേഖ

1957 ഫെബ്രുവരി 26 ന് ഒഡിഷയിലെ ഭുവനേശ്വറിൽ ജനനം. [1] ആദ്യകാല വിദ്യാഭ്യാസം ഭുവനേശ്വറിലെ ഡെമോൺസ്ട്രേഷൻ മൾട്ടി പർപ്പസ് സ്കൂളിൽ. തുടർന്ന് ഡൽഹി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബാച്ചിലേഴ്സ് (ബിഎ), ബിരുദാനന്തര ബിരുദം (എംഎ) എന്നിവ നേടി.

ഔദ്യോഗിക ജീവിതം

തമിഴ്‌നാട്ടിൽ പ്രിൻസിപ്പൽ സെക്രട്ടറി (ഇൻഡസ്ട്രീസ്), സ്‌പെഷ്യൽ കമ്മീഷണർ (റവന്യൂ), സെക്രട്ടറി (റവന്യൂ), സെക്രട്ടറി (വാണിജ്യനികുതി), തമിഴ്‌നാട് സംസ്ഥാന പ്രോജക്ട് ഡയറക്ടർ തുടങ്ങി തമിഴ്‌നാട് സർക്കാരിനുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലും, കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി, കേന്ദ്ര റവന്യൂ സെക്രട്ടറി, യൂണിയൻ രാസവള സെക്രട്ടറി, സാമ്പത്തിക കാര്യ വകുപ്പിലെ പ്രത്യേക സെക്രട്ടറി എന്നീ കേന്ദ്ര തസ്തികകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2018 ഡിസംബർ 11 ന് ഉർജിത് പട്ടേൽ രാജിവച്ചതിനെ തുടർന്ന്, ശക്തികാന്ത ദാസിനെ മൂന്ന് വർഷത്തേക്ക് റിസർവ് ബാങ്ക് ഗവർണറായി നിയമിച്ചു. [2][3][4]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.