ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് പാർവ്വതി പുത്തനാറിൽ നിർമ്മിക്കപ്പെട്ട ഒരു തുരങ്കമാണു് വർക്കലതുരപ്പ്.(വർക്കല തുരങ്കം - Varkala Tunnel) [1]

Thumb
വർക്കല തുരപ്പ് 1900

ചരിത്രം

Thumb
തുരപ്പിന്റെ വടക്കേയറ്റം

1824-ൽ തിരുവനന്തപുരം വള്ളക്കടവ് (കല്പാക്കടവ്) മുതൽ വർക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച കനാലാണ് പാർവ്വതി പുത്തനാർ. തിരുവിതാംകൂറിലെ സ്വാതിതിരുനാൾ മഹാരാജാവിന് മുമ്പ് റീജന്റായി (പകരം ഭരണം) ഭരണം നടത്തിയിരുന്ന അദ്ദേഹത്തിന്റെ ഇളയമ്മ റാണി ഗൗരി പാർവ്വതി ഭായിയാണ് ഈ കനാൽ നിർമ്മിച്ചത്. ഇതിന്റ നിർമ്മാണം വർക്കലവരെയുള്ള ഗതാഗതത്തിനെ വളരെയേറെ സഹായിച്ചു. പക്ഷേ, വർക്കല കുന്ന് എന്ന കടമ്പയാണ് മറ്റു സ്ഥലങ്ങളിലേക്കുള്ള പോക്കുവരവിന് മാർഗ്ഗതടസ്സമായി അവശേഷിച്ചത്. അനന്തപുരിയിൽ നിന്നും വരുന്ന കെട്ടുവള്ളങ്ങളും യാത്രാ വള്ളങ്ങളും വർക്കല കുന്നുവരെ മാത്രമെ വരുമായിരുന്നുള്ളു. ശേഷം കാൽനടയായി കുന്നുകയറി വേണം ആലപ്പുഴയിലേക്കും കൊച്ചിയിലേക്കുമൊക്കെ ജനങ്ങൾക്കു പോയിവരാൻ.

വർക്കല കുന്നിന്റെ കാര്യത്തിൽ ഒരു തീരുമാനമാകാൻ പിന്നേയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. ആയില്യം തിരുനാളിന്റെ കാലത്ത് സർ ടി. മാധവറാവു ദിവാനയിരുന്നപ്പോൾ ബ്രിട്ടനിൽ നിന്നും വന്ന വില്യം ബാർട്ടനെ ദിവാനായി നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1877-ൽ വർക്കല കുന്ന് തുരന്ന് ഗതാഗതമാർഗ്ഗം നീട്ടുകയും ചെയ്തു. ഇതിനെയാണ് 'വർക്കല തുരപ്പ്' എന്നറിയപ്പെടുന്നത്.[2] രണ്ട് തുരങ്കമുള്ളതിൽ 2370 അടി നീളമുള്ള ആദ്യത്തേതിന്റെ പണി 1877ലും 1140 അടി നീളമുള്ള രണ്ടാമത്തേതിന്റെ 1877ലും പൂർത്തിയായി. നിർമ്മാണം 14 വർഷങ്ങൾ കൊണ്ടാണ് പൂർത്തിയായത്. വർക്കല വിളക്കുമാടം ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു.[3] വലിയകോയി തമ്പുരാന്റെ മയൂരസന്ദേശത്തിൽ വർക്കല തുരപ്പ് പ്രതിപാദിക്കുന്നുണ്ട്.[4]

നിലവിൽ

Thumb
തുരപ്പിന്റെ തെക്കേയറ്റം

ഇപ്പോൾ ഉപയോഗയോഗ്യമല്ലാത്ത തുരപ്പ് അടുത്തിടെ ഇതു നവീകരിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. കൈയേറ്റം ഒഴിപ്പിക്കാൻ കഴിയാത്തതും സമീപപ്രദേശത്തെ കെട്ടിടങ്ങളുമാണ് പ്രധാന തടസ്സം. 4.88 മീറ്റർ വീതിയുള്ള തുരങ്കം നിലനിർത്തി ഇരുഭാഗങ്ങളിലുള്ള കനാൽ ഗതാഗതയോഗ്യമാക്കാനാണ് ആലോചന. കനാലിൻെറ ആഴം കൂട്ടുമ്പോൾ സമീപത്തുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുമോയെന്ന ആശങ്കയുണ്ട്.[5]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.