Remove ads
കമ്യൂണിസ്റ്റ് സൈദ്ധാന്തികന്മാർ അവതരിപ്പിച്ച ആശയമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. From Wikipedia, the free encyclopedia
മാർക്സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നായി ചില കമ്യൂണിസ്റ്റ് സൈദ്ധാന്തികന്മാർ അവതരിപ്പിച്ച ആശയമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. ഇംഗ്ലീഷ്: dialectical materialism. പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുദ്ധ്യത്തിലൂടെ, പരസ്പര പ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതും. പ്രപഞ്ചത്തിൽ, പ്രാഥമികമായത് പദാർത്ഥം ആണെന്നും ആശയം പിന്നീടുണ്ടായതാണെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ലെന്നും ഈ സിദ്ധാന്തം പറയുന്നു. ഇന്നത്തെ കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ ലോകവീക്ഷണത്തിന്റെ സൈദ്ധാന്തിക അടിത്തറ ഈ സിദ്ധാന്തത്തിലാണ്. വൈരുദ്ധ്യാത്മക വാദം, ഭൗതികവാദം എന്നീ തത്ത്വസംഹിതകളെ കൂട്ടിയോജിപ്പിച്ചതാണ് ഈ തത്ത്വസംഹിത. എങ്കിലും കാൾ മാർക്സ് തന്റെ കൃതികളിലൊന്നും ഈ പേര് ഉപയോഗിച്ചിരുന്നില്ല. പകരം ചരിത്രപരമായ ഭൗതികവാദം എന്നാണ് അദ്ദേഹം കൂടുതലും പരാമർശിച്ചത്. വൈരുദ്ധ്യാത്മക ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും വൈരുദ്ധ്യാത്മക നിയമങ്ങൾ അടിസ്ഥാനപരമായി പിഴവുള്ളവയെന്നു് ലെസ്സെൿ കൊവക്കോവ്സ്കിയാൽ വിമർശിക്കപ്പെട്ടിട്ടുണ്ടു് - ചിലവ "പ്രത്യേകിച്ചൊരു മാർക്സിസ്റ്റ് ഉള്ളടക്കവുമില്ലാത്ത അതിസാമാന്യ സത്യങ്ങളെന്നും", മറ്റു ചിലവ "ശാസ്ത്രീയരീതികളിലൂടെ തെളിയിക്കാൻ കഴിയാത്ത തത്ത്വശാസ്ത്ര സിദ്ധാന്തങ്ങളെന്നും" ഇനിയും ചിലവ വെറും "അസംബന്ധമെന്നും". [1]
മാർക്സിസം |
സാമൂഹിക-മാനവ ശാസ്ത്രങ്ങൾ |
തൊഴിലാളി |
ബൂർഷ്വാസി |
വർഗ്ഗബോധം |
വർഗ്ഗസമരം |
പ്രാകൃത കമ്മ്യൂണിസം |
അടിമത്തം |
നാടുവാഴിത്തം |
മുതലാളിത്തം |
സോഷ്യലിസം |
കമ്യൂണിസം |
ധനതത്വശാസ്ത്രം |
മാർക്സിയൻ ധനതത്വശാസ്ത്രം |
വിഭവങ്ങൾ |
ചൂഷണം |
അദ്ധ്വാനം |
മൂല്യ നിയമം |
ഉല്പാദനോപാധികൾ |
ഉല്പാദന രീതികൾ |
അധ്വാനശക്തി |
മിച്ച അദ്ധ്വാനം |
മിച്ചമൂല്യം |
വേതന ജോലി |
ചരിത്രം |
മുതലാളിത്ത ഉല്പാദനസമ്പ്രദായം |
വർഗ്ഗ പ്രയത്നം |
തൊഴിലാളിവർഗ സർവാധിപത്യം |
Primitive accumulation of capital |
തൊഴിലാളിവർഗ്ഗ വിപ്ലവം |
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത |
ലോക വിപ്ലവം |
Philosophy |
മാർക്സിയൻ തത്ത്വശാസ്ത്രം |
ചരിത്രപരമായ ഭൗതികവാദം |
വൈരുദ്ധ്യാത്മക ഭൗതികവാദം |
Analytical Marxism |
അരജാകവാദവും മാർക്സിസവും |
Marxist autonomism |
Marxist feminism |
മാർക്സിസ്റ്റ് മാനവികതാവാദം |
Structural Marxism |
പാശ്ചാത്യ മാർക്സിസം |
പ്രധാന മാർക്സിസ്റ്റുകൾ |
കാറൽ മാർക്സ് |
ഫ്രെഡറിക് ഏംഗൽസ് |
കാൾ കോട്സ്കി |
ജോർജി പ്ലെഖാനോവ് |
ലെനിൻ |
ലിയോൺ ട്രോട്സ്കി |
റോസ ലക്സംബർഗ് |
മാവോ സെ-തൂങ് |
ജോർജ് ലൂക്കാക്സ് |
അന്റോണിയോ ഗ്രാംഷി |
ഫിദൽ കാസ്ട്രോ |
ചെ ഗുവേര |
Karl Korsch |
Frankfurt School |
ലൂയി അൽത്തൂസർ |
വിമർശനങ്ങൾ |
മാർക്സിസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ |
Full list |
കവാടം:കമ്മ്യൂണിസം |
പ്രപഞ്ചത്തിന്റെ ഉത്പത്തി, പ്രപഞ്ച പ്രതിഭാസങ്ങൾ, മനുഷ്യന്റെ പ്രസക്തി, മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധം തുടങ്ങിയ പ്രശ്നങ്ങളെ സംബന്ധിച്ച ചർച്ചയാണ് തത്ത്വശാസ്ത്രത്തിൽ പ്രധാനമായും ലോകവീക്ഷണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. തത്ത്വശാസ്ത്ര ചരിത്രം പരിശോധിച്ചാൽ പ്രധാനമായി ആശയവാദപരമായതും ഭൌതികവാദപരമായതുമായ രണ്ട് ധാരകൾ ഇത് സംബന്ധമായി നിലനിൽക്കുന്നതായി കാണാം. പ്രപഞ്ചം എങ്ങനെ ആവിർഭവിച്ചു, അത് യഥാർത്ഥത്തിൽ ഉള്ളതാണോ, അതിനെ മനുഷ്യന് മനസ്സിലാക്കാൻ കഴിയുമോ എന്നൊക്കെയുള്ള വിഷയങ്ങളിൽ ഈ രണ്ട് ധാരകളും വിരുദ്ധാഭിപ്രായം വെച്ചുപുലർത്തുന്നു. സർവ്വശക്തനായ ഒരു ദൈവത്തിന്റെ ആശയമാണ് പ്രപഞ്ചമായി പരിണമിച്ചതെന്ന് ആശയവാദം അഥവാ ആത്മീയവാദം പ്രസ്താവിക്കുന്നു. ഈ പ്രപഞ്ചത്തെ മനുഷ്യന് മനസ്സിലാക്കാൻ കഴിയില്ലെന്നും അത് മായയാണെന്നും വാദിക്കുന്ന ചിലരും ഇവരിലുണ്ട്.
നേരേമറിച്ച് ഭൌതികവാദികളുടെ അഭിപ്രായത്തിൽ ഈ പ്രപഞ്ചം യാഥാർത്ഥ്യവും അതിന് ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ലാത്തതുമാകുന്നു. ആശയവാദത്തിന് പ്രാമുഖ്യമുണ്ടായിരുന്ന പുരാതന – മദ്ധ്യകാല ഘട്ടങ്ങളിൽപ്പോലും ഭൌതികവാദ ചിന്താഗതിക്കാർ നിലനിന്നിരുന്നു. ഭാരതീയ ചിന്തയിലെ ലോകായതന്മാരും മറ്റും അവർക്ക് ഉദാഹരണങ്ങളാണ്. പ്രപഞ്ചത്തിൽ പ്രാഥമികമായുള്ളത് ഭൌതിക "പദാർത്ഥങ്ങളാണെന്ന് " അവർ വാദിച്ചു. പ്രാഥമികമായുണ്ടായത് "ആശയം" ആണെന്ന് ആത്മീയ വാദികളും വാദിച്ചു.
എന്നാൽ ഈ ഭൌതിക പദാർത്ഥങ്ങളിൽ നിന്ന് ആശയപ്രപഞ്ചത്തിന്റെ രൂപം കൊള്ളൽ - മനുഷ്യ മനസ്സിന്റെ പ്രവർത്തനങ്ങളും മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തിലൂടെയുണ്ടാകുന്ന വിശ്വാസം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയവയുടെ വളർച്ച - എങ്ങനെയാണെന്ന് വിശദീകരിക്കുവാൻ ഇക്കാലത്തെ ഭൌതികവാദികൾക്ക് കഴിഞ്ഞില്ല. ഭൌതികേതരമായ കാര്യങ്ങളൊന്നും യാഥാർത്ഥ്യമല്ലെന്ന നിലപാടാണ് അവരെടുത്തത്. അതിഭൌതികവാദം എന്നറിയപ്പെട്ട ഈ നിലപാട് ഭൌതികവാദത്തിലെ ഒരു ദൌർബല്യമായിരുന്നു. ഈ ദൌർബല്യം പരിഹരിച്ച്, വൈരുദ്ധ്യവാദത്തിന്റെ പ്രയോഗത്തിലൂടെ, ഭൌതിക പ്രപഞ്ചവും ഭൌതികേതര പ്രപഞ്ചവും (ആശയ പ്രപഞ്ചം) തമ്മിലുള്ള പരസ്പരബന്ധം, ശാസ്ത്രീയമായി വിശദീകരിക്കാൻ കഴിഞ്ഞു എന്നതാണ് ഭൌതികവാദത്തിന് മാർക്സിസം നൽകിയ സംഭാവന.
വൈരുദ്ധ്യാത്മക വാദം എന്ന ദാർശനിക പദ്ധതി വികസിപ്പിച്ച പ്രധാന തത്ത്വ ചിന്തകനാണ് ഹേഗൽ. എന്നാൽ ഹേഗലിന്റെ വൈരുദ്ധ്യവാദം ആശയവാദാടിസ്ഥാനത്തിലുള്ള പ്രപഞ്ചവീക്ഷണത്തെ പിന്തുണയ്ക്കുന്നുതായിരുന്നു. അതിന് പകരം, അതേ വൈരുദ്ധ്യവാദത്തെ ഭൌതികവാദ വീക്ഷണത്തിനുള്ള ഉപകരണമായി ഉപയോഗിക്കുകയാണ് മാർക്സും, എംഗത്സും ചെയ്തത്. അവരുടെ തന്നെ അഭിപ്രായത്തിൽ "തലകുത്തനെ നിന്നിരുന്ന ഹേഗലിയൻ വൈരുദ്ധ്യവാദത്തെ തല നേരെയാക്കി നിർത്തുക മാത്രമാണ് ചെയ്തത്...”[2]
അതായത് ഹേഗലിന്റെ ആശയവാദപരമായ വൈരുദ്ധ്യവാദം, പ്രധാനമായും ആശയരംഗത്ത്, പ്രത്യേകിച്ച് ദാർശനിക ചർച്ചകളിൽ മാത്രം പ്രവർത്തിക്കുന്നതാണ് വൈരുദ്ധ്യാത്മകത എന്ന് വിശ്വസിച്ചു. ഈ ആശയങ്ങൾക്കടിസ്ഥാനം സാമൂഹ്യ ജീവിതവും ഭൌതിക പദാർത്ഥങ്ങളുമാണെന്നും അവയിലും വൈരുദ്ധ്യാത്മക വികാസം ഉണ്ടെന്നതുമായ വസ്തുത ഹേഗലിന്റെ ആശയവാദപരമായ ഭൌതികവാദം അംഗീകരിച്ചിരുന്നില്ല. ആ ഭാഗങ്ങളിൽ ഭൌതികേതരമായ ശക്തിയുടെ നിയന്ത്രണം നിലനിൽക്കുന്നു എന്നത് അവർ അംഗീകരിച്ചുവെന്ന് ചുരുക്കം.
എന്നാൽ മാർക്സിന്റെയും എംഗത്സിന്റെയും വിശകലനത്തിൽ അവർക്ക് മനസ്സിലായത് ഈ മേഖലയിലടക്കം പ്രവർത്തിക്കുന്ന നിയമങ്ങളെ ഉൾക്കൊള്ളുന്നതാണ് വൈരുദ്ധ്യവാദം എന്നതാണ്. അതായത് ഒന്നാമതായി, ബാഹ്യ പ്രപഞ്ചത്തിലെ ഭൌതിക പദാർത്ഥങ്ങൾ ; രണ്ട്, ചേതനയും ബുദ്ധിശക്തിയുമുള്ള മനുഷ്യന്റെ സാമൂഹ്യജീവിതം ; മൂന്ന്, മനുഷ്യന്റെ ചിന്താശക്തിയും ഭാവനാശക്തിയും പ്രവർത്തിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ആശയലോകവും വികാരങ്ങളും മറ്റും - ഈ മൂന്ന് രംഗങ്ങളും നിലനിൽക്കുന്നതും വികസിക്കുന്നതും വൈരുദ്ധ്യവാദത്തിന്റെ നിയമങ്ങൾ അനുസരിച്ചാണ് എന്ന് അവർ മനസ്സിലാക്കി.
ഇതോടെ ആശയ ലോകത്തെ വികാസത്തെ വിലയിരുത്തുന്നതിൽ ഫോയർ ബാക്കിനെ പോലുള്ള ഭൌതികവാദികൾക്കുണ്ടായ പിഴവ് - അതി ഭൌതികവാദത്തിന്റ പ്രശ്നം - പരിഹരിക്കാൻ മാർക്സിനും എംഗത്സിനും കഴിഞ്ഞു. അതോടൊപ്പം വെരുദ്ധ്യവാദത്തെ ആശയരംഗത്ത് മാത്രം ഒതുക്കി നിർത്തിയിരുന്ന ഹേഗലിൽ നിന്ന് മുന്നോട്ട് പോകാനും കഴിഞ്ഞു. അതായത്, പ്രകൃതിയുടെയും സമൂഹത്തിന്റയും ചിന്താലോകത്തിന്റെയും വളർച്ചയിൽ വെരുദ്ധ്യവാദത്തിന് പങ്കുണ്ടെന്ന് സ്ഥാപിക്കുവാൻ മാർക്സിന്റെയും എംഗത്സിന്റെയും സിദ്ധാന്തങ്ങൾക്ക് കഴിഞ്ഞു. ഭൌതിക ലോകത്തിന്റെ തുടർച്ചയും വളർച്ചയുമായി ആശയലോകത്തെ വിശദീകരിക്കാൻ കഴിഞ്ഞതോടെ മാർക്സിസം, ഹേഗലിന്റെ ആശയപരമായ വൈരുദ്ധ്യവാദത്തിന് പകരം ഭൌതികവാദപരമായ വൈരുദ്ധ്യവാദം അഥവാ വൈരുദ്ധ്യാത്മക ഭൌതികവാദം വളർത്തിയെടുത്തു.
വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം എന്നത് മാർക്സിസ്റ്റുകാർ ലോകത്തെ വീക്ഷിക്കുന്ന രീതിയാണ്.ശാസ്ത്രത്തെ മനുഷ്യ സമുദായത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും സോഷ്യലിസത്തെ ശാസ്ത്രീയമയി ഉയർത്തിക്കൊണ്ടുവരികയുമാണ് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ചെയ്തത്.
ആശയവാദികളും ഭൌതികവാദികളും തമ്മിലുള്ള പ്രധാന തർക്കങ്ങളിലൊന്ന് പ്രപഞ്ചോത്പത്തിയെ സംബന്ധിച്ചുള്ളതാണ്. വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദം പ്രധാനമായും മൂന്ന് തത്ത്വങ്ങളെ ആശ്രയിച്ചാണ് ഇതുസംബന്ധമായ അതിന്റെ വിശദീകരണം നൽകുന്നത്.
ഒന്നാമതായി ഈ പ്രപഞ്ചത്തിലെ എല്ലാം പരസ്പര ബന്ധിതമാണ്. പ്രപഞ്ചം എന്നാൽ നാം കാണുന്നതും അല്ലാത്തതുമായ പദാർത്ഥത്തിന്റെ ആകെ തുകയാണ്. നാം ജീവിക്കുന്ന ഭൂമി, അതിലെ സചേതനവും അചേതനവുമായ വസ്തുക്കൾ, ഭൂമിക്കുവെളിയിലുള്ള ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ ഗ്യാലക്സികൾ ഇവെയെല്ലാം അടിസ്ഥാനപരമായി പദാർത്ഥത്താൽ നിർമ്മിതമാണ്. പദാർത്ഥത്തെ കൂടാതെ പ്രപഞ്ചത്തിലുള്ള ഊർജ്ജവും പദാർത്ഥത്തിന്റെ മറ്റൊരു രൂപമാണ്. പദാർത്ഥത്തെ ഊർജ്ജമായും തിരിച്ചും പരിവർത്തിപ്പിക്കാവുന്നതാണ്. അതായത് പ്രപഞ്ചം എന്നാൽ പദാർത്ഥമാണ് എന്ന് ചുരുക്കം. പ്രപഞ്ചത്തിലെ സകല പദാർത്ഥങ്ങളും ഒപ്പം ആ പദാർത്ഥത്തിന്റെ ഭാഗമായ മനുഷ്യരും അവരുടെ ആശയാവിഷ്കാരങ്ങളും എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വൈരുദ്ധ്യാത്മക ഭൌതികവാദം പറയുന്നു.
രണ്ടാമതായി, ഈ പദാർത്ഥ രൂപങ്ങളെല്ലാം നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. അചേതനവും സചേതനവുമായ എല്ലാ വസ്തുക്കളും ചലിച്ചുകൊണ്ടിരിക്കുന്നു. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭ്രമണം ചെയ്യുമ്പോൾ കല്ലിലും മണ്ണിലും തന്മാത്രകളിലെ അണുക്കൾ ചലിച്ചുകൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ ചലനം എന്നത് പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്റെ രൂപമാണ് എന്ന് പറയാം. ചലനം എന്നാൽ എന്താണ് എന്ന് പരിശോധിച്ചാൽ അത് 'സ്ഥലത്തിൽ' ഉള്ള പദാർത്ഥത്തിന്റെ മാറ്റമാണെന്ന് കാണാം. അതേ സമയം ചലനമെന്നുദ്ദേശിക്കുന്നത് എതെങ്കലും വസ്തുവിന്റെ മാറ്റം എന്ന് മാത്രമല്ല അർത്ഥമാക്കുന്നത് ; എല്ലാത്തരം പ്രവർത്തനങ്ങളെയുമാണ്. ചലനത്തിലുള്ള പദാർത്ഥത്തിന്റെ ഉല്പന്നമാണ് ഊർജ്ജം. ആശയങ്ങളും ചിന്തകളും വരെ ചലനത്തിന്റെ ഫലമാണ്. അവ പ്രധാനമായും തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ഫലമാണ്.
മൂന്നാമതായി പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഈ ചലനത്തോടൊപ്പം മാറ്റത്തിന് വിധേയമാകുന്നുമുണ്ട്. മനുഷ്യൻ ജനനം മുതൽ മരണം വരെ മാറ്റത്തിന് വിധേയനാകുന്നത് ഉദാഹരണം. മനുഷ്യ ദേഹത്തിനെന്നപോലെ പ്രപഞ്ചത്തിലെ എല്ലാ ഭൌതിക പദാർത്ഥങ്ങൾക്കും ഇത് ബാധകമാണ്. "യാതൊരു മാറ്റവുമില്ലാതെ നില്കുന്നതായിട്ടെന്തെങ്കിലുമുണ്ടെങ്കിൽ അത് ചരാചരങ്ങളാകെ സദാ മാറിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം മാത്രമാണ് " എന്നാണ് മാർക്സ് ഇതിനെ വിശേഷിപ്പിക്കുന്നത്.
സ്ഥലത്തിലെ പദാർത്ഥത്തിന്റെ ചലനം അഥവാ മാറ്റം ആണ് നാം 'സമയം' ആയി മനസ്സിലാക്കുന്നത്. സ്ഥലവും കാലവും പദാർത്ഥവും പരസ്പരം ആശ്രയിച്ചിരിക്കുന്നു ബന്ധപ്പെട്ടിരിക്കുന്നു എന്ന് മാർക്സിസ്റ്റുകൾ പറയുന്നു. ഏതെങ്കിലും ഒന്നില്ലാതെ മറ്റൊന്ന് നിലനിൽക്കുന്നില്ല. ചുരുക്കത്തിൽ പദാർത്ഥം, അതിന്റെ ചലനം ഇല്ലാതിരുന്ന സമയം പ്രപഞ്ചത്തിലുണ്ടായിട്ടില്ല. പ്രപഞ്ചം ആരെങ്കിലും സൃഷ്ടിച്ചതാണെങ്കിൽ അത് ഏതെങ്കിലും പ്രത്യേക സമയത്ത് ആയിരിക്കുമല്ലോ. ആ സമയം കണ്ടുപിടിക്കണമെങ്കിൽ പദാർത്ഥവും അതിന്റെ ചലനവുമില്ലാതെ പറ്റില്ലല്ലോ. ചുരുക്കത്തിൽ പ്രപഞ്ചത്തിന് ഉത്ഭവം എന്നൊന്നില്ലെന്നും അതിന് പരിണാമം മാത്രമേ ഉള്ളൂ എന്നും പറയാം. [3]
പ്രപഞ്ചത്തിൽ സദാ നടന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ അടിസ്ഥാന ശക്തികൾ എല്ലാത്തലിലും കുടികൊള്ളുന്നു. അത് ഭൌതിക പദാർത്ഥത്തിലും ആശയത്തിലും സാമൂഹ്യസ്ഥാപനത്തിലുമുണ്ട്. ആ ശക്തികളിലൊന്ന് ക്രിയാത്മകമാണെങ്കിൽ മറ്റൊന്ന് നിഷേധാത്മകമാകുന്നു.(ഉദാ: പോസിറ്റീവും നെഗറ്റീവും ആയ ശക്തികൾ) ഓരോന്നിനുള്ളിലെയും പരസ്പര വിരുദ്ധങ്ങളായ ഈ ശക്തികൾ പരസ്പരം വൈരുദ്ധ്യത്തിലിരിക്കുന്നു. ഒപ്പം അവ പുറത്തുള്ള മറ്റു സംഗതികളുമായും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു, വൈരുദ്ധ്യത്തിലേർപ്പെടുന്നു. ഇത്തരത്തിൽ വിരുദ്ധങ്ങളായവയുടെ സംഘർഷം താഴെ പറയുന്ന നിയമങ്ങൾ അനുസരിച്ചാണ് നടക്കുന്നതെന്ന് മാർക്സിസ്റ്റുകൾ പറയുന്നു.
പ്രപഞ്ചത്തിന്റെ സർവചരാചരങ്ങളിലും (അതായത് ഭൗതികവസ്തുക്കളിലും ആശയങ്ങളിലും) പരസ്പരവിരുദ്ധമായ രണ്ട് ഘടകങ്ങൾ ഉൾക്കൊള്ളുന്ന അനേകം ജോടികൾ പ്രവർത്തിക്കുന്നു. ഇവയെ വൈരുദ്ധ്യങ്ങൾ എന്നു പറയാം. ഒട്ടനവധി വൈരുദ്ധ്യജോടികൾ അഥവാ ദ്വന്ദങ്ങൾ എല്ലാ മേഖലകളിലും നമുക്ക് കാണാനാവും. ഉദാഃ ഗണിതശാസ്ത്രത്തിലെ പ്ലസും മൈനസും, ഇന്റഗ്രേഷനും ഡിഫറൻഷിയേഷനും, ബയോളജിയിലെ ശ്വസനവും നിശ്വാസവും , ഭോജനവും വിസർജനവും, ഫിസിക്സിലെ ആക്ഷനും റിയാക്ഷനും, സംയോജനവും വിഘടനവും.. തുടങ്ങിയവ..
നമ്മുടെ ജീവിതത്തിൽ പോലും നമ്മെ സ്വാധീനിക്കുന്ന ഒരുപാട് വൈരുദ്ധ്യങ്ങൾ കാണാനാകും.. സുഖമുണ്ടെങ്കിൽ ദുഃഖവും ഉണ്ട്. ജയത്തിനു മറുവശം പരാജയവും പ്രണയത്തിന് വിരഹവും കയറ്റത്തിന് ഇറക്കവും ഒക്കെ നമ്മിൽ ഒരു നാണയത്തിന്റെ രണ്ടുവശം പോലെ പ്രവർത്തിക്കുന്നു. സമൂഹത്തിൽ ഒരു വിഭാഗം സമ്പന്നരായി വാഴുമ്പോൾ ഭൂരിപക്ഷം പിച്ചയെടുക്കുന്നു. ഒരിടത്ത് ജനാധിപത്യം നിലനിൽക്കുമ്പോഴും അതിനുള്ളിൽ തന്നെ ജനാധിപത്യവിരുദ്ധതയും രൂപം കൊള്ളുന്നു.. ഇത്തരത്തിൽ പരസ്പരവിരുദ്ധമായ ഈ ദ്വന്ദങ്ങൾ അഥവാ ജോടികൾ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നു.
ഏത് വ്യവസ്ഥ (System)യിലാണോ വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നത്, ആ വൈരുദ്ധ്യങ്ങളിൽ ഒന്ന് സംരക്ഷകനും മറ്റേത് വിനാശകാരിയും ആയിരിക്കും. അതായത് ഒരു ഘടകം വ്യവസ്ഥയെ സംരക്ഷിക്കുന്നു. അതിൽ മാറ്റമുണ്ടാകാൻ അത് സമ്മതിക്കുന്നില്ല. മറ്റേതാകട്ടെ, വ്യവസ്ഥയെ അമ്പാടെ തകർത്ത് പുതിയ ഒരു സിസ്റ്റം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഒരു ഉദാഹരണം പറയാം..
ഉദാഃ ഒരു ഐസ്ക്യൂബിലെ തന്മാത്രകൾക്കുമേൽ ഒരേ സമയം രണ്ട് വിരുദ്ധശക്തികൾ പ്രവർത്തിക്കുന്നു. തന്മാത്രകൾക്കിടയിലെ ആകർഷണബലവും (Adhision force) തന്മാത്രയുടെ തന്നെ ഗതികോർജവും(Kinetic Energy). ഇതിൽ ആദ്യത്തേത് ഐസിനെ ഐസായി തന്നെ നിലനിർത്താൻ ശ്രമിക്കുന്നു. രണ്ടാമത്തേത് തന്മാത്രങ്ങളുടെ വേഗത വർധിപ്പിച ്ച് അവയെ വിഘടിപ്പിച്ച് ഐസിനെ വെള്ളമാക്കി പരിവർത്തനപ്പെടുത്താനാണ് ശ്രമിക്കുന്നത്.
അതുപോലെ ഒരു ആറ്റത്തിലെ ഇലക്ട്രോണിൻമേൽ രണ്ട് വൈരുദ്ധ്യങ്ങൾ ഉണ്ട്. ഒന്ന് ന്യൂക്ലിയസിന്റെ ആകർഷണബലവും രണ്ട് ഇലക്ട്രോണിന്റെ തന്നെ ഊർജവും.. ന്യൂക്ലിയർ ഫോഴ്സാണ് ഇലക്ട്രോണിനെ പിടിച്ചുനിർത്തി ആറ്റത്തെ അതുപോലെ സംരക്ഷിക്കുന്നത്. ഇലക്ട്രോണിന്റെ ഊർജമോ..? അത് ഇലക്ട്രോണിനെ പുറത്തേക്കു ചാടിക്കാനും ആറ്റത്തെ അയോണാക്കി മാറ്റാനും രാസപ്രവർത്തനങ്ങൾ നടക്കാനും പ്രേരിപ്പിക്കുന്നു
രണ്ട് വസ്തുതകളാണ് മാർക്സ് ഇവിടെ ചൂണ്ടിക്കാണുന്നത്.
ഈ രണ്ട് കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇതിനെ മനസ്സിലാക്കാൻ പറ്റൂ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.