വേളം ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിൽ, കുന്നുമ്മൽ ബ്ളോക്കിലാണ് 25.8 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വേളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടി പുഴയാൽ ചുറ്റപ്പെട്ട ഈ ഗ്രാമം തെങ്ങിൻ തോട്ടങ്ങളാലും നെൽപ്പാടങ്ങളാലും സമ്പന്നമാണ്. കോഴിക്കോടിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ പ്രസിദ്ധിയാർജ്ജിച്ച 3 വിനോദ പാർക്കുകൾ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ കുറ്റ്യാടി നാളികേര പാർക്കും ഗ്ലോബൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി യും സ്ഥിതി ചെയ്യുന്നത് പഞ്ചായത്ത് പരിധിയിലാണ്


വസ്തുതകൾ വേളം, Country ...
വേളം
ഗ്രാമം
Thumb
വേളം
Location in Kerala, India
Thumb
വേളം
വേളം (India)
Coordinates: 11.603747°N 75.727185°E / 11.603747; 75.727185,
Country India
Stateകേരളം
Districtകോഴിക്കോട്
ജനസംഖ്യ
 (2001)
  ആകെ
22,888
Languages
  Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
673508
വാഹന രജിസ്ട്രേഷൻKL-
അടയ്ക്കുക

അതിരുകൾ

  • തെക്ക്‌ - ചെറുവണ്ണൂർ, ചങ്ങരോത്ത്, പേരാമ്പ്ര പഞ്ചായത്തുകൾ
  • വടക്ക് -പുറമേരി, കുറ്റ്യാടി പഞ്ചായത്തുകൾ
  • കിഴക്ക് - കുറ്റ്യാടി, ചങ്ങരോത്ത് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - പുറമേരി, ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകൾ

തീക്കുനി, പൂളക്കൂൽ, പള്ളിയത്ത് എന്നിവയാണ് പ്രധാന ടൗണുകൾ. മണിമല റബർ എസ്റ്റേറ്റ് വേളം പഞ്ചായത്തിലാണ്. തെക്കു ഭാഗത്തൂടെ ഒഴുകുന്ന കുറ്റ്യാടിപ്പുഴ ഗുളികപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു.

വാർഡുകൾ17

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കോഴിക്കോട്
ബ്ലോക്ക് കുന്നുമ്മൽ
വിസ്തീര്ണ്ണം 25.8 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,888
പുരുഷന്മാർ 11,237
സ്ത്രീകൾ 11,651
ജനസാന്ദ്രത 887
സ്ത്രീ : പുരുഷ അനുപാതം 1037
സാക്ഷരത 85.34%

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.