വെസ്റ്റ്ചെസ്റ്റർ കൗണ്ടി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
വെസ്റ്റ്ചെസ്റ്റർ കൗണ്ടി യുഎസിലെ ന്യൂയോർക്ക്സ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ കൗണ്ടിയെന്നതോടൊപ്പം ന്യൂയോർക്ക് നഗരത്തിനു വടക്കുഭാഗത്തെ ഏറ്റവും ജനസംഖ്യയുള്ളതുമായ കൗണ്ടിയാണ്.[5] 2020 ലെ യു.എസ്. സെൻസസ് പ്രകാരം, കൗണ്ടിയിൽ 1,004,456 ജനസംഖ്യയുണ്ടായിരുന്നു. 2010-ൽ കണക്കാക്കിയ 949,113-ൽ നിന്ന് 55,344 പേരുടെ (5.8%) വർദ്ധനവുണ്ടായി. ഹഡ്സൺ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന വെസ്റ്റ്ചെസ്റ്റർ കൗണ്ടി 450 ചതുരശ്ര മൈൽ (1,200 ചതുരശ്ര കിലോമീറ്റർ), വിസ്തീർണ്ണമുള്ളതും ആറ് നഗരങ്ങളും 19 പട്ടണങ്ങളും 23 ഗ്രാമങ്ങളും ഉൾക്കൊള്ളുന്നതുമാണ്. 1683-ൽ സ്ഥാപിതമായ വെസ്റ്റ്ചെസ്റ്റർ, ഇംഗ്ലണ്ടിലെ ചെസ്റ്റർ നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. കൗണ്ടി സീറ്റ് വൈറ്റ് പ്ലെയിൻസ് നഗരത്തിലാണ്, അതേസമയം കൗണ്ടിയിൽ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയായി യോങ്കേഴ്സ് നഗരത്തിലെ 2020 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള നിവാസികൾ 211,569 ആയിരുന്നു.
വെസ്റ്റ്ചെസ്റ്റർ കൗണ്ടി | |||
---|---|---|---|
County | |||
| |||
ശബ്ദോത്പത്തി: Chester, England | |||
Coordinates: 41°09′N 73°46′W | |||
Country | United States | ||
State | New York | ||
Region | Hudson Valley | ||
Founded | 1683 | ||
County seat | White Plains | ||
സർക്കാർ | |||
• County Executive | George Latimer (D) | ||
വിസ്തീർണ്ണം | |||
• ആകെ | 500 ച മൈ (1,280 ച.കി.മീ.) | ||
• ഭൂമി | 430 ച മൈ (1,100 ച.കി.മീ.) | ||
• ജലം | 69 ച മൈ (180 ച.കി.മീ.) | ||
ജനസംഖ്യ (2020)[1] | |||
• ആകെ | 10,04,457 | ||
• ജനസാന്ദ്രത | 2,000/ച മൈ (800/ച.കി.മീ.) | ||
Demonym | Westchesterite[2][3] | ||
സമയമേഖല | UTC−5 (North American EST) | ||
• Summer (DST) | UTC−4 (EDT) | ||
ZIP Codes | 105xx–108xx[nb 1] | ||
ഏരിയ കോഡ് | 914 | ||
Congressional districts | 16th, 17th, 18th | ||
Largest city | Yonkers | ||
FIPS code | 36-119 | ||
GNIS feature ID | 974157 | ||
വെബ്സൈറ്റ് | westchestergov |
Seamless Wikipedia browsing. On steroids.