From Wikipedia, the free encyclopedia
ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ജൈവതന്ത്രജ്ഞനാണ് വെങ്കടരാമൻ രാമകൃഷ്ണൻ (ജനനം : 1952 തമിഴ്നാട് ഇന്ത്യ). 2009-ൽ ഇദ്ദേഹം തോമസ് സ്റ്റേയ്റ്റ്സ്, ആദ യൊനാഥ് എന്നിവർക്കൊപ്പം രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടി.[1] അറ്റോമിക തലത്തിൽ കോശങ്ങൾക്കുള്ളിലെ പ്രോട്ടീൻ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ് നോബൽ സമ്മാനം[2][3]റോയൽ സൊസൈറ്റി പ്രസിഡന്റായി 2015 ൽ തെരഞ്ഞെടുക്കപ്പെട്ടു.[4]
വെങ്കടരാമൻ രാമകൃഷ്ണൻ | |
---|---|
ജനനം | 1952 |
അറിയപ്പെടുന്നത് | Bio-crystallography |
പുരസ്കാരങ്ങൾ | രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (2009). |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജൈവരസതന്ത്രം Biophysics and Computational Biology |
സ്ഥാപനങ്ങൾ | MRC Laboratory of Molecular Biology, Cambridge, England |
ഇദ്ദേഹം കേംബ്രിഡ്ജിലെ ലാബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിൽ സ്ട്രക്ചറൽ ബയോളിജസ്റ്റായി പ്രവർത്തിക്കുന്നു.[5] കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ഫെല്ലോ ആയും പ്രവർത്തിക്കുന്നു.[6][7].
തമിഴ്നാട്ടിലെ ചിദംബരത്ത് 1952-ൽ ജനിച്ച വെങ്കടരാമൻ മൂന്നാം വയസ്സിൽ തന്നെ ഗുജറാത്തിലുള്ള ബറോഡയിലേക്ക് താമസം മാറി.1971-ൽ ബറോഡ യൂനിവേഴ്സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കൻ പൗരത്വം നേടി. ഓഹിയോ സർവ്വകലാശാലയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽത്തന്നെ പി.എച്ച്.ഡി എടുക്കുകയും ചെയ്തു .[8] ഇദ്ദേഹം പിന്നീട് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷം ജീവശാസ്ത്രവിദ്യാർത്ഥി ആയിരുന്നു. ഈ സമയത്താണ് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ നിന്നും ജീവശാസ്ത്രത്തിലേക്ക് പ്രവർത്തനമേഖല മാറ്റിയത്. യേൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ട്രൽ ഫെല്ലോ ആയി ജോലിചെയ്തിരുന്നപ്പോളാണ് റൈബോസോമുകളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. പിന്നീട് 1983-95 കാലഘട്ടത്തിൽ ബ്രൂക് ഹാവെൻ ദേശീയ ലബോറട്ടറീയിൽ യിൽ ശാസ്ത്രജ്ഞനായപ്പൊഴും റൈബോസോമുകളെക്കുറിച്ചുള്ള പഠനം തുടർന്നു. 1995 ൽ, യുട്ടാ സർവ്വകലാശാലയിൽ നിന്നും യിൽ ജൈവരസതന്ത്രത്തിൽ പ്രൊഫസ്സറായി. 1999 ൽ കേംബ്രിഡ്ജിലെലബോറട്ടറി ഒഫ് മോളിക്കുലാർ ബയോളജിയിലേക്കു മാറി. ഈ സ്ഥാനം ഇപ്പോഴും തുടരുന്നു.
ഹിസ്റ്റോണുകളെക്കുറിച്ചും ക്രൊമാറ്റിൻ ഘടനെയെക്കുറിച്ചുമുള്ള പഠനങ്ങളുടെ പേരിലും പ്രശസ്തനാണ്. രസതന്ത്രത്തിൽ നൽകിയ സംഭാവനകളെ മാനിച്ച 2009-ലെ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്[9].
റോയൽ സൊസൈറ്റി പ്രസിഡന്റായി 2015 ൽ തെരഞ്ഞെടുക്കപ്പെട്ടു.[10]റോയൽ സൊസൈറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ്. റോയൽ സൊസൈറ്റി കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ വിജയിച്ചതിനെത്തുടർന്നാണിത്. നൊബേൽ ജേതാവായ സർ പോൾ നഴ്സിന്റെ പിൻഗാമിയായാണ് രാമകൃഷ്ണനെ തിരഞ്ഞെടുത്തത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.