From Wikipedia, the free encyclopedia
പ്രമുഖനായ ഒരു മലയാള കവിയാണ് വി.കെ. ഗോവിന്ദൻ നായർ (4 ഫെബ്രുവരി 1903 - 15 ഒക്ടോബർ 1977).
പാലക്കാട് ജില്ലയിലെഒറ്റപ്പാലത്തിനടുത്ത് തൃക്കടീരിയിൽ ജനിച്ചു. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൃശ്ശൂരും തൃശ്ശിനാപ്പള്ളിയിലുമായി ഉന്നത വിദ്യാഭ്യാസം നേടി. മദിരാശിയിലെ ഗവൺമെന്റ് പ്രസ്സിൽ ഗുമസ്തനായിരുന്നു. കേരള സംസ്ഥാന രൂപീകരണത്തോടെ തിരുവനന്തപുരത്തേക്ക് പോന്നു. 1958-ൽ പെൻഷൻ പറ്റി നാട്ടിലേക്കു മടങ്ങി. അറുപത് വയസ്സിനു ശേഷമാണ് ആദ്യ കവിതാ സമാഹാരമായ 'അവിൽപ്പൊതി' പ്രസിദ്ധീകരിച്ചത്. ശ്രീകൃഷ്ണാവതാരത്തെ ചുറ്റിപ്പറ്റി എഴുതിയ മുക്തകങ്ങളുടെ ഈ സമാഹാരത്തിനു 1965-ലെകേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 'മുത്തുകൾ' എന്നപേരിലും അദ്ദേഹത്തിന്റെ മുക്തകങ്ങൾ സമാഹരിക്കപ്പെട്ടിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.