From Wikipedia, the free encyclopedia
കമലഹാസൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് 2013 ജനുവരി മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു വിശ്വരൂപം. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. പൂജ കുമാർ, രാഹുൽ ബോസ്, ആൻഡ്രീയ ജെറീമിയ, ജയ്ദീപ് അഹ്ലാദ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
വിശ്വരൂപം | |
---|---|
സംവിധാനം | കമലഹാസൻ |
നിർമ്മാണം |
|
രചന | കമലഹാസൻ അതുൽ തിവാരി |
അഭിനേതാക്കൾ | കമലഹാസൻ പൂജ കുമാർ ആൻഡ്രിയ ജെർമിയ രാഹുൽ ബോസ് ജയ്ദീപ് അഹ്ലവത് |
സംഗീതം | ശങ്കർ-എഹ്സാൻ-ലോയ് |
ഗാനരചന | വൈരമുത്തു, കമൽ ഹാസൻ |
ഛായാഗ്രഹണം | സാനു വർഗീസ് |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
സ്റ്റുഡിയോ | രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ |
വിതരണം | PVP ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | |
ബജറ്റ് | ₹95 കോടി (US$15 million)[1][2] |
സമയദൈർഘ്യം | 147 മിനിറ്റുകൾ [3] |
തീവ്രവാദവിരുദ്ധ യുദ്ധത്തിന്റെ മറവിൽ മുസ്ലിം സമുദായത്തെ മൊത്തം അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ചലച്ചിത്രം നീങ്ങുന്നതെന്ന് വിലയിരുത്തുന്നവരുണ്ട്[4][5].
വിശ്വാസികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതായി ആരോപിച്ച് ചില മുസ്ലിം സംഘടനകൾ ചിത്ര പ്രദർശനത്തിനെതിരെ എതിർപ്പുയർത്തിയിരുന്നു. തമിഴ്നാട്ടിലെ മുസ്ലിം സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ജയലളിത സർക്കാർ ചിത്രത്തിന്റെ പ്രദർശനാനുമതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. തമിഴ്നാട്ടിൽ വിശ്വരൂപം പ്രദർശിപ്പിക്കണമെങ്കിൽ ചിത്രം വീണ്ടും എഡിറ്റ് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശം നൽകി.[7] മദ്രാസ് ഹൈക്കോടതി സിംഗിൾ ബഞ്ച് പ്രദർശാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. തന്റെ സിനിമയ്ക്കെതിരെയുള്ള നീക്കം സാസ്കാരിക ഭീകരവാദമാണെന്ന് കമൽ പ്രതികരിച്ചിരുന്നു.
വിശ്വരൂപം സിനിമയെ സമുദായ വിരോധം ആരോപിച്ച് നിരോധിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യപരമല്ല എന്നു ചൂണ്ടിക്കാട്ടി സി.പി.ഐ.എം, സി.പി.ഐ,[8] നേതൃത്ത്വവും പുരോഗമന പ്രസ്ഥാനങ്ങളും സിനിമ പ്രദർശനത്തിന് പിന്തുണയും ഐക്യദാർഢ്യവും നൽകി രംഗത്തെത്തിയിരുന്നു.[9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.