രാമന്റെയും സീതയുടെയും കല്യാണം ആഘോഷിക്കുന്ന ഹിന്ദു ഉത്സവമാണ് വിവാഹ പഞ്ചമി. മൈഥിലി കലണ്ടർ അനുസരിച്ച് അഗ്രഹയാന മാസത്തിൽ (നവംബർ - ഡിസംബർ) ശുക്ല പക്ഷത്തിന്റെ അഞ്ചാം ദിവസത്തിലും ഹിന്ദു കലണ്ടറിലെ മാർഗശീർഷ മാസത്തിലും ഇത് ആചരിക്കുന്നു. ഇന്ത്യയിലെയും നേപ്പാളിലെയും മിഥില മേഖലയിലെ ശ്രീരാമനുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലും പുണ്യസ്ഥലങ്ങളിലും സീതയുടെയും രാമന്റെയും വിവാഹ ഉത്സവമായി ഈ ദിവസം ആചരിക്കുന്നു.
ആചരണങ്ങൾ
നേപ്പാളിലെ ജനക്പുർധാമിൽ ഈ ദിനത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്നു. ഈ ദിവസം സീത ശ്രീരാമനെ (അയോധ്യയിലെ രാജകുമാരനെ) വിവാഹം കഴിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.[1]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.