ഇന്ത്യയുടെ ഘന വ്യവസായ, പൊതുമേഖല, ശാസ്ത്ര സാങ്കേതിക മന്ത്രിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്നു വിലാസ്റാവ് ദേശ്മുഖ് . 1945 മെയ് 26-ന് മഹാരാഷ്ട്രയിലെ ലതുർ ജില്ലയിൽ ജനിച്ചു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായിരുന്നു. രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിട്ടുണ്ട് (1999-2003, 2004-2008). 2008-ലെ മുംബൈ ഭീകരാക്രമണത്തേത്തുടർന്ന് മുഖമന്ത്രിസ്ഥാനം രാജിവച്ചു.

വസ്തുതകൾ വിലാസ്റാവു ദേശ്‌മുഖ്, കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രി ...
വിലാസ്റാവു ദേശ്‌മുഖ്
Thumb
കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രി
ഓഫീസിൽ
12 ജൂലൈ 2011  14 ആഗസ്റ്റ് 2012
രാഷ്ട്രപതിപ്രണബ് മുഖർജി
പ്രധാനമന്ത്രിമൻമോഹൻ സിംഗ്‌
മുൻഗാമിപവൻ കുമാർ ബൻസൽ
Minister of Earth Sciences
ഓഫീസിൽ
12 ജൂലൈ 2011  14 ആഗസ്റ്റ് 2012
മുൻഗാമിപവൻ കുമാർ ബൻസൽ
മുംബൈ ക്രിക്കറ്റ്‌ അസോസിയേഷൻ
ഓഫീസിൽ
15 ജൂലൈ 2011  13 ആഗസ്റ്റ് 2012
മുൻഗാമിശരദ് പവാർ
ഗ്രാമ വികസന വകുപ്പുമന്ത്രി
ഓഫീസിൽ
19 ജനുവരി 2011  12 ജൂലൈ 2011
മുൻഗാമിസി. പി ജോഷി
പിൻഗാമിജയറാം രമേശ്
പഞ്ചായത്ത് രാജ് മന്ത്രി
ഓഫീസിൽ
19 ജനുവരി 2011  12 ജൂലൈ 2011
മുൻഗാമിC. P. Joshi
പിൻഗാമിKishore Chandra Deo
വൻകിട വ്യവസായ -പൊതു സംരംഭകത്വ വകുപ്പ് മന്ത്രി
ഓഫീസിൽ
19 ജനുവരി 2011  28 May 2012
മുൻഗാമിസന്തോഷ്‌ മോഹൻ ദേവ്
പിൻഗാമിപ്രഫുൽ പട്ടേൽ
മഹാരാഷ്ട്ര മുഖ്യമന്ത്രി
ഓഫീസിൽ
7 സെപ്തംബർ 2004  5 ഡിസംബർ 2008
മുൻഗാമിശുശീൽ കുമാർ ഷിന്ഡേ
പിൻഗാമിഅശോക്‌ ചവാൻ
മഹാരാഷ്ട്ര മുഖ്യമന്ത്രി
ഓഫീസിൽ
18 ഒക്ടോബർ 1999  16 ജനുവരി 2003
മുൻഗാമിനാരായൺ റാണെ
പിൻഗാമിശുശീല് കുമാര് ഷിന്ഡെ
വ്യക്തിഗത വിവരങ്ങൾ
ജനനം(1945-05-26)മേയ് 26, 1945
ഇന്ത്യ
മരണംഓഗസ്റ്റ് 14, 2012(2012-08-14) (പ്രായം 67)
ചെന്നൈ, തമിഴ്‌നാട്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിവൈശാലി ദേഷ്മുഖ്
കുട്ടികൾ3
ജോലിവക്കീൽ
അടയ്ക്കുക

കുടുംബം

ഭാര്യ വൈശാലി ദേശ്‌മുഖ്[1]. ലാത്തുർ എം.എൽ.എ ആയ അമിത് ദേശ്‌മുഖ്, ബോളിവുഡ് നടൻ റിതേഷ് ദേശ്‌മുഖ്,ധീരജ് എന്നിവരാണ് മക്കൾ

രാഷ്ട്രീയ ജീവിതം

1945 ൽ മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ബാഭൽഗണിൽ ജനിച്ച വിലാസ് റാവു നിയമപഠനത്തിന് ശേഷമാണ് പൊതുജീവിതം ആരംഭിച്ചത്. മഹാരാഷ്ട്രയിലെ മറാത്ത്വാദ മേഖലയിലെ ലാത്തൂർ ജില്ലയിൽ നിന്നാണ് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. 1945 മെയ് 26ന് ജനിച്ച ദേശ്മുഖ് ലാത്തൂരിൽ നിന്നാണ് ഇന്ത്യൻ ഭരണ സിരാ കേന്ദ്രത്തിലേക്കുള്ള തന്റെ ജൈത്ര യാത്ര ആരംഭിച്ചത്. തുടർന്ന് 1979 തിൽ മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപറേറ്റീവ് ബാങ്കിലേക്കും ഒസ്മനാബാദ് ജില്ലയിലെ കേന്ദ്ര കോ ഓപറേറ്റിവ് ബാങ്കിൻെറ ഡയറക്ടർ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1974ൽ ബാഭൽഗോൺ ഗ്രാമ പഞ്ചായത്ത് അംഗം ആവുന്നതോടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1975ൽ ജില്ലാ യൂത്ത് കോൺഗ്രസിന്റെ ഒസ്മനാബാദ് ജില്ലാ പരിഷത്തിലേക്കും ലാത്തുർ താലൂക്ക് പഞ്ചായത്ത് സമിതയുടെ ഉപാധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. 1980തിൽ മഹാരാഷ്ട്ര നിയമ സഭയിലേക്ക് മൽസരിച്ചു ജയിച്ചു. തുടർന്ന് 1985ൽ വീണ്ടും മത്സരിച്ചു ജയിച്ചു. ഇക്കാലയളവിൽ ആഭ്യന്തരം അടക്കം വിവിധ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തിച്ചു. 1995 -ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എന്നാൽ, 1999തിൽ ലാത്തൂർ മണ്ഡലം അദ്ദേഹം തിരിച്ചു പിടിച്ചു. മഹാരാഷ്ട്രയിലെ എക്കാലത്തേയും വൻ ഭൂരിപക്ഷമായ 91000 വോട്ടുകൾക്കാണ് അന്നവിടെ വിജയിച്ചത്. ഈ ജയത്തോടെ 1999 ഒക്ടോബർ 18 -നു അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. എന്നാൽ, 2003 ജനുവരിയിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 2004ൽ ലാത്തൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ, 2008ലെ മുംബൈ ഭീകരാക്രമണത്തിൻെറ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് ദേശ്മുഖ് രാജി വെച്ചു. അതിനു ശേഷം രാജ്യസഭാംഗത്വം നേടി ഇന്ത്യൻ പാർലമെന്റിലെത്തി. 2009ൽ കേന്ദ്രത്തിലെ മൻമോഹൻസിങ് മന്ത്രിസഭയിൽ വൻ കിട വ്യവസായങ്ങളുടെയും പൊതുമേഖലയുടെയും ചുമതലയുള്ള മന്ത്രിയായി. പിന്നീട് മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോൾ ഗ്രാമ വികസന മന്ത്രിയായി. 2011 ജൂലൈയിൽ ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിയായും നിയമിതനായി.

മരണം

രാജ്യസഭയിലെ പാർലമെൻറ് അംഗമായിരുന്ന അദ്ദേഹം ഗ്രാമ വികസന മന്ത്രി,പഞ്ചായത്ത് രാജ് മന്ത്രി,വൻകിട വ്യവസായ -പൊതു സംരംഭകത്വ വകുപ്പ് മന്ത്രി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ കരൾ രോഗത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില കൂടുതൽ വഷളായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ ഗ്ലോബൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്ളോബൽ ആശുപത്രിയിൽ വെച്ച് 2012 ആഗസ്റ്റ് 14-നു മരണപ്പെട്ടു[2]. മൃതദേഹം ജന്മനാടായ ലാത്തൂരിലെ ബാബൽഗാവ് ഗ്രാമത്തിൽ സംസ്‌കരിച്ചു.

അവലംബം

ബാഹ്യ ലിങ്കുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.