ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടനും , നിർമ്മാതാവുമാണ് വിനയ് പാഠക് . സമീപ കാലങ്ങളിൽ ഇറങ്ങിയ ചില വിമർശാത്മക ഹിന്ദി ചിത്രങ്ങളായ ഖോസ്ല ക ഖോസ്ല , ബേജ ഫ്രൈ , ജോണി ഗദ്ദർ എന്നിവയിലെ അഭിനയം ശ്രദ്ധേയമായിരുന്നു.
ആദ്യകാലങ്ങളിൽ വിനയ് ന്യൂയോർക്കിൽ തിയേറ്റർ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ബോളിവുഡ് ചലച്ചിത്ര രംഗത്തേക്ക് വരികയും, ബേജ ഫ്രൈ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്യുകയും ചെയ്തു. ചലച്ചിത്ര അഭിനയം കൂടാതെ തന്റെ സഹ അഭിനേതാവായ രൺവീർ ഷോരെയുമൊന്നിച്ച് സ്റ്റാർ ടി.വി ചാനലിൽ ഒരു ഹാസ്യ പരിപാടിയിൽ അവതാരകനുമായിരുന്നു.[1] ഈ അഭിനയ സഖ്യം പിന്നീട് ചാനൽ വിയിലും ചില പരിപാടികളിൽ ഒന്നിച്ച അവതാരകരായിരുന്നു . 2008 ൽ ദാസ്വിദാനിയ എന്ന ചിത്രത്തിൽ നായകവേഷത്തിൽ അഭിനയിക്കുകയും ചെയ്തു. ഈ ചിത്രം നിർമ്മിച്ചതും വിനയ് തന്നെയാണ്.
Seamless Wikipedia browsing. On steroids.