From Wikipedia, the free encyclopedia
എറണാകുളം ജില്ലയിൽ വാഴക്കുളം പ്രദേശത്ത് ഉല്പാദിപ്പിക്കുന്ന കൈതച്ചക്കയുടെ പ്രത്യേകത കണക്കിലെടുത്ത് ഏപ്രിൽ 2009 - മാർച്ച് 10 കാലയളവിൽ വാഴക്കുളം കൈതച്ചക്ക എന്ന പേരിൽ ഭൂപ്രദേശ സൂചിക ബഹുമതി ലഭിച്ചിട്ടുണ്ട്[1]. കൈതച്ചക്ക ഉല്പാദനം വാഴക്കുളം ത്തിനു കൈതച്ചക്ക റിപ്ലബിക്ക് എന്ന വിളിപേരു നേടിക്കൊടുത്തു[2]. വേഗം കേടുവരുന്നതാകയാൽ, വാഴക്കുളം കൈതച്ചക്കകൾ, വടക്കേ ഇൻഡ്യയിലെ പ്രധാന കച്ചവടകേന്ദ്രങ്ങളിലേക്ക് പാസഞ്ചർ ട്രെയിനുകളിൽ കുറഞ്ഞനിരക്കിൽ കൊണ്ടുപോകാൻ ഭാരതീയ റെയിൽ വേയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്[2].കൈതച്ചക്കയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉൽപ്പാദന കേന്ദ്രമാണ് മഞ്ഞളളൂർ ഗ്രാമപഞ്ചായത്തിലെ വാഴക്കുളം. പൈനാപ്പിളിന്റെ ആഗോള വില നിർണയിക്കുന്നതും ഈ കൊച്ചുപട്ടണത്തിലാണ്. പഴത്തിന്റെ ശരാശരി ഭാരം 1300-1600 ഗ്രാം ആണ്. പഴത്തിന് ഹൃദ്യമായ സുഗന്ധമുണ്ട്. പഴത്തിന്റെ ആകൃതി ചെറുതായി കോണാകൃതിയിലാണ്. പഴങ്ങളുടെ 'കണ്ണുകൾ' ആഴത്തിലുള്ളതാണ്. പഴത്തിന്റെ ചത തിളങ്ങുന്നതും സ്വർണ്ണ മഞ്ഞ നിറമുള്ളതുമാണ്. ജ്യൂസ് 14-16o ബ്രിക്സിനൊപ്പം മധുരമാണ്. അതിന്റെ അസിഡിറ്റി 0.50 - 0.70%ആണ്. ഇത് കരോട്ടിൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഊർജ്ജം എന്നിവയുടെ നല്ല ഉറവിടമാണ്. "[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.