ദക്ഷിണേന്ത്യയിലെങ്ങും സാധാരണയായി കാണപ്പെടുന്ന പുളി (മരം) അഥവ വാളൻപുളിയുടെ ജന്മദേശം ആഫ്രിക്കയാണ്. ഇതിന്റെ പുളിരുചിയുള്ള ഫലം കറികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. (ശാസ്ത്രീയനാമം: Tamarindus indica)

പുളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പുളി (വിവക്ഷകൾ) എന്ന താൾ കാണുക. പുളി (വിവക്ഷകൾ)

വസ്തുതകൾ വാളൻപുളി, Scientific classification ...
വാളൻപുളി
Thumb
കായ്ച്ചു കിടക്കുന്ന വാളൻപുളി മരം
Scientific classification
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Caesalpinioideae
Tribe:
Detarieae
Genus:
Tamarindus
Species:
T. indica
Binomial name
Tamarindus indica
Synonyms
  • Tamarindus occidentalis Gaertn.
  • Tamarindus officinalis Hook.
  • Tamarindus umbrosa Salisb.
അടയ്ക്കുക

ഒരു ദീർഘകാല ഫലവൃക്ഷം ആണ് വാളൻപുളി. വിത്ത് കിളിർപ്പിച്ചോ ഒട്ടിച്ചോ തൈകൾ തയ്യാറാക്കാം. സാധാരണയായി പത്തു വർഷത്തോളം സമയം തൈകൾ കായ്ക്കാൻ വേണ്ടി വരുന്നു. ബഡിംഗ് നടത്തിയുണ്ടാക്കുന്ന തൈകൾക്ക് ഇതിന്റെ പകുതി കാലം മതിയാകും മൂപ്പെത്താൻ.വേനൽക്കാലത്തിനൊടുവിൽ പുഷ്പിക്കുകയും ഫിബ്രവരി മാസത്തോടെ വിളഞ്ഞ് പഴുക്കുകയും ചെയ്യും, മധുരമുള്ളയിനം പുളി സ്വീറ്റ് താമരിൻഡ് എന്ന പേരിൽ വിപണിയിൽ കിട്ടും. പത്തു വർഷം കഴിഞ്ഞാൽ ഒരു മരത്തിൽ നിന്ന് 200 മുതൽ 250 കിലോ വാളൻപുളി വരെ പ്രതിവർഷം കിട്ടിയേക്കാം

Thumb
പുളിമരം

പേരിനു പിന്നിൽ

ടാമറിൻഡസ് ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള “ടാമറിൻഡസ്” എന്ന അറബി ഭാഷയിൽ നിന്നും ഉണ്ടായതാൺ. അറബിയിൽ ടാമർ എന്ന വാക്കിനു ഈന്തപ്പന എന്നാണർഥം. ടാമർ-ഇൻഡസ് അഥവാ ഇന്ത്യയിലെ ഈന്തപ്പന എന്ന അർത്ഥത്തിലാണ് വാളൻപുളിക്ക് ഈ പേർ കിട്ടിയത്.

രസാദി ഗുണങ്ങൾ

രസം :അമ്ലം

ഗുണം :ഗുരു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :അമ്ലം [1]

വൈറ്റമിൻ-സി, കാർബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, അയൺ, ടാർടോറിക് ആസിഡ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഔഷധയോഗ്യ ഭാഗം

ഇല, പൂവ്, ഫലമജ്ജ,വിത്ത്,മരതൊലി [1]

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.