വാളാട്
From Wikipedia, the free encyclopedia
വയനാട് ജില്ലയിലെ വടക്കു ഭാഗത്ത് മാനന്തവാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് വാളാട്. കബനി നദിയുടെ ഒരു കൈവഴി ഗ്രാമത്തിൻറെ മധ്യത്തിലൂടെ ഒഴുകുന്നുണ്ട്. നക്സൽ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ പ്രദേശം നിർണായക പങ്ക് വഹിച്ചിടുണ്ട്.[അവലംബം ആവശ്യമാണ്] പ്രദേശത്തിൻറെ വിസ്തൃതി 20 ചതുരശ്ര കിലോമീറ്ററാണ്[അവലംബം ആവശ്യമാണ്].
പേരിനുപിന്നിൽ
ഗ്രമാങ്ങൾക്കും കുടുംബങ്ങൾക്കും വ്യക്തികൾക്കുമെല്ലാം പേര് വീഴുന്നതിൽ എന്തെങ്കിലും നിമിത്തങ്ങളുണ്ടാവുക സ്വാഭാവികമാണ്. വാളാടെന്ന പേരിനും അത്തരത്തിൽ ഒരു സംഭവം ഉന്നയിച്ചു കേൾക്കുന്നു. നാട്ടുരാജാക്കന്മാരുടെ ആധിപത്യ കാലത്ത് അവരുടെ പ്രധാനികളായ രണ്ടു കാര്യസ്ഥ കുടുംബങ്ങളായിരുന്നു വാളാടുള്ള വാളാടി നായന്മാരും കുഞ്ഞോത്തുള്ള കുറുമല കുങ്കിയുടെ കുടുംബവും. കോട്ടയം രാജാവിന്റെ നികുതി പിരിവുകാരായിരുന്നു ഇവർ. നികുതി പിരിവുമായി ബന്ധപ്പെട്ട് തർക്കത്തിലാവുകയും അത് കടുത്ത പോരിന് വഴിയൊരുക്കുയും ചെയ്തു. ഇന്ന് കാണുന്ന വാളാട് വച്ച് വലിയ സംഘർഷംതന്നെ അരങ്ങേറി. മാസങ്ങളോളം നിലനിന്ന പോരിൽ ഇരുതറവാട്ടുകാരും വാളെടുത്ത് രംഗത്ത് നിലയുറപ്പിച്ചു. ധീരതയുടെയും അതിജയത്തിന്റെയും പ്രതീകമായി വാളാടി ഇല്ലത്തിന്റെ ഇറയിൽ വാളുകൾ കെട്ടിത്തൂക്കിയിട്ടു. കേട്ടു കേൾവിയനുസരിച്ച് ഈ സംഭവമാണ് വാളാടെന്ന പേരിന് നിമിത്തമായത്.
മറ്റൊരു സംഭവം പറഞ്ഞു കേൾക്കുന്നതിങ്ങനെയാണ്. ടിപ്പു സുൽത്താന്റെ മലബാർ പടയോട്ട കാലത്ത് വയനാട്ടിലും അദ്ദേഹം പട നയിച്ചിരുന്നുവല്ലോ. വാളാട് വന്നു അദ്ദേഹം വാളിളക്കി പോരിന് വിളിച്ചു. വാളാട്ടി എന്നത് വാളാട് ആയി ലോപിച്ചു. എന്നാൽ ഈ വാദം വസ്തുതയുമായി ഒരു നിലയ്ക്കും പൊരുത്തപ്പെടുന്നില്ലെന്നാണ് മനസ്സിലാവുന്നത്.
ചരിത്രം
കൃഷി
നെല്ല് വ്യാപകമായി കൃഷി ചെയ്യപെട്ടിരുന്ന പ്രദേശത്ത് രണ്ടായിരത്തിന്റെ തുടക്കത്തോടെ വാഴ കൃഷി വ്യാപകമായി. ഗ്രാമം സ്ഥിതി ചെയ്യുന്ന തവിഞ്ഞാൽ പഞ്ചായത്ത് രാജ്യത്തെ ഏറ്റവും കൂടുതൽ കാൻസർ രോഗികളുള്ള പഞ്ചായത്താണ്[അവലംബം ആവശ്യമാണ്]
സ്ഥാപനങ്ങൾ
വാളാട് വയനാടിലെ നഗര പ്രദേശത്തിൽനിന്നുo വേറിട്ടു നില്കുന്നതുകൊണ്ട് തന്നെ വിദ്യാഭ്യാസ -സാംസ്കാരിക സ്ഥാപനങ്ങൾ പ്രദേശത്തു തന്നെ നിർമ്മിക്കൽ വളരെ അനിവാര്യമായിതീർന്നു. വാളാട് ഗവണ്മെൻറ് ഹൈ സ്കൂൾ പ്രദേശത്ത് കഴിഞ്ഞ അൻപതു വർഷമായി വിദ്യാഭ്യാസ മേകലയിൽ വിലയേറിയ സംഭാവനകൾ അർപിച്ചു കൊണ്ടിരിക്കുകയാണ്
Wikiwand - on
Seamless Wikipedia browsing. On steroids.