തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിലാണ് 19.87 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ സമാധിയും അദ്ദേഹം സ്ഥാപിച്ച കേരള കലാമണ്ഡലവും സ്ഥിതി ചെയ്യുന്ന ചെറുതുരുത്തി, വെട്ടിക്കാട്ടിരി ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന പഞ്ചായത്തിന്റെ പേരാണ് വള്ളത്തോൾ നഗർ. മഹാകവിയുടെ സ്‌മരണാർഥം ചെറുതുരുത്തി പഞ്ചായത്തിന്റെ പേര് വള്ളത്തോൾ നഗർ എന്നു മാറ്റുകയായിരുന്നു. തൃശൂർ ജില്ലയുടെ അതിർത്തി പ്രദേശമാണ് വള്ളത്തോൾ നഗർ. നിളയുടെ തീരത്താണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. നിളക്കു കുറുകെയുള്ള കൊച്ചി പാലം കടന്നാൽ, പാലക്കാട് ജില്ലയായി. ഷൊർണൂരാണ് തൊട്ടടുത്ത നഗരം.
വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | പുതുശ്ശേരി, പുതുശ്ശേരി മനപ്പടി, പള്ളം, മ്യൂസിയം, ചെറുതുരുത്തി ടൌൺ, കലാമണ്ഡലം, വെട്ടിക്കാട്ടിരി, മേച്ചേരി, കുളമ്പ്, നെടുമ്പുര, പന്നിയടി, താഴപ്ര, ചെറുതുരുത്തി സ്കൂൾ, പള്ളിക്കൽ സ്കൂൾ, ചേയിക്കൽ, യത്തീംഖാന |
ജനസംഖ്യ | |
ജനസംഖ്യ | 26,133 (2011) |
പുരുഷന്മാർ | • 12,466 (2011) |
സ്ത്രീകൾ | • 13,667 (2011) |
സാക്ഷരത നിരക്ക് | 84.78 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221886 |
LSG | • G080402 |
SEC | • G08022 |
വെട്ടിക്കാട്ടിരിയിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്‌റ്റേഷന്റെ പേരും വള്ളത്തോൾ നഗർ എന്നാണ്. കേരള കലാമണ്ഡലം റെയിൽവേ സ്‌റ്റേഷനിൽനിന്നും നോക്കിയാൽ കാണുന്ന അകലത്തിലാണ് നിലകൊള്ളുന്നത്. 75 വർഷം പിന്നിട്ട കലാമണ്ഡലം ഇപ്പോൾ, കൽപ്പിത സർവകലാശാലയാണ്.
ചെറുതുരുത്തി, പൈങ്കുളം, അത്തിക്കപ്പറമ്പ്, വെട്ടിക്കാട്ടിരി, താഴപ്ര, നെടുമ്പുര, പള്ളിക്കര, പുതുശ്ശേരി എന്നീ ഗ്രാമങ്ങളാണ് വള്ളത്തോൾ നഗർ പഞ്ചായത്തിലുള്ളത്.
കേന്ദ്ര സർക്കാറിനു കീഴിലുള്ള പഞ്ചകർമ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് സ്ഥിതി ചെയ്യുന്നത് പഞ്ചായത്തിലെ ചെറുതുരുത്തിയിലാണ്. ജ്യോതി എഞ്ചിനീയറിംഗ് കോളജ്, നൂറുൽ ഹുദാ ഓർഫനേജ് എന്നീ സ്ഥാപനങ്ങൾ ജില്ലക്കു പുറത്ത് പ്രസിദ്ധമായ സ്ഥാപനങ്ങളാണ്. ചെറുതുരുത്തി ഹയർ സെക്കൻഡറി സ്‌കൂളാണ് പഞ്ചായത്തിലെ ഏക പൊതു സർക്കാർ ഹൈസ്‌കൂൾ
ചെറുതുരുത്തി കോഴിമാം പറമ്പ് ക്ഷേത്രം, വെട്ടിക്കാട്ടിരി കേന്ദ്ര ജുമുഅ മസ്‌്‌ജിദ് ,ചെറുതുരുത്തി ജുമാമസ്ജിദ് എന്നിവ പഞ്ചായത്ത് കേന്ദ്രീകൃതമായ പ്രധാന ആരാധനാലയങ്ങളാണ്. . പ്രാഥമിക ആരോഗ്യകേന്ദ്രം, ആയുർവേദ ഡിസ്‌പെൻസറി, പി ഡബ്ലിയു ഡി റസ്റ്റ് ഹൗസ്, പോലീസ്‌റ്റേഷൻ, വില്ലേജ് ഓഫീസ് എന്നീ സ്ഥാപനങ്ങളും പ്രധാന സർക്കാർ പൊതു കാര്യാലയങ്ങളാണ്.
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | പഴയന്നൂർ |
വിസ്തീര്ണ്ണം | 19.87 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,099 |
പുരുഷന്മാർ | 10,105 |
സ്ത്രീകൾ | 10,994 |
ജനസാന്ദ്രത | 1062 |
സ്ത്രീ : പുരുഷ അനുപാതം | 1088 |
സാക്ഷരത | 84.78% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.