ചെടിയുടെ ഇനം From Wikipedia, the free encyclopedia
കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടുവക്കിലുമൊക്കെ സുലഭമായി കണ്ടുവരുന്ന ഒരു ഏകവർഷസസ്യമാണ് വയൽച്ചുള്ളി. നീർച്ചുള്ളി[2] എന്നും പേരുണ്ട്. ശാസ്ത്രനാമം:ആസ്റ്ററകാന്റ ലോങ്കിഫോളി [3]. ഇവ അക്കാന്തേസീ വിഭാഗത്തിൽപ്പെടുന്നു.
വയൽച്ചുള്ളി | |
---|---|
വയൽചുള്ളി (Hygrophila auriculata) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | അക്കാന്തേസീ |
Genus: | Hygrophila |
Species: | H. auriculata |
Binomial name | |
Hygrophila auriculata Schumach. | |
Synonyms[1] | |
Astercantha longifolia (L.) Nees |
നിറയെ മുള്ളുകളുള്ള ഈ ചെടിയുടെ പൂക്കൾ നീലനിറമുള്ളതാണ്. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി തുടർച്ചയായി ജലധാരയുള്ള മണ്ണിലാണു് സാധാരണ മുളയ്ക്കാറുള്ളതു്. കാരച്ചുള്ളി എന്നും പേരുണ്ട്. സംസ്കൃതത്തിൽ ഇതിനു കോകിലാക്ഷ എന്നും തമിഴിൽ നീർമുള്ളി പേരുണ്ടു്, വേര്, ഇല, വിത്ത് എന്നിവ ആയുർവേദമരുന്നുകളിൽ ഉപയോഗിക്കുന്നു[4]. Junonia സ്പീഷിസിൽപ്പെട്ട ശലഭങ്ങളുടെ ലാർവകൾ ഇവയുടെ ഇല ഭക്ഷിക്കാറുണ്ട്.
വേര്, തണ്ട്, ഇല, വിത്ത് [5]
മൂത്ര വിസർജനത്തെ ഉത്തേജിപ്പിക്കുന്നു, വാതത്തെ അകറ്റുന്നു. വയൽചുള്ളിയില ഉപ്പേരിയാക്കിയും വയൽചുള്ളി സമൂലം കഷായമാക്കിയും സേവിച്ചാക്കാറുണ്ട്. വാതം, മഞ്ഞപ്പിത്തം, കരൾ സംബന്ധ തകരാറുകൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്.[6] ആസ്ത്മയ്ക്ക് ഇവയുടെ വിത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാറുണ്ട്. വിത്ത് പൊടിച്ച് പാലിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ പുരുഷലൈംഗിക ശേഷി വർദ്ധിക്കും. മൂത്രാശയ രോഗങ്ങൾക്കും ഉത്തമമാണ്.[7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.