വധശിക്ഷ ഈജിപ്റ്റിൽ

From Wikipedia, the free encyclopedia

ഈജിപ്റ്റിൽ പുരാതന ഈജിപ്ഷ്യൻ സംസ്കാര കാലഘട്ടം മുതൽക്കെ മരണശിക്ഷ നിലവിലുണ്ടായിരുന്നു. കൊലപാതകം, മോഷണം, ദിവ്യമെന്ന് കരുതുന്ന വസ്തുക്കളെയോ വ്യക്തികളെയോ അപമാനിക്കൽ (sacrilege), ഫറവോയെ വധിക്കാൻ ശ്രമിക്കുക, ചാരവൃത്തി തുടങ്ങിയ കുറ്റങ്ങൾ ചെയ്യുന്നവർക്കായിരുന്നു മരണശിക്ഷ നൽകിയിരുന്നത്.

രീതികൾ

ശിരശ്ഛേദം, ബലി, നൈൽ നദിയിൽ ചാക്കിൽ കെട്ടി മുക്കിക്കൊല്ലൽ എന്നീ രീതികളിൽ വധശിക്ഷ പണ്ടുകാലത്ത് നടപ്പാക്കിയിരുന്നു.

വർത്തമാനകാലം

ആംനസ്റ്റി ഇന്റർനാഷണൽ എന്ന സംഘടനയുടെ റിപ്പോർട്ട് പ്രകാരം തീവ്രവാദത്തിനെതിരായ നിയമപ്രകാരവും; മുന്നൊരുക്കത്തോടെയുള്ള കൊലപാതകം, ബലാത്സംഗം എന്നിവയിലും; മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലുമാണ് ഇപ്പോൾ വധ ശിക്ഷ നൽകാറുള്ളത്. [1] ഇപ്പോൾ രണ്ടു രീതിയിലാണ് ഈജിപ്റ്റിൽ വധശിക്ഷ നടപ്പിലാക്കുന്നത്. സൈനികരല്ലാത്ത കുറ്റവാളികളെ തൂക്കിക്കൊല്ലുകയാണ് പതിവ്. വധശിക്ഷയർഹിക്കുന്ന കുറ്റം ചെയ്യുന്ന സൈനികരെ വെടിവച്ച് കൊല്ലുകയാണ് പതിവ്.

രാജ്യദ്രോഹക്കുറ്റത്തിനും വധശിക്ഷ നൽകാം.

ചാരപ്രവൃത്തി ആരോപിച്ച് 1955-ൽ ഈജിപ്റ്റ് 3 ഇസ്രായേലികളെ തൂക്കിക്കൊന്നിരുന്നു. [2] 2004-ൽ അഞ്ച് തീവ്രവാദികളെ പ്രധാനമന്ത്രിയെ കൊല്ലാൻ ശ്രമിച്ചു എന്ന കുറ്റമാരോപിച്ച് തൂക്കിക്കൊന്നു. [3]

കുറിപ്പുകൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.