ബ്രിട്ടീഷ് സർക്കാർ നടത്തിയ സമ്മേളനം From Wikipedia, the free encyclopedia
ഇന്ത്യയിലെ ഭരണഘടനാപരമായ പരിഷ്കരണങ്ങൾ ചർച്ച ചെയ്യുന്നതിനായി 1930 മുതൽ 1932 വരെയുള്ള കാലയളവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൂടി ചേർത്തുകൊണ്ട് ബ്രിട്ടീഷ് സർക്കാർ നടത്തിയ സമ്മേളനങ്ങളാണ് വട്ടമേശ സമ്മേളനങ്ങൾ. 1930 നവംബറിൽ ആരംഭിച്ച വട്ടമേശ സമ്മേളനങ്ങൾ 1932 ഡിസംബറിൽ അവസാനിച്ചു. മുഹമ്മദലി ജിന്ന, അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രരഭുവിനോടും പ്രധാനമന്ത്രി റംസെ മക്ഡൊണാൾഡിനോടും അഭ്യർത്ഥിച്ചതിന്റെയും, [1][2] 1930 മേയിൽ സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന്റെയും അടിസ്ഥാനത്തിലാണ് വട്ടമേശ സമ്മേളനങ്ങൾ നടത്താൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചത്. ഈ കാലയളവിൽ ഇന്ത്യയിൽ സ്വരാജ് അഥവാ സ്വയംഭരണത്തിനായുള്ള ആവശ്യം ശക്തിപ്പെട്ടിരുന്നു. മഹാത്മാ ഗാന്ധി, സർ തേജ് ബഹദൂർ സപ്രു, ശ്രീനിവാസ, സർ മുഹമ്മദ് സഫറുള്ള ഖാൻ മീരാബെൻ എന്നിവരായിരുന്നു ഇന്ത്യയിൽ നിന്നുള്ള പ്രധാനപ്പെട്ട പ്രതിനിധികൾ. 1930-കളോടെ ധാരാളം ബ്രിട്ടീഷ് രാഷ്ട്രീയനിരീക്ഷകർ, ഇന്ത്യയ്ക്ക് സ്വയംഭരണം നൽകേണ്ടതുണ്ടെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ ഇന്ത്യൻ, ബ്രിട്ടീഷ് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ യോഗങ്ങൾകൊണ്ട് തീർക്കാൻ സാധിക്കാത്ത വിരോധങ്ങൾ 1930-കളിൽ നിലനിന്നിരുന്നു. ഇന്ത്യയുടെ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു വട്ടമേശ സമ്മേളനങ്ങളിൽ ചർച്ച ചെയ്ത മുഖ്യ വിഷയം.
ഈ ലേഖനം Anglo-Indian round table conferences.Dutch-Indonesian round table conference, Dutch-Indonesian Round Table Conference കാണുക. other uses, Round Table (disambiguation) എന്ന താൾ കാണുക.
Remove ads
1930 നവംബർ 12-ന് ലണ്ടനിലെ ഹൗസ് ഓഫ് ലോർഡ്സ് എന്ന റോയൽ ഗാലറിയിൽ വച്ച് അന്നത്തെ ബ്രിട്ടീഷ് ചക്രവർത്തിയായിരുന്ന ജോർജ് അഞ്ചാമനായിരുന്നു ഒന്നാം വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്തത്. [1] ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന റംസേ മക്ഡൊണാൾഡ് ആയിരുന്നു ഈ ചടങ്ങിലെ അധ്യക്ഷൻ.
ബ്രിട്ടനിലുണ്ടായിരുന്ന മൂന്ന് രാഷ്ട്രീയ പാർട്ടികളിൽനിന്നും ആകെ 16 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ബ്രിട്ടീഷ് ഇന്ത്യയിൽനിന്നും 58 രാഷ്ട്രീയ നേതാക്കളും രാജഭരണത്തിലുള്ള സംസ്ഥാനങ്ങളിൽനിന്നും 16 പേരും പ്രതിനിധികളായി പങ്കെടുത്തിരുന്നു. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കളും ഇന്ത്യയിലെ സാമ്പത്തിക നേതാക്കളും ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തില്ല. ഇന്ത്യയിലെ നേതാക്കളിൽ ധാരാളം പേർ ഈ സമയത്ത് സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടിരിക്കുകയായിരുന്നു. [3]
പങ്കെടുത്തവർ
ബ്രിട്ടീഷ് പ്രതിനിധികൾ:
ലേബർ: റംസേ മക്ഡൊണാൾഡ്, ലോർഡ് സാങ്കേയ്, വെഡ്വുഡ് ബെൻ, ആർതർ ഹെൻഡേഴ്‌സൺ, ജെ.എച്ച്. തോമസ്, വില്യം ജോവിറ്റ്, ഹേസ്റ്റിങ്സ് ലീസ് - സ്മിത്ത്, ഏൾ റസ്സൽ
കൺസർവേറ്റീവ്: ഏൾ പീൽ, മാർക്വസ് ഓഫ് സെറ്റ്‌ലാന്റ്, സാമുവൽ ഹോയർ, ഒലിവർ സ്റ്റാൻലി
ലിബറൽ: മർക്വസ് ഓഫ് റീഡിങ്, മർക്വസ് ഓഫ് ലോതിയൻ, സർ റോബർട്ട് ഹാമിൽട്ടൺ, ഐസക് ഫൂട്ട്
മുസ്‌ലിം ലീഗ്: അഗ ഖാൻ III (ബ്രിട്ടീഷ് ഇന്ത്യൻ പ്രതിനിധികളുടെ നേതാവ്), മൗലാനാ മുഹമ്മദലി ജവഹർ, മുഹമ്മദ് ഷാഫി, മുഹമ്മദലി ജിന്ന, മുഹമ്മദ് സഫറുള്ള ഖാൻ, എ.കെ. ഫസ്ഹുൾ ഹഖ്, ഹാഫിസ് ഗുലാം ഹുസൈൻ ഹിദായത്തുള്ള, ഡോ. ഷാഫത്ത് അഹമ്മദ് ഖാൻ, രാജാ ഷേർ മുഹമ്മദ് ഖാൻ, എ.എച്ച്. [4]
ഇന്ത്യൻ സംസ്ഥാനങ്ങൾ പ്രതിനിധികൾ:അൾവർ മഹാരാജ, ബറോഡയുടെ മഹാരാജാവ്, ഭോപ്പാലിലെ നവാബ്, ബിക്കാനീറിന്റെ മഹാരാജാവ്, ധോൽപ്പൂരിന്റെ റാണ, ജമ്മു കാശ്മീരിന്റെ മഹാരാജാവ്, നവനഗറിന്റെ മഹാരാജാവ്, പട്യാലയുടെ മഹാരാജാവ് (റാണിയുടെ ചേംബറിലെ ചാൻസലർ), രേവയുടെ മഹാരാജാവ്, സാംഗ്ലിയിലെ ചീഫ് സാഹിബ്, സർ പ്രഭാശങ്കർ പട്ടാണി (ഭാവ്‌നഗർ), മനുഭായി മേത്ത (ബറോഡ), സർദാർ സാഹിബ്‌സദ സുൽത്താൻ അഹമ്മദ് ഖാൻ (ഗ്വാളിയോർ), അക്ബർ ഹൈദരി (ഹൈദരാബാദ്), മിർസ ഇസ്മയിൽ (മൈസൂർ), കേണൽ. കൈലാസ് നരേൻ ഹക്സർ (ജമ്മു കാശ്മീർ)
ബ്രിട്ടീഷ് - ഇന്ത്യൻ പ്രതിനിധികൾ:
ഹിന്ദുക്കൾ: ബി.എസ്. മൂൺജെ, എം. ആർ. ജയക്കർ, ദിവാൻ ബഹദൂർ രാജ നരേന്ദ്ര നാഥ്
സ്വതന്ത്രർ: ജെ.എൻ. ബസു, തേജ് ബഹദൂർ സപ്രു, സി.വൈ. ചിന്താമണി, വി.എസ്. ശ്രീനിവാസ ശാസ്ത്രി, ചിമൻലാൽ ഹരിലാൽ സെറ്റൽവാദ്
ജസ്റ്റിസ് പാർട്ടി: ആർകോട്ട് രാമസ്വാമി മുതലിയാർ, ഭാസ്കരറാവു വിതോജിറാവു ജാധവ്, സർ എ.പി. പാട്രോ
പാഴ്സികൾ: ഫിറോസ് സെത്‌ന, കോവാസ്ജി ജഹാംഗീർ, ഹോമി മോഡി
ഇന്ത്യൻ ക്രിസ്ത്യാനികൾ: കെ.ടി. പോൾ
യൂറോപ്യർ: സർ ഹ്യൂബർട്ട് കാർ, സർ ഓസ്കർ ഡി ഗ്ലാൻവിൽ (ബർമ), ടി.എഫ്. ഗാവിൻ ജോൺസ്, സി.ഇ. വുഡ് (മദ്രാസ്)
ആംഗ്ലോ - ഇന്ത്യക്കാർ: ഹെൻറി ജിഡ്നി
വനിതകൾ: ബീഗം ജഹനാര ഷഹനവാസ്, രാധാഭായി സുബ്ബരായൻ
ഭൂപ്രഭുക്കന്മാർ: ബീഹാറിലെ മഹാരാജ കാമേശ്വർ സിങ്, യുണൈറ്റഡ് പ്രൊവിൻസിലെ മുഹമ്മദ് അഹമ്മദ് സെയ്ദ് ഖാൻ ചത്തരി, പർലേഖ്മുണ്ടിയിലെ രാജാവ് (ഒഡിഷ), പ്രൊവശ് ചന്ദ്ര മിറ്റർ
ലേബർ: എൻ.എം. ജോഷി, ബി. ശിവ റാവു
സർവകലാശാലകൾ: സെയ്ദ് സുൽത്താൻ അഹമ്മദ്, ബിഷേശ്വർ ദയാൽ സേത്ത്
ബർമ: യു ഓങ് തിൻ, ബാ ഉ, എം.എം. ഓൻ ഘിൻ
സിന്ധ്: ഷാ നവാസ് ഭൂട്ടോ, ഗുലാം ഹുസൈൻ ഹിദായത്തുള്ള
മറ്റുള്ള പ്രവിശ്യകൾ: ചന്ദ്രാധർ ബറുവ (ആസാം), സാഹിബ്‌സദ അബ്ദുൾ ഖയ്യാം (എൻ.ഡബ്ല്യു.എഫ്.പി), എസ്.ബി. താംബെ (മധ്യ പ്രവിശ്യകൾ)
ഇന്ത്യ സർക്കാർ: നരേന്ദ്ര നാഥ് ലാ, ഭൂപേന്ദ്ര നാഥ് മിത്ര, സി.പി. രാമസ്വാമി അയ്യർ, എം. രാമചന്ദ്ര റാവു
ആറ് പ്ലീനറി യോഗങ്ങളോടുകൂടിയാണ് വട്ടമേശസമ്മേളനം ആരംഭിച്ചത്. ഈ യോഗത്തിൽ പ്രതിനിധികൾ അവരുടെ പ്രശ്നങഅങൾ അവതരിപ്പിക്കുകയും ഫെഡറൽ ഘടന, പ്രൊവിൻസൽ ഭരണഘടന, സിന്ധ്, എൻ.ഡബ്ല്യു.എഫ്.പി എന്നിവയുടെ പ്രൊവിൻസ്, പ്രതിരോധ സേവനങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവയ്ക്കുൾപ്പെടെ ആകെ 9 സബ്കമ്മിറ്റികൾ ഇതിനെത്തുടർന്ന് രൂപീകരിക്കുകയും ചെയ്തു. [4] ഇതിനുശേഷം ഫെഡറൽ ഘടന, പ്രൊവിൻസൽ ഭരണഘടന, ന്യൂനപക്ഷങ്ങൾ, ബർമ, വിവിധ ഫ്രാഞ്ചൈസികൾ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് സബ്കമ്മിറ്റികൾ നൽകിയ റിപ്പോർട്ടിനെ ആധാരമാക്കി ചർച്ചകൾ നടത്തുകയും ചെയ്തു. തുടർന്ന് രണ്ട പ്ലീനറി യോഗങ്ങൾ കൂടി നടന്നശേഷം സമാപനയോഗത്തോടുകൂടി ഒന്നാം വട്ടമേശസമ്മേളനം അവസാനിച്ചു. [3] യോഗത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പങ്കെടുക്കാത്തത് വ്യക്തമായ തീരുമാനങ്ങൾ എടുക്കുന്നതിന് ബുദ്ധിമുട്ടായിരുന്നു.
യോഗത്തിൽ വച്ച് തേജ് ബഹദൂർ സപ്രു, ഓൾ - ഇന്ത്യാ ഫെഡറേഷൻ എന്ന ആശയം ചർച്ചയ്ക്ക് വച്ചു. [5] സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ ഗ്രൂപ്പുകളും ഈ ആശയത്തെ അനുകൂലിച്ചു. രാജഭരണത്തിലുള്ള പ്രദേശങ്ങൾക്കും സ്വയം ഭരണം നൽകുമെന്നായതോടെ അവരും ഈ ആശയത്തെ അംഗീകരിച്ചു. മുസ്ലിം ലീഗും പുതിയ ഫെഡറേഷനെ അംഗീകരിക്കുകയുണ്ടായി. എന്നാൽ പ്രൊവിൻസ് തലത്തിൽ പ്രാതിനിധ്യ സർക്കാർ രീതി ആദ്യം നടപ്പിലാക്കണമെന്ന് ബ്രിട്ടീഷുകാർ ആവശ്യപ്പെട്ടു.
ലെജിസ്ലേറ്റീവ് കൗൺസിലിന്റെ എക്സിക്യൂട്ടീവുമായി ബന്ധപ്പെട്ടും ഡോ. ബി.ആർ. അംബേദ്കറിന്റെ ആവശ്യപ്രകാരം ദളിതർക്ക് പ്രത്യേക വോട്ടവകാശം നൽകുന്നതിനെക്കുറിച്ചും സമ്മേളനത്തിൽ ചർച്ചകൾ നടന്നു.
Remove ads
ആദ്യത്തെ വട്ടമേശസമ്മേളനം കോൺഗ്രസ് ബഹിഷ്കരിച്ചെങ്കിലും പ്രശ്നം പരിഹരിക്കാനായി സപ്രു, എം. ആർ. ജയക്കർ, വി.എസ്. ശ്രീനിവാസ ശാസ്ത്രി എന്നിവർ കോൺഗ്രസിനെ ക്ഷണിച്ചു. മഹാത്മാഗാന്ധിയും അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭുവും തമ്മിൽ ഒപ്പിട്ട ഗാന്ധി - ഇർവിൻ സന്ധി ഫലവത്താവുകയും രണ്ടാം വട്ടമേശസമ്മേളനത്തിലേക്കുള്ള കോൺഗ്രസിന്റെ പ്രധാന പ്രതിനിധി ഗാന്ധിജിയാവുകയും ചെയ്തു. മക്ഡൊണാൾഡോ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നെങ്കിലും കൺസർവേറ്റീവ് പാർട്ടിയോടൊപ്പം ചേർന്ന് ഒരു സഖ്യ സർക്കാരിനെയാണ് മക്ഡൊണാൾഡ് നയിച്ചിരുന്നത്. 1931 സെപ്റ്റംബറിൽ ലണ്ടനിൽ വച്ച് രണ്ടാം വട്ടമേശസമ്മേളനം ആരംഭിച്ചു. ഈ യോഗത്തിൽ വച്ചു നടന്ന ചർച്ചകളാണ് പിന്നീട് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമം പാസാക്കുന്നതിന് പ്രേരകമായത്.
ലേബർ: റംസേ മക്ഡൊണാൾഡ്, വെഡ്വുഡ് ബെൻ, ആർതർ ഹെൻഡേഴ്‌സൺ, വില്യം ജോവിറ്റ്, ഹേസ്റ്റിങ്സ് ലീസ് - സ്മിത്ത്, ഹിക്ക് ലോറൻസ്, ലോർഡ് സാങ്കേയ്, സ്നെൽ പ്രഭുl, ജെ.എച്ച്. തോമസ്
കൺസർവേറ്റീവ്: വിസ്കൗണ്ട് ഹെയ്ൽഷം, സാമുവൽ ഹോയർ, ഏൾ പീൽ, ഒലിവർ സ്റ്റാൻലി, മാർക്വസ് ഓഫ് സെറ്റ്‌ലാന്റ്
സ്കോട്ടിഷ് യൂണിയനിസ്റ്റ്: വാൾട്ടർ ഏലിയറ്റ്
ലിബറൽ: ഐസക് ഫൂട്ട്, ഹെന്റി ഗ്രഹാം വൈറ്റ്, റോബർട്ട് ഹാമിൽട്ടൺ, മർക്വസ് ഓഫ് ലോതിയൻ, മർക്വസ് ഓഫ് റീഡിങ്,
ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ:അൾവർ മഹാരാജ, ബറോഡയുടെ മഹാരാജാവ്, ഭോപ്പാലിലെ നവാബ്, ബിക്കാനീറിന്റെ മഹാരാജാവ്, കച്ചിലെ മഹാറാവു, ധോൽപ്പൂരിലെ റാണ, ഇൻഡോറിലെ മഹാരാജാവ്, ജമ്മു കാശ്മീരിന്റെ മഹാരാജാവ്, കപുർത്തലയുടെ മഹാരാജാവ്, നവനഗറിന്റെ മഹാരാജാവ്, പട്യാലയുടെ മഹാരാജാവ്, രേവയുടെ മഹാരാജാവ്, സാംഗ്ലിയിലെ ചീഫ് സാഹിബ്, Raja of Korea, Raja of Sarila, പ്രഭാശങ്കർ പട്ടാണി (ഭാവ്‌നഗർ), മനുഭായി മേത്ത (ബറോഡ), സർദാർ സാഹിബ്‌സദ സുൽത്താൻ അഹമ്മദ് ഖാൻ (ഗ്വാളിയോർ), അക്ബർ ഹൈദരി (ഹൈദരാബാദ്), മിർസ ഇസ്മയിൽ (മൈസൂർ), കേണൽ. കൈലാസ് നരേൻ ഹക്സർ (ജമ്മു കാശ്മീർ), ടി. രാഘവയ്യ (തിരുവിതാംകൂർ), ലിയാഖത്ത് ഹയത് ഖാൻ (പട്യാല)
ഇന്ത്യൻ നാഷണൽ കോൺഗ്രസ്: മഹാത്മാഗാന്ധി (കോൺഗ്രസിൽ നിന്നുള്ള പ്രധാന പ്രതിനിധി).
മുസ്ലിം: അഗ ഖാൻ III, മൗലാനാ ഷൗക്കത്തലി, മുഹമ്മദലി ജിന്ന, എ.കെ. ഫസ്ഹുൾ ഹഖ്, മുഹമ്മദ് ഇക്‌ബാൽ, മുഹമ്മദ് ഷാഫി, മുഹമ്മദ് സഫറുള്ള ഖാൻ, സെയ്ദലി ഇമാം, മൗലവി മുഹമ്മദ് ഷാഫി ദൗദി, രാജാ ഷേർ മുഹമ്മദ് ഖാൻ, എ.എച്ച്. ഗുസ്നവി, ഹാഫിസ് ഹിദായത്ത് ഹുസൈൻ, സെയ്ദ് മുഹമ്മദ് പദ്ഷാ സാഹിബ് ബഹദൂർ, ഡോ. ഷാഫത്ത് അഹമ്മദ് ഖാൻ, ജമാൽ മുഹമ്മദ്, ഖാജാ മിലൻ റാവുത്തർ, നവാബ് സാഹിബ്സദ സെയ്ദ് മുഹമ്മദ് മെഹ്ർ ഷാ
ഹിന്ദുക്കൾ: ബി.എസ്. മൂൺജെ, എം. ആർ. ജയക്കർ, ദിവാൻ ബഹദൂർ രാജ നരേന്ദ്ര നാഥ്
സ്വതന്ത്രർ: ജെ.എൻ. ബസു, തേജ് ബഹദൂർ സപ്രു, സി.വൈ. ചിന്താമണി, വി.എസ്. ശ്രീനിവാസ ശാസ്ത്രി, ചിമൻലാൽ ഹരിലാൽ സെറ്റൽവാദ്
ജസ്റ്റിസ് പാർട്ടി: ബോബ്ബിലിയിലെ രാജാവ്, ആർകോട്ട് രാമസ്വാമി മുതലിയാർ, ഭാസ്കരറാവു വിതോജിറാവു ജാധവ്, സർ എ.പി. പാട്രോ
ഭൂപ്രഭുക്കന്മാർ: മുഹമ്മദ് അഹമ്മദ് സെയ്ദ് ഖാൻ ചത്തരി (സംയുക്ത പ്രവിശ്യകൾ), മഹാരാജ കാമേശ്വർ സിങ് (ബീഹാർ), പർലേഖ്മുണ്ടിയിലെ രാജാവ് (ഒറീസ്സ), പ്രൊവശ് ചന്ദ്ര മിറ്റർ
വ്യവസായം: ഘൻശ്യാം ദാസ് ബിർള, പുരുഷോത്തംദാസ് താക്കൂർദാസ്, മനേക്ജി ദാദാഭായ്
സർവകലാശാലകൾ: സെയ്ദ് സുൽത്താൻ അഹമ്മദ്, ബിഷേശ്വർ ദയാൽ സേത്ത്
ബർമ: സർ പദംജി ജിൻവാല
സിന്ധ്: ഷാ നവാസ് ഭൂട്ടോ, ഗുലാം ഹുസൈൻ ഹിദായത്തുള്ള
മറ്റുള്ള പ്രവിശ്യകൾ: ചന്ദ്രാധർ ബറുവ (ആസാം), സാഹിബ്‌സദ അബ്ദുൾ ഖയ്യാം (എൻ.ഡബ്ല്യു.എഫ്.പി), എസ്.ബി. താംബെ (മധ്യ പ്രവിശ്യകൾ)
ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ: വി.ടി. കൃഷ്ണമാചാരി (ബറോഡ), സർ റിച്ചാർഡ് ചെനെവിക്സ് - ട്രെൻച് (ഹൈദരാബാദ്), നവാബ് മഹ്ദി യാർ ജങ് (ഹൈദരാബാദ്), എസ്.എം. ബപ്ന (ഇൻഡോർ), അമർ നാഥ് അതൽ (ജയ്‌പൂർ), ജെ.ഡബ്ല്യു. യങ് (ജോധ്പൂർ), രാം ചന്ദ്ര കക് (ജമ്മു കാശ്മീർ), അബ്ദു സമദ് ഖാൻ (രാംപൂർ), കെ.സി. ന്യോഗി (ഒറീസ്സ), എൽ.എഫ്. റഷ്ബ്രൂക്ക് വില്യംസ്, ജർമാണി ദാസ്, അക്ബർ ഹൈദരി, കെ.എം. പണിക്കർ, എൻ .മാധവ റാവു
ബ്രിട്ടീഷ് ഉദ്യോഗസ്ഥർ: എച്ച്.ജി. ഹേഗ്, വി. ഡോസൺ, കെ.എസ്. ഫിറ്റ്സ്, ജെ.ജി. ലാത്ത്‌വൈറ്റ്, ഡബ്ല്യു.എച്ച്. ലെവിസ്, പി.ജെ. പാട്രിക്ക്, ജെ. കോട്ട്മാൻ, ജി.ടി. ഗാരറ്റ്, ആർ.ജെ. സ്റ്റോപ്ഫോർഡ്
ബ്രിട്ടീഷ് ഇന്ത്യൻ ഉദ്യോഗസ്ഥർ: ജോഫ്രി കോർബറ്റ്, എ. ലതിഫി, ഗിരിജ ശങ്കർ വാജ്‌പേയി, ബെനഗൽ രാമ റാവു, സെയ്ദ് അംജദ് അലി, അലി ഖാൻ, എ.എം. ചൗധരി, മഹാദേവ് ദേശായി, ഗോവിന്ദ് മാളവ്യ, കെ.ടി. ഷാ, പി. സിൻഹ
സെക്രട്ടറിയേറ്റ് - ജനറൽ: ആർ.എച്ച്.എ കാർട്ടർ, കെ. ആൻഡേഴ്‌സൺ, സി.ഡി. ദേശ്‌മുഖ്, ജെ.എം. സ്ലാഡൻ, ഹ്യൂഗ് മക്ഗ്രെഗോർ, ജി.എഫ്. സ്റ്റുവാർഡ്, എ.എച്ച്. ജോയ്സ്, സെയ്ദ് അംജദ് അലി, രാം ബാബു സക്‌സേന
പ്രവർത്തനങ്ങൾ
രണ്ടാം സമ്മേളനം 1931 സെപ്റ്റംബർ 7-ന് ആരംഭിച്ചു. മൂന്ന് പ്രധാനപ്പെട്ട വ്യത്യാസങ്ങൾ ഒന്നാമത്തേയും രണ്ടാമത്തേയും വട്ടമേശസമ്മേളനങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. അവ:
കോൺഗ്രസിന്റെ പ്രാതിനിധ്യം — മഹാത്മാഗാന്ധിയും ഇർവിൻ പ്രഭുവും ഒപ്പിട്ട ഗാന്ധി - ഇർവിൻ സന്ധി രണ്ടാം വട്ടമേശസമ്മേളനത്തിൽ കോൺഗ്രസിന്റെ പങ്കാളിത്തത്തിന് കാരണമായി. മഹാത്മാഗാന്ധി സമ്മേളനത്തിലേക്ക് മുഖ്യ പ്രതിനിധിയായി ക്ഷണിക്കപ്പെടുകയും മറ്റ് കോൺഗ്രസ് പ്രതിനിധികളായി സരോജിനി നായിഡു, മദൻ മോഹൻ മാളവ്യ, ഘൻശ്യാം ദാസ് ബിർള, മുഹമ്മദ് ഇഖ്ബാൽ, സർ മിർസ ഇസ്മയിൽ, മൈസൂരിന്റെ ദിവാൻ, എസ്.കെ. ദത്ത, സർ സെയ്ദ് അലി ഇമാം എന്നിവർ പങ്കെടുക്കുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന ഒരേയൊരു സംഘടന കോൺഗ്രസാണെന്നും ദളിത് വിഭാഗങ്ങൾക്കും മുസ്ലിം വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം വോട്ടവകാശം നൽകേണ്ടതില്ലെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള മറ്റ് പ്രതിനിധികൾ ഈ കാര്യത്തെ എതിർക്കുകയുണ്ടായി. ഈ സമയത്ത് ഗാന്ധിജി സിവിൽ നിയമലംഘന പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ബ്രിട്ടീഷ് സർക്കാരിന്റെ ജയിലിൽ കഴിഞ്ഞിരുന്ന കുറ്റവാളികളെ കുറ്റവിമുക്തരാക്കുകയുണ്ടായി (ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചവരെയൊഴികെ).
നാഷണൽ ഗവൺമെന്റ് — സമ്മേളനത്തിൽ രണ്ട് ആഴ്ചകൾക്ക് മുൻപ് ലേബർ പാർട്ടിയുടെ സർക്കാർ പതിച്ചു. തുടർന്ന് റംസെ മക്ഡൊണാൾഡ്, കൺസർവേറ്റീവ് പാർട്ടിയോടൊത്ത് സഖ്യ സർക്കാർ രൂപീകരിച്ചു.
സമ്മേളനത്തിടയിൽ ഗാന്ധി മുസ്ലിങ്ങളുമായി മുസ്ലിം പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ധാരണയിലെത്തിയില്ല.
രണ്ടാം വട്ടമേശസമ്മേളനത്തിൽ വച്ച് പ്രത്യേക വോട്ടവകാശവുമായി ബന്ധപ്പെട്ട് ദളിത് വിഭാഗത്തിന്റെ പ്രതിനിധിയായിരുന്ന ഡോ. ബി.ആർ. അംബേദ്കറുമായി ഗാന്ധി വിരോധത്തിലാവുകയുണ്ടായി. എന്നാൽ ഈ പ്രശ്നം 1932-ലെ പൂന സന്ധിയിലൂടെ പരിഹരിക്കപ്പെട്ടു.
Remove ads
മൂന്നാമത്തേതും അവസാനത്തേതുമായ വട്ടമേശസമ്മേളനം, 1932 നവംബർ 17-ന് ആരംഭിച്ചു. 46 പ്രതിനിധികൾ മാത്രമാണ് ഈ യോഗത്തിൽ പങ്കെടുത്തിരുന്നത്. ഇന്ത്യയിൽനിന്നുള്ള പ്രധാന രാഷ്ട്രീയ നേതാക്കളാരും മൂന്നാം വട്ടമേശസമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. ബ്രിട്ടനിൽ നിന്നുള്ള ലേബർ പാർട്ടിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും സമ്മേളനത്തിൽ പങ്കെടുത്തില്ല.
1931 സെപ്റ്റംബർ മുതൽ 1933 മാർച്ച് വരെ ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയായ സാമുവൽ ഹോയറിന്റെ മേൽനോട്ടത്തിൽ ശേഖരിക്കപ്പെട്ട ആശയങ്ങൾ പിന്നീട് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമത്തിലും ഉപയോഗിക്കപ്പെട്ടു.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ:അക്‌ബർ ഹൈദരി (Dewan of Hyderabad), മിർസ ഇസ്മയിൽ (Dewan of Mysore), വി.ടി. കൃഷ്ണമചാരി (ബറോഡയിലെ രാജാവ്), വജഹത് ഹുസൈൻ (ജമ്മു കാശ്മീർ), സർ സുഖ്ദേവു പ്രസാദ് (ഉദയ്‌പൂർ, ജയ്‌പൂർ, ജോധ്പൂർ), ജെ.എ. സർവ് (കോൽഹപൂർ), രാജാ ഔധ് നരേൻ ബിസര്യ (ഭോപ്പാൽ), മനുഭായി മേത്ത (ബിക്കാനീർ), നവാബ് ലിയാഖത്ത് ലഹത് ഖാൻ (പട്യാല), ഫത്തേ നസീബ് ഖാൻ (അൽവർ സംസ്ഥാനം), എൽ.എഫ്. റഷ്ബ്രൂക്ക് വില്യംസ് (നവനഗർ), സരിളയിലെ രാജാവ് (ചെറിയ സംസ്ഥാനങ്ങൾ)
ബ്രിട്ടീഷ് - ഇന്ത്യൻ പ്രതിനിധികൾ:അഗ ഖാൻ III, ബി.ആർ. അംബേദ്കർ (ദളിതർ), രാമകൃഷ്ണ രംഗറാവു, ഹ്യൂബർട്ട് കാർ (യൂറോപ്യർ), നാനക് ചന്ദ് പണ്ഡിറ്റ്, എ.എച്ച്. ഗുസ്നവി, ഹെൻറി ജിഡ്നി (ആംഗ്ലോ ഇന്ത്യക്കാർ), ഹാഫിസ് ഹിദായത്ത് ഹുസൈൻ, മുഹമ്മദ് ഇഖ്‌ബാൽ, എം.ആർ. ജയക്കർ, കോവസ്ജി ജഹാംഗീർ, എൻ.എം. ജോഷി (ലേബർ), നരസിംഹ ചിന്താമൻ കേൽകർ, രാമസ്വാമി മുതലിയാർ, ജഹനഹാര ഷഹനവാസ് (വനിത), എ.പി. പാട്രോ, തോജ് ബഹദൂർ സപ്രു, ഷാഫത്ത് അഹമ്മദ് ഖാൻ, ഷാദി ലാൽ, താരാ സിങ് മൽഹോത്ര, നൃപേന്ദ്ര നാഥ് സിർകർ, സർ പുരുഷോത്തംദാസ് താക്കൂർദാസ്, മുഹമ്മദ് സഫറുള്ള ഖാൻ.
Beatty, Michael J., Ralph R. Behnke, and Barbara Jane Banks. Elements of dialogic communication in Gandhi's second round table conference address(1979): 386–398.
Menon, V. P. (1995). "Integration of the Indian States",'Orient Longman Ltd'