ഒപ്പനയ്ക്കു സമാനമായ ഒരു മാപ്പിള കലാരൂപമാണ് വട്ടപ്പാട്ട്. ഒപ്പനയിൽ പെണ്ണുങ്ങളെന്നതു പോലെ ഇത് ആണുങ്ങളാണ് അവതരിപ്പിക്കുന്നത്. കല്ല്യാണവുമായി ബന്ധപ്പെട്ട് ആളുകൾ കൂടിയിരുന്ന് സന്തോഷം പ്രകടിപ്പിക്കാനായി ചൊല്ലിയിരുന്ന പാട്ടാണ് വട്ടപ്പാട്ട്.[1]

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും[2] മറ്റു യുവജനോത്സവങ്ങളിലും[3] ഇതൊരു മത്സര ഇനമാണ്.

വിശദാംശങ്ങൾ

മണവാട്ടിയുടെ വീട്ടിലേക്ക് കല്യാണച്ചെക്കനെ ആനയിക്കുന്നതുമുതൽ പെൺവീട്ടുകാരുമായുള്ള വാശിയേറിയ സംവാദത്തിലൂടെ ഒത്തുതീർപ്പിൽ അവസാനിക്കുന്നതാണ് വട്ടപ്പാട്ടിന്റെ ഘടന. പരമ്പരാഗതരീതിയിൽ വട്ടപ്പാട്ട് കളിക്കാൻ ഒരു മണിക്കൂറെങ്കിലും വേണമത്രേ[4]

താഴത്തെ വീട്ടിൽ കുഞ്ഞഹമ്മദ്, കുണ്ടുംകാരൻ മൊയ്തൂട്ടി, തട്ടാൻ മുഹമ്മദ് എന്നിവർ പ്രശസ്ത വട്ടപ്പാട്ട് കലാകാരന്മാരാണ്.[1]

അവലംബം

വീഡിയോ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.