മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1989-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വടക്കുനോക്കിയന്ത്രം. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചതും പ്രധാന കഥാപാത്രമായ തളത്തിൽ ദിനേശനെ അവതരിപ്പിച്ചതും ശ്രീനിവാസനാണ്.
വടക്കുനോക്കിയന്ത്രം | |
---|---|
![]() | |
സംവിധാനം | ശ്രീനിവാസൻ |
നിർമ്മാണം | ടി.സി. മണി ടോഫി കണ്ണാര |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | ശ്രീനിവാസൻ പാർവ്വതി |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | കാവ്യകല ഫിലിം യൂണിറ്റ് |
വിതരണം | കെ.ആർ.ജി. ഫിലിം എന്റർപ്രൈസസ് |
റിലീസിങ് തീയതി | 1989 മേയ് 19 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
തളത്തിൽ ദിനേശൻ എന്ന കേന്ദ്രകഥാപാത്രത്തിന്റെ അപകർഷതാബോധം മൂലം അയാളുടെ ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനത്തിന് സംഗീതം പകർന്നത് ജോൺസൺ ആണ്.
1989-ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിനായിരുന്നു. മികച്ച സംവിധായകനുള്ള പുരസ്കാരവും ഈ ചിത്രത്തിലൂടെ ശ്രീനിവാസന് ലഭിച്ചു.
Seamless Wikipedia browsing. On steroids.