ഏപ്രിൽ 22 ആണ് ലോകഭൗമദിനം From Wikipedia, the free encyclopedia
ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.[1]
മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനിൽപ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എൻ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നതാണ് ക്രമാതീതമായി വർദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം. ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുർവിധിതിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദ്യേശിക്കുന്നത്.
2008 രാജ്യാന്തര ഭൗമവർഷമായി ആചരിച്ചു. ഭൂമിയെക്കുറിച്ചും ഭൂമി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂടുതലറിയാനും ഭൗമശാസ്ത്രങ്ങളുടെ വ്യാപ്തിയും പ്രസക്തിയും മനസ്സിലാക്കുവാനും ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വഴിയൊരുക്കി. മനുഷ്യന്റെ ഇടപെടൽ മൂലം ഭൂമിയിലുണ്ടാവുന്ന ആഗോളതാപനം, കാലവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്തുക, ഭൂമിശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, പുതിയ പ്രകൃതിവിഭവങ്ങൾ കണ്ടെത്തുക, ഭൂമിശാസ്ത്രത്തിലെ ചികിൽസാ സാധ്യതകൾ കണ്ടെത്തുക, സമുദ്രങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കുക എന്നിവയായിരുന്നു ഭൗമവർഷാചരണത്തിന്റെ ലക്ഷ്യങ്ങൾ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.