ലേസർ

From Wikipedia, the free encyclopedia

ലേസർ

ഇംഗ്ലീഷിൽ ലൈറ്റ് ആംബ്ലിഫിക്കേഷൻ ബൈ സിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ (ഇംഗ്ലീഷ്: Light Amplification by Stimulated Emission of Radiation) എന്നതിന്റെ ചുരുക്കപ്പേരാണ് ലേസർ‍. ഉദ്ദീപ്ത വിദ്യുത്കാന്തികതരംഗങ്ങൾ പുറപ്പെടുവിക്കുവാൻ ഉതകുന്ന ഒരു സംവിധാനമാണ് ഇത്. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന രശ്മികൾ പ്രകാശപൂരിതവും കാണാൻ കഴിയുന്നവയുമാണ്.

വസ്തുതകൾ Invented by, പുറത്തിറക്കിയ വർഷം ...
ലേസർ
Thumb
ലേസർ
Invented byചാത്സ് ഹാർഡ് റ്റൊൺസ്
പുറത്തിറക്കിയ വർഷം1960
ലഭ്യതWorldwide
അടയ്ക്കുക

പ്രവർത്തനതത്വം

Thumb
യു. എസ്. എ ലേസർ പരീക്ഷണം

പ്രകാശത്തിന്റെ ഉത്തേജിത ഉത്സജന (stimulated emission) മാണ് ലേസറിൽ നടക്കുന്നത്. എക്സൈറ്റഡ് സ്റ്റേറ്റിലുള്ള (excited state) ഒരു ഇലക്‌ട്രോൺ, ഒരു പ്രകാശകണത്താൽ ഉത്തേജിക്കപ്പെട്ട്, ഗ്രൗണ്ട് സ്റ്റേറ്റിലേക്ക് വരുമ്പോൾ, ആ പ്രകാശകണത്തിന്റെ അതേ ആവ്^തി, ധ്രുവണം, ഫേസ്, ദിശ എന്നിവയിലുള്ള ഒരു ഫോട്ടോണിനെ എമിറ്റുചെയ്യുന്നു. ലേസറിലുള്ള പോപ്പുലേഷൻ ഇൻവേർഷൻ അവസ്ഥയിൽ, ഉത്തേജിത ഉത്സജനത്തിന്റെ തോത്, സ്വതഃഉത്സജനത്തിനേക്കാളും, അവശോഷണത്തെക്കാളും കൂടുതൽ ആയിരിക്കും.

വർഗ്ഗീകരണം

  • ഉത്പാദനാടിസ്ഥാനത്തിൽ (Co2, He Ne)
  • ശക്തിയുടെ അടിസ്ഥാനത്തിൽ (മില്ലി. വാട്ട്)
  • നിറത്തിന്റെ അടിസ്ഥാനത്തിൽ (R,G,B) (സ്പെക്ട്ര, അല്ലെങ്കിൽ തരംഗദൈർഘ്യം)

ഉപയോഗങ്ങൾ

ശസ്ത്രക്രിയകൾ മുതൽ ചൂണ്ടുപകരണമായും ഇതുപയോഗിക്കാറുണ്ട്, എന്നാൽ ഇവയുടെ ശക്തിയിൽ (മില്ലി വാട്ട്) വ്യത്യാസമുണ്ടാവും. സെൻസറുകളായും, സി.ഡി പ്ലേയറുകളിലും, സ്കാനറുകളിലും ഇതുപയോഗിക്കുന്നു.

സുരക്ഷ

കണ്ണിലേക്ക് നേരിട്ടുള്ള ലേസർ പതനം കാഴ്ചയെ ബാധിക്കും. അതിനാൽ ലേസർ ഉപയോഗിക്കുമ്പോൾ സുരക്ഷാ കണ്ണടകൾ ആവശ്യമാണ്.

ഇവയും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.