അമേരിക്കൻ ചലചിത്ര നടി From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമാണ് സ്റ്റെഫാനി ജോവന്നെ ആൻജലിന ജെർമനോട്ടെ എന്ന ലേഡി ഗാഗ(ജനനം : 28 മാർച്ച് 1985). സോണി/ എടിവി സംഗീത പ്രസിദ്ധീകരണത്തിനു വേണ്ടി ഗാനങ്ങൾ എഴുതുന്നതിനിടയിൽ ഇവരുടെ പാടാനുളള കഴിവ് ശ്രദ്ധയിൽപ്പെട്ട ഏക്കോൺ തന്റെ റെക്കോർഡിംഗ് കമ്പനിയുമായി കരാറിലെത്താൻ ഗാഗയെ സഹായിച്ചു.
ലേഡി ഗാഗ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Stefani Joanne Angelina Germanotta |
ജനനം | New York, New York, U.S. | മാർച്ച് 28, 1985
വിഭാഗങ്ങൾ | Pop, dance, electronic |
തൊഴിൽ(കൾ) | Singer-songwriter, performance artist, record producer, dancer, businesswoman, activist |
ഉപകരണ(ങ്ങൾ) | Vocals, piano, keyboards |
വർഷങ്ങളായി സജീവം | 2005–present |
ലേബലുകൾ | Def Jam, Cherrytree, Streamline, Kon Live, Interscope |
വെബ്സൈറ്റ് | LadyGaga.com
Lady Gaga's signature |
2008ൽ പുറത്തിറക്കിയ ആദ്യ ആൽബം ദ ഫെയിം 'ദ ഡാൻസ്', 'പോക്കർ ഫേയ്സ്' എന്നീ ഹിറ്റ് ഗാനങ്ങൾ ഉൾകൊളളുന്നതായിരുന്നു. സാമ്പത്തികവും വിമർശപരമായും വലിയ വിജയകരമായിരുന്നു ഈ ആൽബം. ഈ ആൽബത്തിന്റെ തുടർച്ചയായ ദ ഫെയിം മോൺസ്റ്റർ - റിലെ ''ബാഡ് റൊമാൻസ്'', ''ടെലിഫോൺ'' എന്നീ ഗാനങ്ങളും വളരെ വിജയകരമായിരുന്നു. തുടർന്നു വന്ന രണ്ടാമത്തെ സ്റ്റുഡിയോ ആൽബമായ ബോൺ ദിസ് വേ യും ഈ വിജയം ആവർത്തിച്ചു. ലോകമെമ്പാടുമായി 10 കോടിയിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഗാഗ ഏക്കാലത്തെയും മികച്ച കലാകാരികളിൽ ഒരാളാണ്.12 ഗിന്നസ് ബുക്ക് റെക്കോർഡുകൾ , ആറു ഗ്രാമി പുരസ്കാരം, മൂന്നു ബ്രിട്ട് പുരസ്കാരങ്ങളും നേടിയിട്ടുള്ള ഗാഗയ്ക്ക് അമേരിക്കൻ ഹൊറർ സ്റ്റോറി:ഹോട്ടൽ എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്
സ്റ്റെഫാനി ജോവന്നെ ആൻജലിന ജെർമനോട്ടെ എന്ന പേരിൽ 1985 മാർച്ച് 28ന് അമേരിക്കയിലായിരുന്നു ഗാഗയുടെ ജനം. ന്യൂയോർക്കിലായിരുന്നു ബാല്യ-കൗമാരങ്ങൾ. ഗാഗയെ പാട്ടുകാരിയായി ലോകസംഗീതത്തിന് സമ്മാനിച്ചത് സെനഗലീസ്- അമേരിക്കൻ പാട്ടുകാരൻ ഏകോൻ ആണ്. പാട്ടുകാരിയായപ്പോൾ തന്റെ ഇഷ്ട ബാന്റായിരുന്ന എഴുപതുകളിലെ ഗ്ലാം റോക്കിന്റെ വസ്ത്രധാരണ രീതി ഗാഗ പകർത്തി. 2008ൽ പുറത്തിറക്കിയ "ദി ഫെയിം" ആണ് ആദ്യ ആൽബം. . തന്റെ കൂട്ടുകാരന്റെ ചൂതാട്ടഭ്രമമാണ് ഫെയിമിലെ രണ്ടാമത്തെ പാട്ടിനുള്ള പ്രചോദനം. അഞ്ച് ഗ്രാമി പുരസ്കാരം നേടിയ അവരുടെ ആൽബങ്ങളിൽ സംഗീതവും ഫാഷനും കലയും സാങ്കേതികതയുമെല്ലാം വിജയകരമായി സമന്വയിപ്പിച്ചിരിക്കുന്നു. 2009ൽ ഫെയിം മോൺസ്റ്റർ എന്ന ആൽബമിറങ്ങി. ഈ ആൽബവും ലോകമെങ്ങും സ്വീകരിക്കപ്പെട്ടു.
വിചിത്രമായ വേഷഭൂഷാധികൾക്ക് പ്രശസ്തയായ ഗാഗ ഇതിന്റെ പേരിൽ പലപ്പോഴും വിമർശനത്തിനിരയായിട്ടുണ്ട്. പച്ചമാംസം കൊണ്ടുള്ള ഉടുപ്പ് ഇട്ട് അവാർഡ് ഷോയിൽ പങ്കെടുക്കുക, അടിയുടുപ്പുകൾ മാത്രം ധരിച്ച് മീൻ പിടിക്കാൻ പോവുക. 2011 -ലെ ഗ്രാമി അവാർഡ് വേദിയിൽ ഈ ഇരുപത്തിന്നാലുകാരി അവതരിച്ചത് ഒരു കൂറ്റൻ മുട്ടയിലേറിയാണ്. [1]
ജപ്പാനിലെ ദുരിതബാധിതർക്കായി വെറും രണ്ടു ദിവസം കൊണ്ട് ഇവർ ശേഖരിച്ചത് രണ്ടര ലക്ഷം ഡോളറാണ്. We Pray for Japan എന്നെഴുതിയ ഗാഗ ഡിസൈൻ ചെയ്ത റിസ്റ്റ് ബാൻഡ് മാർച്ച് 13-നാണ് ഓൺലൈൻ സ്റ്റോറിലൂടെ വിൽക്കാൻ തുടങ്ങിയത്. [2]
19-ാം വയസിൽ അകാലമരണത്തിന് കീഴടങ്ങിയ അവ്വായി ജോവന്നെ ജെർമനോട്ടയെക്കുറിച്ചുള്ള ഓർമകൾ ഗാഗയുടെ ജീവിത വീക്ഷണം രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനമായി. സംഗീതത്തിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ചത് ഡേവിഡ് ബോവി, മൈക്കൽ ജാക്സൺ, മഡോണ തുടങ്ങിയവരാണെന്ന് പറയുന്ന ഗാഗ പ്രഭാഷകനും എഴുത്തുകാരനുമായ ഇന്ത്യൻ ഡോക്ടർ ദീപക് ചോപ്രയും തന്നെ വളരെയധികം പ്രചോദിപ്പിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു'. ജീവിതത്തെ തത്ത്വചിന്താപരമായി സമീപിക്കുന്നതിലും ഗാഗ ശ്രദ്ധേയയാണ്്. അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരെ "സ്നേഹത്തിന്റെ വിപ്ലവകാരികൾ" എന്നാണ് അവർ വിശേഷിപ്പിച്ചത്.
ലേഡി ഗാഗയുടെ സംഗീത നിശക്ക് ഇന്തോനേഷ്യയിൽ വിലക്ക് ഏർപ്പെടുത്തി. ജൂൺ രണ്ടാം വാരം ജക്കാർത്തയിൽ നിശ്ചയിച്ച പരിപാടിക്കെതിരെ സർക്കാരും ഇസ്ലാമിക മതമൗലികവാദികളും രംഗത്തെത്തിയതിനെ തുടർന്നാണ് പ്രതിസന്ധി. അര ലക്ഷം ടിക്കറ്റുകൾ വിറ്റുപോയശേഷമായിരുന്നു ഭീഷണി. സംഗീത നിശക്ക് അനുമതി നൽകില്ലെന്നാണ് അധികൃതർ പറയുന്നതെങ്കിൽ നാഷണൽ ഉലമാ കൗൺസിൽ പോലുള്ള സംഘടനകൾ അതിക്രമം അഴിച്ചുവിടുമെന്ന് ഭീഷണി മുഴക്കുന്നു. വേഷവിധാനവും പാട്ടിൻ വരികളുമടക്കം തദ്ദേശീയ സംസ്കാരത്തെ വെല്ലുവിളിക്കുന്നുവെന്നാരോപിച്ചാണ് ലേഡി ഗാഗക്കെതിരായ യുദ്ധപ്രഖ്യാപനം. മുമ്പ് ബെയോൺസിനെപ്പോലുള്ള പോപ്പ് ഗായകരെ ഉപാധികളോടെയാണ് പരിപാടി അവതരിപ്പിക്കാൻ അനുവദിച്ചതെന്ന പ്രസ്താവനയുമുണ്ടായി[3].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.