വളരെ പ്രശസ്തനായിരുന്ന ഒരു ജർമ്മൻ ഗണിതശാസ്ത്രജ്ഞനായിരുന്നു ലിബ്നീസ്. കമ്പ്യൂട്ടർ പ്രവർത്തിക്കുന്നതിന്‌ ആധാരമായ ബൈനറി സമ്പ്രദായത്തിന്‌ രൂപം നൽകിയത് ഇദ്ദേഹമായിരുന്നു.

വസ്തുതകൾ കാലഘട്ടം, പ്രദേശം ...
ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്
കാലഘട്ടംപതിനെട്ടാം നൂറ്റാണ്ടിലെ തത്ത്വശാസ്ത്രം
പ്രദേശംപാശ്ചാത്യ തത്ത്വശാസ്ത്രം
ചിന്താധാരയുക്തിവാദം
പ്രധാന താത്പര്യങ്ങൾമെറ്റാഫിസിക്സ്, ഗണിതം, തിയോഡിസി
ശ്രദ്ധേയമായ ആശയങ്ങൾഇൻഫിനിറ്റെസിമൽ കാൽക്കുലസ്, കാൽക്കുലസ്, മോണഡോളജി, തിയോഡിസി, ശുഭാപ്തിവിശ്വാസം
സ്വാധീനിക്കപ്പെട്ടവർ
  • പിന്നീടുവന്ന ധാരാളം ഗണിതശാസ്ത്രജ്ഞർ, ക്രിസ്റ്റിയൻ വൂൾഫ്, കാന്റ്, ബർട്രാന്റ് റസ്സൽ, മാർട്ടിൻ ഹൈഡെഗ്ഗർ
ഒപ്പ്
അടയ്ക്കുക

ജീവ ചരിത്രം

ജർമ്മനിയിലെ ലീപ്സിഗിലിൽ ഒരു കോളേജ് അദ്ധ്യാപകന്റെ മകനായി 1646-ൽ ജനിച്ചു. ഇരുപതാമത്തെ വയസ്സിൽ നിയമത്തിൽ ഡൊക്ടറേറ്റ് നേടിയ ഇദ്ദേഹം 1667-ൽ ഒരു നാടുവാഴിയുടെ കീഴിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. ആ ജോലിയിലിരിക്കെ ആ പ്രദേശത്തെ നിയമങ്ങൾ ലിബ്നീസ് ക്രോഡീകരിക്കുകയും , ദർശനശാസ്ത്രം, യന്ത്രതന്ത്രം തുടങ്ങിയ മേഖലകളിൽ വളരെയധികം സംഭാവനകൾ നൽകി. ബർലിനിൽ ജർമ്മൻ ശാസ്ത്ര അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനും ആയിരുന്നു. 1710-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച "തിയോഡിസ്" എന്ന ഗ്രന്ഥം അദ്ദേഹത്തെ പ്രശസ്തനാക്കി.

ശാസ്ത്രത്തിലേക്കുള്ള സംഭാവനകൾ

കലനം, അങ്കഗണിതത്തിലെ ഡിറ്റർമിനന്റ്സ് എന്നിവയുടെ രൂപപ്പെടുത്തലുകൾ; ഇന്ന് കലനത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നനവ്യവസ്ഥ എന്നിവ ഗണിതത്തിൽ കൊണ്ടുവന്നതും ലിബ്നീസ് ആയിരുന്നു. കൂടാതെ യന്ത്രികോർജ്ജ സംരക്ഷണനിയമം, അന്തരീക്ഷ മർദ്ദം അളക്കുന്നതിന്‌ രസം ഉപയോഗിക്കാതെ അനറോയ്ഡ് ബാരോമീറ്റർ എന്നിവ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിരവധിപേരെ ഗണിതശാസ്ത്ര ശാഖയിലേക്ക് ആകർഷിച്ച ഗണിതശാസ്ത്ര പ്രസിദ്ധീകരണം 1682-ൽ ലിബ്നീസിന്റെ നേതൃത്വത്തിലാണ്‌ സ്ഥാപിച്ചത്. 1716-ൽ ലിബ്നീസ് അന്തരിച്ചു.

അവലംബം

ഗ്രന്ഥസൂചിക

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.