കോശകേന്ദ്രത്തിലെ അണ്‌ഡകാരവസ്‌തുവിന്റേയും, ശരീരാകൃതി, ശാരീരികവും മാനസികവുമായ പ്രത്യേകതകൾ, ലൈംഗികത തുടങ്ങിയ ജീവശാസ്ത്രപരമായ ആന്തരഗ്രന്ഥിസ്രവങ്ങളെ സംബന്ധിച്ചുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ സമൂഹം ഉണ്ടാക്കിയെടുത്ത ചില ലിംഗ പാത്രധർമ്മമാണ് ലിംഗവിവേചനം (Gender Discrimination) എന്നു പറയുന്നത്. ജനാധിപത്യം, സ്വാതന്ത്ര്യം, തുല്യ നീതി, വികസനം എന്നിവയിൽ പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ ലിംഗ വിവേചനം ഏറെ കാണപ്പെടുന്നു.

പരിണാമദശയിൽ മനുഷ്യർ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലഘട്ടം മുതലേയുള്ള ചില വേർതിരിക്കലുകളും അടിച്ചമർത്തലുകളും ചൂഷണങ്ങളും (Gender Roles and Norms) ആണ് ഇതിന്‌ കാരണമെന്ന് വാദമുണ്ട്. ഇത്തരം വിവേചനത്തിന് ആഗോളതലത്തിൽ ലിംഗ വിവേചനം അർത്ഥമാക്കുന്നത് ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ തുടങ്ങിയ മേഖലകളിൽ സ്ത്രീ- പുരുഷ- ട്രാൻസ് ജെൻഡറുകൾക്ക് ഇടയിലുള്ള അനാരോഗ്യകരമായ അസമത്വത്തെയാണ്. ഇതിനെയാണ് ലിംഗ അസമത്വം (Gender Inequality) എന്ന് വിളിക്കപ്പെടുന്നത്. സ്ത്രീകൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും (LGBT) നേരെയുള്ള അതിക്രമങ്ങളും ലൈംഗിക പീഡനങ്ങൾക്കുമൊക്കെ മൂലകാരണം സമൂഹത്തിൽ ആഴത്തിൽ വേരോടിയ ഇത്തരം അസമത്വങ്ങളാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ലിംഗ സമത്വം (Gender Equality), ലിംഗനീതി, മനുഷ്യാവകാശങ്ങൾ തുടങ്ങിയ ആശയങ്ങൾ ലിംഗ വിവേചനകൾക്ക് എതിരായി ഐക്യരാഷ്ട്ര സംഘടന, ലോകാരോഗ്യ സംഘടന തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികൾ ഉയർത്തിപ്പിടിക്കാറുണ്ട്.

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.