Remove ads
From Wikipedia, the free encyclopedia
ഗദ്ദർ പാർട്ടിയുടെ സ്ഥാപകരിലൊരാളും ഇന്ത്യയുടെ സ്വാതന്ത്ര സമര നേതാക്കളിലൊരാളുമായിരുന്നു ലാലാ ഹർദയാൽ (Lala Har Dayal) (പഞ്ചാബിയിൽi ਲਾਲਾ ਹਰਦਿਆਲ)(ജ. ഒക്ടോബർ 14, 1884 - മ. മാർച്ച് 4, 1939) [1] ഇന്ത്യൻ സിവിൽ സർവ്വീസിൽ ജോലിയാരംഭിച്ച അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു. ലളിത ജീവിതം നയിച്ച ഹർദയാൽ കാനഡയിലും അമേരിക്കയിലും താമസിച്ചിരുന്ന പ്രവാസി ഇന്ത്യാക്കാർക്ക് ആദ്യ ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി പോരാടുവാൻ പ്രചോദനമായി.
ലാല ഹർദയാൽ | |
---|---|
ജനനം | ഹർ ദയാൽ സിംഗ് ഒക്ടോബർ 14, 1884 ഡൽഹി, പഞ്ചാബ് പ്രവിശ്യ (ബ്രിട്ടീഷ് ഇന്ത്യ) |
മരണം | മാർച്ച് 4, 1939 54) ഫിലാഡൽഫിയ (പെൻസിൽവാനിയ)അമേരിക്ക | (പ്രായം
ഗുരു | ലാല ലജ്പത് റായ്[അവലംബം ആവശ്യമാണ്] |
കൃതികൾ | ഔർ എജ്യൂക്കേഷണൽ പ്രോബ്ലം, തോട്സ് ഓൺ എജ്യുക്കേഷൻ, ഹിന്റ്സ് ഫോർ സെൽഫ് കൾച്ചർ, ഗ്ലിംപ്സസ് ഓഫ് വേൾഡ് റിലീജിയൻസ്, ബോധിസത്വ ഡോക്ട്രിൻസ് ഇൻ ബുദ്ധിസ്റ്റ് സാൻസ്ക്രിറ്റ് ലിറ്ററേച്ചർ |
ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയുടെ ഭാഗമായിരുന്ന ഡൽഹിയിൽ ഒരു കായസ്ഥ കുടുബത്തിൽ 1884 ഒക്ടോബർ 14 നാണ് ലാല ഹർ ദയാൽ ജനിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഡൽഹി കോടതികളിലെ റീഡറായിരുന്ന ഗൗരിദയാൽ മാഥുർ സമ്പന്നനായിരുന്നില്ലെങ്കിലും പേർഷ്യൻ, ഉറുദു ഭാഷകളിൽ പണ്ഡിതനായിരുന്നു. മാതാവ് ബോരി ഒരു വീട്ടമ്മായായിരുന്നു.
കേംബ്രിഡ്ജ് മിഷൻ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഇന്റർമീഡിയറ്റിന് പഠിച്ചത് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു. തുടർന്ന് ലാഹോർ ഗവൺമെന്റ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ 1903 -ൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കിയ ലാല ഹർദയാൽ മികച്ച സ്ഥാനം കരസ്ഥമാക്കിയാണ് വിജയിച്ചത്. തൊട്ടടുത്തവർഷം അതേ കോളേജിൽ തന്നെ അദ്ദേഹം എം.എ ഹിസ്റ്ററിയും പൂർത്തിയാക്കി ശ്രദ്ധേയനായി. അതേത്തുടർന്ന് ഇന്ത്യാ സർക്കാരിന്റെ സ്കോളർഷിപ്പോടുകൂടി ഒക്സ്ഫോർഡിൽ ചേർന്ന് ഉപരിപഠനം നടത്തുന്നതിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിലേക്ക് പോകുന്നതിനുമുൻപ് സുന്ദർ റാണി എന്ന സ്ത്രീയെ അദ്ദേഹം വിവാഹം കഴിച്ചിരുന്നുങ്കിലും ആ ബന്ധം തുടർന്നില്ല. [2]
ഓക്സ്ഫോഡിലെ സെന്റ് ജോൺസ് കേളേജിൽ ആധുനികകാല ചരിത്ര വിദ്യാർത്ഥിയായി അദ്ദേഹം പഠിക്കാനാരംഭിച്ചു. അക്കാലത്തെ മിക്ക യുവാക്കളെയും പോലെ തന്നെ, ഐ.സി.എസ് പരീക്ഷ എഴുതണമെന്നായിരുന്നു അദ്ദേഹത്തിന്റെയും ആഗ്രഹം. എന്നാൽ അക്കാലത്ത് അദ്ദേഹം പരിചയപ്പെട്ട ഇന്ത്യൻ വിപ്ലവകാരികളും സാമൂഹ്യ പരിഷ്കർത്താക്കളുമായിരുന്ന സി.എഫ്. ആൻഡ്രൂസ്, ഭായി പരമാനന്ദ്, ശ്യാമാജി കൃഷ്ണ തുടങ്ങിയവരുമായുള്ള സഹവാസത്താൽ അദ്ദേഹം വളരെ വേഗം ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിലേക്ക് ആകൃഷ്ടനാകുകയാണുണ്ടായത്. അക്കാലത്ത് ഇംഗ്ലണ്ടിൽ പ്രവർത്തിച്ചുവന്നിരുന്ന ദാദാഭായ് നവറോജിയുടെ ഇന്ത്യൻ അസോസിയേഷനുമായും അദ്ദേഹം ബന്ധം സ്ഥാപിച്ചു. [3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.