ഹൈന്ദവ വിശ്വാസപ്രകാരം ദേവി ആദിപരാശക്തിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന ഒരു ലളിതമായ പൌരാണിക സ്തോത്ര ഗ്രന്ഥമാണ് ലളിതാ സഹസ്ര നാമം. ഇത് ഭഗവതി ഉപാസകരുടെ ഒരു പ്രധാന സ്തോത്രമാണ്. ഒരു നാമവും ആവർത്തിക്കുന്നില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. വശിനി, കാമേശി, അരുണ, സർവേശി, കൌളിനി, വിമലാ, ജയിനി, മോദിനി, എന്നീ വാഗ്ദേവി മാർ പരാശക്തിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ്. ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം എന്ന് തുടങ്ങുന്ന ധ്യാന ശ്ലോവും ശ്രീമാതാ, ശ്രീ മഹാരാജ്ഞി എന്നു തുടങ്ങുന്ന നാമങ്ങൾ ശിവശക്തിമാർ ഐക്യപ്പെട്ടിരിക്കുന്ന ലളിതാംബിക എന്ന പേരിൽ പൂർണ്ണമാവുന്നു. മിക്കവാറും എല്ലാ ഭഗവതീപൂജകളിലും ഭഗവതി ക്ഷേത്രങ്ങളിലും ഈ സ്തോത്രം ജപിക്കാറുണ്ട്. ഈ സ്തോത്രം വെള്ളിയാഴ്ച, നവരാത്രി, പൗർണമി തുടങ്ങിയ ദിവസങ്ങളിൽ പാരായണം ചെയ്യുന്നത് ഐശ്വര്യവും മോക്ഷവും ലഭിക്കാൻ ഉതകും എന്നും ദുരിതങ്ങൾ ഇല്ലാതാക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു. പുരാണങ്ങൾ പ്രകാരം ഭണ്ഡാസുര വധത്തിന് വേണ്ടി അവതരിച്ച ആദിപരാശക്തി ശ്രീചക്രരാജം എന്ന സിംഹാസനത്തിൽ വിരാജിച്ചു. ആ സമയം ഭഗവതിയുടെ ആജ്ഞപ്രകാരം വശ്യനാദിവാഗ്ദേവിമാരാൽ രചിക്കപ്പെട്ട മന്തങ്ങൾ ആണ് ഇത്. ഇത് ജപിക്കുന്നവർ എന്റെ അനുഗ്രഹത്താൽ രക്ഷ പ്രാപിക്കും എന്ന് ഭഗവതി അരുളി. ഇതാണ് സ്തോത്രവുമായി ബന്ധപ്പെട്ട വിശ്വാസം.
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.