ലതിക
From Wikipedia, the free encyclopedia
തെന്നിന്ത്യയുടെ ഏറ്റവും പ്രീയപ്പെട്ട ചലച്ചിത്രപിന്നണിഗായികയാണ് ശ്രീമതി ലതിക ടീച്ചർ. 12-11-1959- തിൽ മലയാളത്തിന്റെ പുണ്യമായി തെക്കൻ കേരളമായ കൊല്ലം ജില്ലയിൽ ജനിച്ചു.അച്ഛൻ ശ്രീ സദാശിവൻ ഭാഗവതർ.അമ്മ ശ്രീമതി നളിനി.സഹോദരങ്ങൾ - S. രാജേന്ദ്ര ബാബു(ഹാർമോണിയം വായനയിൽ അഗ്രഗണ്യൻ, കാഥികൻ,ഗായകൻ, ഇന്ത്യ ടുഡേ ജേർണലിസ്റ് [റിട്ടയേർഡ്],ഫ്രീലാൻസ് ജേർണലിസ്റ്)അംബിക, ജയചന്ദ്ര ബാബു(തബലിസ്റ്),മല്ലിക.സ്വന്തമായി പ്രവീണ മ്യൂസിക് ക്ലബ് എന്നൊരുഗാനമേള ട്രൂപ് ഉണ്ടായിരുന്നു അതിൽ സഹോദരങ്ങൾ എല്ലാവരും ഒരുപോലെ തങ്ങളുടെ കലാപരമായ വിരുതുകൾ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വേദികളിൽ അവതരിപ്പിച്ചിരുന്നു.[1]1990 സെപ്റ്റംബർ 6 ന് ജി.രാജേന്ദ്രനുമായി വിവാഹം കഴിഞ്ഞു.ഏക മകൻ രാഹുൽ രാജ് കുടുംബമായി ദുബായിൽ താമസിക്കുന്നു.[2]1976 ൽ ആണ് ചലച്ചിത്രപിന്നണിരംഗത്തേക്ക് കടന്നു വന്നത്. മലയാളം,തമിഴ്,കന്നഡ,തെലുങ്ക് തുടങ്ങി മുന്നൂറിലധികം ചലച്ചിത്രങ്ങളുടെ പിന്നണി പാടിയ ടീച്ചർ പതിന്നാറാം വയസ്സിൽ കണ്ണൂർ രാജൻ സംഗീത സംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ 'പുഷ്പതല്പത്തിൻ' എന്ന ഗാനത്തിലൂടെയാണ് രംഗത്തെത്തിയത്. കാതോട് കാതോരം.. ദേവദൂതർ പാടി.. (കാതോട് കാതോരം), മെല്ലെ.. മെല്ലെ.. (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ്‌വെട്ടം), താരും തളിരും.. (ചിലമ്പ്) എന്നിവ ഇവരുടെ ചില ഗാനങ്ങളാണ്.[3]
ലതിക ടീച്ചർ | |
---|---|
പ്രമാണം:333 | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ലതിക N കുമാരി |
ജനനം | 12-11-1959 [കൊല്ലം] |
തൊഴിൽ(കൾ) | ഗായിക |
വർഷങ്ങളായി സജീവം | 1976–present |
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.