From Wikipedia, the free encyclopedia
1940-50 കാലഘട്ടത്തിൽ അമേരിക്കയിൽ രൂപം കൊണ്ട ഒരു സംഗീതവിഭാഗമാണ് റോക്ക് ആൻഡ് റോൾ. പോപ്പുലർ മുസിക്കിൻറെ മറ്റൊരു വിഭാഗമായ ഈ സംഗീതരീതി ഉടലെടുത്തത് ബ്ലൂസ്, കൺട്രി മ്യൂസിക്, ഗോസ്പൽ മ്യൂസിക് എന്നിവയിൽ നിന്നുമാണ്. 1920-30 കളിൽതന്നെ ഈ സംഗീതരീതി ആരംഭിച്ചുവെങ്കിലും 1950 കളിലാണ് ഇതിനു റോക്ക് ആൻഡ് റോൾ എന്ന പേര് ലഭിച്ചത്.
Rock and roll | |
---|---|
Stylistic origins | |
Cultural origins | Late 1940s – early 1950s, U.S. |
Typical instruments |
|
Derivative forms |
|
Regional scenes | |
| |
Other topics | |
|
അമേരിക്കൻ ഹെറിറ്റേജ് ഡിക്ഷ്ണറി, മെറിയം വെബസ്ടർ ഡിക്ഷ്ണറി എന്നിവയിൽ റോക്ക് ആൻഡ് റോൾ സംഗീതത്തെ റോക്ക് സംഗീതവുമായി ചേർത്തു നിർവചനം ചെയ്തിട്ടുണ്ടെങ്കിലും ആൾ വേഡ്സ് ഡോട്ട് കോം ഇതിനെ 1950 കളിലെ സംഗീതമായി നിർവചിക്കുന്നു.
തുടക്കത്തിൽ പിയാനോ, സാക്സഫോൺ എന്നിവ ആയിരുന്നു പ്രധാനമായി ലീഡ് ചെയ്തിരുന്ന ഉപകരണങ്ങൾ. പിന്നീട് ലീഡ് ഗിറ്റാർ പ്രധാന ഉപകരണമായി മാറി. കൂടാതെ റിതം ഗിറ്റാർ, ബേസ് ഗിറ്റാർ, ഡ്രംസ് എന്നിവയും ഉപയോഗിക്കുന്നു. റോക്ക് ആൻഡ് റോൾ സംഗീതത്തിൽ ഉപയോഗിക്കുന്ന ബീറ്റുകളെ റോക്ക് ആൻഡ് റോൾ ബീറ്റ്സ് എന്ന് വിളിക്കുന്നു.
1960 മുതൽ ഇതിനെ മറ്റു സംഗീത വിഭാഗങ്ങളുമായി ചേർത്ത് ഉപയോച്ചുവരുന്നു എങ്കിലും റോക്ക് ആൻഡ് റോൾ സംഗീതം ഇപ്പോഴും ഒരു വലിയ പ്രത്യേക വിഭാഗമായി തന്നെ നിലനിൽക്കുന്നു. അമേരിക്കയിൽ നിന്നും ആരംഭിച്ച ഈ സംഗീതരീതി പിനീട് മറ്റു രാജ്യങ്ങളിലും പ്രചരിച്ചു. ഇപ്പോൾ എല്ലാ രാജ്യങ്ങളിലും വിവിധ ഭാഷകളിൽ റോക്ക് ആൻഡ് റോൾ സംഗീതം ഉപയോഗിക്കുന്നു.
{{cite book}}
: Invalid |ref=harv
(help){{cite web}}
: Invalid |ref=harv
(help)Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.