From Wikipedia, the free encyclopedia
കെഡിഇക്കു വേണ്ടി നിർമ്മിച്ച ക്യൂട്ടി - വെബ്കിറ്റ് അധിഷ്ഠിത സ്വതന്ത്ര വെബ് ബ്രൗസറാണ് റികോൺക്വ് (ആംഗലേയം : rekonq). ചക്ര ലിനക്സിലെയും[5][6] കുബുണ്ടുവിന്റെ 10.10 മുതലുള്ള പതിപ്പുകളിലും[7][8] സ്വതേയുള്ള വെബ് ബ്രൗസറാണ് റികോൺക്വ്. 2010 മെയ് 25ന് കെഡിഇയുടെ ഔദ്യോഗിക പാക്കേജുകളിൽ ഒന്നായ എക്സ്ട്രാഗിയറിൽ റികോൺക്വിനെ ഉൾപ്പെടുത്തി.[9] ഒരുപാട് കാലം കെഡിഇയുടെ പ്രധാന വെബ് ബ്രൗസറായിരുന്ന കോൺക്വററിൽ നിന്ന് വ്യത്യസ്തമായി റികോൺക്വ് സ്വതന്ത്രമായി നിലകൊള്ളുകയും ലളിതമായ രൂപം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. തുടക്കത്തിൽ ക്യൂട്ടി ഡെവലപ്പർ ഫ്രെയിംവർക്കിന്റെ ക്യൂട്ടിഡെമോബ്രൗസറിലായിരുന്നു വികസനം. ഇപ്പോൾ കെഡിഇയുടെ ഗിറ്റ് കലവറയിലാണ് റികോൺക്വ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.[10]
നിർമ്മാതാവ് | ആൻഡ്രിയ ഡയമന്റിനിയും മറ്റു കെഡിഇ ഡെവലപ്പർമാരും[1] |
---|---|
പ്രകാശന തീയതി | ഡിസംബർ 2, 2008[2] |
Stable release | 1.0[3] / ജൂലൈ 20, 2012 |
Development status | സജീവം |
എഞ്ചിൻ | വെബ്കിറ്റ് |
പ്ലാറ്റ്ഫോം | കെഡിഇ പ്ലാറ്റ്ഫോം |
ഫയൽ സൈസ് | ~ 1.1 എംബി |
ലഭ്യമായ ഭാഷകൾ | ബഹുഭാഷാ |
വിഭാഗം | വെബ് ബ്രൗസർ |
അനുമതിപത്രം | ഗ്നു ജിപിഎൽ[4] |
വെബ്സൈറ്റ് | rekonq |
റികോൺക്വ് കെഡിഇയുമായി സമന്വയിച്ച് ചേരുന്നു. കെഡിഇയുടെ ഡൗൺലോഡ് മാനേജറായ കെഗെറ്റിന് പിന്തുണ, ഫയൽ മാനേജറായ കോൺക്വററുമായി ബുക്ക്മാർക്കുകൾ പങ്കുവെക്കൽ, കിയോ പിന്തുണ എന്നിവ റികോൺക്വ് പ്രദാനം ചെയ്യുന്നു.
ആധുനിക വെബ് ബ്രൗസറുകളുടെ സാധാരണ സവിശേഷകളെല്ലാം റിക്വോൺക്കിനും ഉണ്ട്. അവയാണ്:
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.