ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം From Wikipedia, the free encyclopedia
മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒരു മലയാളഭാഷ ചലച്ചിത്രമാണ് റാം. തൃഷയാണ് ഈ ചിത്രത്തിൽ മോഹൻലാലിൻ്റെ നായിക[1].ഹേയ് ജൂഡ് എന്ന ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും റാമിനുണ്ട്. ഇന്ദ്രജിത്ത്,സുരേഷ് മേനോൻ, സിദ്ദിഖ്,ദുർഗ്ഗ കൃഷ്ണ എന്നിവരാണ് മറ്റുതാരങ്ങൾ. ദൃശ്യത്തിന്റെ വലിയ വിജയത്തിന് ശേഷം ജിത്തു ജോസഫും,മോഹൻലാലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.സതീഷ് കുറുപ്പ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു.വി.എസ്സ് വിനായക് ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് വിഷ്ണു ശ്യാമാണ്.മാക്സ് ലാബാണ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുകയെന്ന് വാർത്തകളുണ്ട്.
റാം | |
---|---|
സംവിധാനം | ജിത്തു ജോസഫ് |
നിർമ്മാണം | രമേശ് പിള്ള സുധൻ എസ്സ്.പിള്ള |
രചന | ജിത്തു ജോസഫ് |
തിരക്കഥ | ജിത്തു ജോസഫ് |
അഭിനേതാക്കൾ | |
സംഗീതം | വിഷ്ണു ശ്യാം |
ഛായാഗ്രഹണം | സതീഷ് കുറുപ്പ് |
ചിത്രസംയോജനം | വി.എസ്സ് വിനായക് |
സ്റ്റുഡിയോ | അഭിഷേക് ഫിലിംസ് പാഷൻ സ്റ്റുഡിയോസ് |
വിതരണം | മാക്സ് ലാബ് |
റിലീസിങ് തീയതി | 2020 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | രാമചന്ദ്രശേഖർ (റാം) |
തൃഷ | വിനീത |
ദുർഗ്ഗ കൃഷ്ണ | മീര |
ഇന്ദ്രജിത്ത് | |
സിദ്ദിഖ് | |
ആധിൽ ഹുസൈൻ | |
സന്തോഷ് കീഴാറ്റൂർ | |
കലാഭവൻ ഷാജോൺ | |
ടിനി ടോം | |
സായ്കുമാർ | |
ലിയോണ ലിഷോയ് | |
വിനയ് ഫോർട്ട് | പ്രവീൺ |
ചന്തുനാഥ് | |
സുമൻ | സഞ്ജയ് |
ഹിമ ശങ്കർ | |
ദൃശ്യം, ദൃശ്യം 2, 12ത്ത് മാൻ, നേര് എന്നീ മികച്ച ത്രില്ലർ സിനിമകൾക്ക് ശേഷം മോഹൻലാലും, ജിത്തു ജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം ആണ് റാം. മോഹൻലാൽ - ജീത്തു ജോസഫ് കോമ്പോയിൽ വന്ന ചിത്രങ്ങളുടെ വലിയ വിജയം കാരണം തന്നെ ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വളരെയധികം ആവേശത്തിൽ ആയിരുന്നു ആരാധകരും, പ്രേക്ഷകരും. തൃഷ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള സിനിമയാണ് റാം.ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് ആണ് തൃഷയുടെ ആദ്യ മലയാള ചിത്രം.നിവിൻ പോളി ആണ് ഈ ചിത്രത്തിലെ നായകൻ.എന്നാൽ ഹേയ് ജൂഡ് എന്ന ചിത്രത്തിന് ബോക്സ് ഓഫിസിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ല.
2019 ഡിസംബർ 16-ന് ചിത്രത്തിന്റെ പൂജാ ചടങ്ങും പത്രസമ്മേളനവും നടന്നു.അന്ന് ചിത്രത്തിന്റെ ശീർഷകം വെളിപ്പെടുത്തി. റാമിന്റെ ചിത്രീകരണം 2020 ജനുവരി 5-ന് ആരംഭിച്ചു.95 ദിവസം ഷൂട്ട് ഉണ്ടായിരുന്നു.കെയ്റോ, ഉസ്ബെക്കിസ്ഥാൻ, യുകെ, ഡൽഹി, ധനുഷ്കോടി, കൊളംബോ തുടങ്ങിയവയാകും ലൊക്കേഷൻ. ഇന്ദ്രജിത്ത്,സന്തോഷ് കീഴാറ്റൂർ,ആധിൽ ഹുസ്സൈൻ,ദുർഗ്ഗ കൃഷ്ണ [2] തുടങ്ങിയ വൻ താര നിര ഈ ചിത്രത്തിൽ അണി നിരക്കുന്നു. ചിത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞതിങ്ങനെ; ദൃശ്യം എന്ന സിനിമ ഒരുപാട് പേരുണ്ടാക്കിയ ചിത്രമാണ്. വലിയ വിജയമായിരുന്നു. അതിപ്പോൾ ചൈനയിൽ റീമേക്ക് ചെയ്തു.റാമും ഒരു ത്രില്ലർ സിനിമയാണ്. വലിയൊരു കമ്പനിയാണ് ഇത് നിർമിക്കുന്നത്. ഒരുപാട് നാളത്തെ ചർച്ചകൾക്കു ശേഷമാണ് ഈ സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. വളരെ പാഷനോടുകൂടിയാണ് ഈ ചിത്രത്തെ കാണുന്നത്. വലിയ ലൊക്കേഷനുകൾ സിനിമയ്ക്ക് ആവശ്യമാണ്. വലിയ താരനിരയുണ്ട്. എല്ലാ സിനിമകളും തുടങ്ങുമ്പോൾ അത് ഹിറ്റാകട്ടെ എന്നു പ്രാർഥിച്ചാണ് തുടങ്ങുന്നത്. ചില സിനിമകൾ അങ്ങനെ ആകുന്നു, ചിലത് അങ്ങനെ അല്ലാതാകുന്നു. അതിന്റെ രഹസ്യം ആർക്കും അറിയില്ല. ഈ സിനിമയും അങ്ങനെ തന്നെയാണ്. ആ രഹസ്യം അറിയാതെ ഈ ചിത്രം മുന്നോട്ടുപോകുന്നു.
സംവിധായകൻ ജിത്തു ജോസഫിന്റെ വാക്കുകൾ; ഈ സിനിമയിലെ തൃഷയുടെ കഥാപാത്രം ഡോക്ടറാണ്.ഈ ചിത്രത്തിലേക്ക് തൃഷയുടെ പേര് നിർദ്ദേശിച്ചത് മോഹൻലാലാണ്. കഥ പോകുന്ന രീതി അനുസരിച്ച് നമുക്ക് പരിചയമില്ലാത്ത ഒരാൾ അഭിനയിച്ചാൽ നന്നാകുമെന്ന് തോന്നി. തൃഷയെ കൂടാതെ പലപേരുകൾ പറഞ്ഞിരുന്നു.അവസാനം അങ്ങനെ തൃഷയിൽ എത്തുകയായിരുന്നു.
നവാഗതനായ വിഷ്ണു ശ്യാമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു.
2020 ഒക്ടോബർ 22 ന് പൂജ അവധി ദിവസങ്ങളിൽ ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് കാരണം മാറ്റിവച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.