ചലച്ചിത്ര അഭിനേത്രിയും തമിഴ് ടെലിവിഷൻ നടിയുമാണ് രേണുക. തമിഴ് സംവിധായകനായ കെ.ബാലചന്ദറിന്റെ ടെലി-സീരിയലിലെ പ്രേമി എന്ന കഥാപാത്ര അഭിനയത്തിലൂടെ പ്രസിദ്ധയായ രേണുക ഹിന്ദി, തമിഴ്, മലയാളം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദറിന് രേണുകയെ പരിചയപ്പെടുത്തിയത് രേണുകയുടെ കൂട്ടുകാരിയായ ഒരു ദക്ഷിണേന്ത്യൻ നടി കൂടിയായ ഗീതയാണ്. 75-ലധികം മലയാളം ചലച്ചിത്രങ്ങളിലായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1986-ൽ കൂടണയും കാറ്റ് എന്ന മലയാളം ചലച്ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് ഇപ്പോഴും ചലച്ചിത്രരംഗത്ത് സജീവമായി തുടരുന്നു. 2009 -ലെ അയൻ എന്ന തമിഴ് ചലച്ചിത്രത്തിലെ കാവേരി വേലുസാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഏറ്റവും നല്ല സഹനടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യുകയുണ്ടായി.

വസ്തുതകൾ രേണുക, ജനനം ...
രേണുക
ജനനം (1970-01-17) 17 ജനുവരി 1970  (54 വയസ്സ്)
മറ്റ് പേരുകൾരേണുക ചൗഹാൻ
തൊഴിൽഅഭിനേത്രി, പിന്നണി ഗായിക
സജീവ കാലം1983–സജീവം
അടയ്ക്കുക

ജീവിതരേഖ

രേണുക ദ ഹിന്ദു എന്ന ഇംഗ്ലീഷ് ദിനപത്രത്തിൽ നൽകിയ ഇന്റർവ്യൂവിൽ തിരുച്ചിറപ്പള്ളിയുടെ, ഭാഗമായ ശ്രീരംഗം നഗരത്തിലെ അറിയപ്പെടുന്ന നല്ലൊരു കുടുംബാംഗമാണ്. അവളുടെ പിതാവിന്റെ അകാല മരണം ജീവിതത്തെ പ്രതികൂലസാഹചര്യത്തിൽ എത്തിച്ചതിനാൽ വളരെ ചെറുപ്പത്തിൽ തന്നെ അവൾക്ക് ജോലിയന്വേഷിച്ച് ചെന്നൈയിലേയ്ക്ക് പോകേണ്ടി വന്നു. കോമൾ സ്വാമിനാഥന്റെ ട്രൂപ്പിൽ അവൾക്ക് നാടകാഭിനയത്തിനുള്ള അവസരം ലഭിച്ചു.[1]

ചലച്ചിത്രരംഗം

1986-ൽ ഐ വി ശശി സംവിധാനം ചെയ്ത് ജോസഫ് എബ്രഹാം നിർമ്മാണം നിർവ്വഹിച്ച കൂടണയും കാറ്റ് എന്ന മലയാളം ചലച്ചിത്രത്തിലാണ് സഹനടിയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് അവൾ അറിയാതെ എന്ന മലയാളം ചലച്ചിത്രത്തിൽ അഭിനയിച്ചെങ്കിലും കാര്യമായി വിജയിച്ചില്ല. തുടർന്നുള്ള വർഷങ്ങളിൽ തമിഴിലാണ് അവസരങ്ങൾ കൈവന്നത്. മധുരയ്ക്കര തമ്പി (1988), എൻ തങ്കൈ കല്ല്യാണി (1988), സംസാര സംഗീതം (1989) തുടങ്ങിയ തമിഴ് ചലച്ചിത്രങ്ങളിൽ സഹനടിയായാണ് അഭിനയിച്ചത്. നീണ്ട ഇടവേളയ്ക്കുശേഷം 1990-ൽ ജോഷി സംവിധാനം ചെയ്ത കുട്ടേട്ടൻ എന്ന മലയാളം ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് വീണ്ടും മലയാളം ചലച്ചിത്രരംഗത്ത് സജീവമായി. ബ്രഹ്മ രക്ഷസ് (1990), അദ്വൈതം (1991), അഭിമന്യു (1991), കൺഗ്രാജുലേഷൻസ് മിസ്സ് അനിതാമേനോൻ (1992), സർഗം (1992), കുടുംബസമേതം (1992), ഡാഡി (1992), സ്ത്രീധനം (1993), മാഫിയ (1993), അമ്മയാണെ സത്യം (1993), കുടുംബ വിശേഷം (1994), ചുക്കാൻ (1994), പവിത്രം (1994) എന്നീ മലയാളം ചലച്ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി.

2017-സെപ്തംബർ 29 ന് റിലീസ് ചെയ്ത് ആർ. പനീർ ശെൽവം സംവിധാനം ചെയ്ത കറുപ്പൻ എന്ന തമിഴ് ചലച്ചിത്രത്തിൽ കറുപ്പന്റെ അമ്മയുടെ കഥാപാത്രമാണ് രേണുക അവതരിപ്പിച്ചത്. ബോക്സാഫീസ് വിജയം നേടിയ ചിത്രമായിരുന്നു ഇത്.[2][3]

സംവിധായക രംഗത്ത് അനുഭവസമ്പന്നനായ കെ.ബാലചന്ദറിന്റെ 1996 മുതൽ1998 വരെ സൺ ടിവിയിൽ പ്രദർശിപ്പിച്ച തമിഴ് ടെലി-സീരിയൽ ആണ് കാതൽ പഗഡൈ. രേണുക ഇതിൽ നല്ലൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ വർഷത്തെ ജനശ്രദ്ധ ആകർഷിച്ച ടെലി-സീരിയൽ ആയിരുന്നു അത്. കൊണാർ കോളനിയായിരുന്നു ഇതിലെ പ്രമേയം. 2006 മുതൽ 2008 വരെ രാജ് ടിവിയിൽ പ്രദർശിപ്പിച്ച തമിഴ് ടെലി-സീരിയൽ ആണ് ഗംഗ യമുന സരസ്വതി. ഗംഗ,യമുന, സരസ്വതി എന്നീ മൂന്നു കഥാപാത്രങ്ങളുടെ കഥ പറയുന്ന ഈ ടെലി-സീരിയലിലും രേണുകയുടെ അഭിനയം മികച്ചതായിരുന്നു.[4] 2009-ലെ തമിഴ്നാട് ഗവൺമെന്റിന്റെ ടെലിവിഷൻ അവാർഡ് ലഭിച്ച 2008 മുതൽ 2009 വരെ സൺ ടിവിയിൽ [5]പ്രദർശിപ്പിച്ചിരുന്ന തമിഴ് ടെലി-സീരിയൽ ആണ് ശിവശക്തി. 385 എപ്പിസോഡുകളായിട്ടാണ് ഈ ടെലി-സീരിയൽ പ്രദർശിപ്പിച്ചത്. ഇതിൽ രേണുക ശിവഗാമി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. [6]

ഫിലിമോഗ്രാഫി

കൂടുതൽ വിവരങ്ങൾ വർഷം, സിനിമ ...
വർഷംസിനിമറോൾഭാഷNotes
1986കൂടണയും കാറ്റ്മലയാളം
അവൾ അറിയാതെമലയാളം
1988മധുരയ്ക്കര തമ്പിതമിഴ്
1988എൻ തങ്കൈ കല്ല്യാണിതമിഴ്
1989സംസാര സംഗീതംതമിഴ്
1990കുട്ടേട്ടൻതോമസ് ചാക്കോയുടെ ഗേൾ ഫ്രെൻണ്ട്മലയാളം
1990ബ്രഹ്മ രക്ഷസ്സ്കാർത്തികമലയാളം
1991അദ്വൈതംകൃഷ്ണൻകുട്ടി മേനോൻറെ ഭാര്യമലയാളം
1991അഭിമന്യുസാവിത്രിമലയാളം
1991പുതു നെല്ലു പുതു നാടുതമിഴ്
1992കൺഗ്രാജുലേഷൻസ് മിസ്സ് അനിതാമേനോൻമലയാളം
1992തേവർ മകൻഅണ്ണിതമിഴ്
1992സർഗംകുഞ്ഞുലക്ഷ്മിമലയാളം
1992കുടുംബസമേതംദേവുമലയാളം
1992ഡാഡിആലിസ്മലയാളം
1993സ്ത്രീധനംവിദ്യയുടെ സഹോദരിമലയാളം
1993മാഫിയഉമമലയാളം
1993ബട്ടർഫ്ലൈസ്ശാരദമലയാളം
1993വാത്സല്യംഅംബികമലയാളം
1993അമ്മയാണെ സത്യംപാർവതിയുടെ അമ്മമലയാളം
1993പെരിയമ്മതമിഴ്
1993തിരുടാ തിരുടശ്രീരംഗത്തേയ്ക്ക് യാത്രചെയ്യുന്ന ലക്ഷ്മിനാരായണന്റെ ഭാര്യതമിഴ്
1993അസാദിയുരാലുതെലുങ്ക്
1994കുടുംബ വിശേഷംഊർമിളമലയാളം
1994ചുക്കാൻലീലമലയാളം
1994പവിത്രംനിർമ്മല രാമകൃഷ്ണൻ (നിമ്മി)മലയാളം
1994പാണ്ഢ്യന്റെ ഭാര്യപാണ്ഢ്യന്റെ ഭാര്യതമിഴ്
1995അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്സുമിത്രമലയാളം
1995നിർണയംരാജന്റെ ഭാര്യമലയാളം
1995തക്ഷശിലഷീല നമ്പ്യാർമലയാളം
1995ചന്തഷേർളിമലയാളം
1996കൽകികർപകംതമിഴ്
1996മഹാത്മരാമകൃഷ്ണ കുറുപ്പിന്റെ മകൾമലയാളം
1996സത്യഭാമയ്ക്കൊരു പ്രണയലേഖനം താത്രിമലയാളം
1996ദ പ്രിൻസ്ഇന്ദുമലയാളം
1997ഗുരു രാമനാഗന്റെ സഹോദരിമലയാളം
1997ഭാരതീയംസെബാസ്റ്റ്യന്റെ ഭാര്യമലയാളം
1997ആറ്റുവേലസുഗന്ധിമലയാളം
1998സമാന്തരങ്ങൾറസിയമലയാളം
1998ചിത്രശലഭംഗീതമലയാളം
1998ദിനംതോറുംതമിഴ്
1999പ്രണയ നിലാവ്ജമീലമലയാളം
2000മിസ്റ്റർ ബട്ട്ലർമഞ്ജുമലയാളം
2001മൺസൂൺ വെഡ്ഡിംങ്മഴയത്തെ സ്ത്രീഹിന്ദി
2006അഴകൈ ഇരിക്കുറൈ ബയമെ ഇരിക്കിറത്മലർതമിഴ്
2006പൊയ്മേനകതമിഴ്
2008മിഴികൾ സാക്ഷിഅമ്പിളിയുടെ അമ്മമലയാളം
2008ദേ ഇങ്ങോട്ടു നോക്കിയേസത്യഭാമമലയാളം
2009ക്വിക്ക് ഗൺ മുരുകൻകിഡ്നാപ്പെഡ് മംഇംഗ്ലീഷ്
ഹിന്ദി
2009അയൻകാവേരി വേലുസാമിതമിഴ്Nominated - ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് – തമിഴ്
2009ഗുരു എൻ ആള്ഗുരുവിന്റെ അമ്മതമിഴ്
2012ചട്ടക്കാരിശശിയുടെ അമ്മമലയാളം
2012ഗ്രാമംഗ്രാമംമലയാളം
2013അലക്സ് പാണ്ഡ്യൻറാണിതമിഴ്
2013അന്നക്കൊടിതമിഴ്
2013വണക്കം ചെന്നൈഅജയന്റെ അമ്മതമിഴ്
2013കാഞ്ചിഭഗീരഥിയമ്മമലയാളം
2014നമ്മ ഗ്രാമംതങ്കംതമിഴ്
2014നളനും നന്ദിനിയുംരാജലക്ഷ്മിതമിഴ്
2014അയിന്തം തലമുറൈ സിദ്ധ വൈദ്യ സിങ്കമണിതമിഴ്
2014പൂജയ്മണിമേഖലൈതമിഴ്
2014തിരുടൻ പോലീസ്വിശ്വന്റെ അമ്മതമിഴ്
2015കാഞ്ചന 2നന്ദിനിയുടെ നാത്തൂൻതമിഴ്
2015വാസുവും ശരവണനും ഒന്നാ പഠിച്ചവങ്കകാമാച്ചിതമിഴ്
2016വെട്രിവേൽസരതംതമിഴ്
2017പോക്കിരി സൈമൺമഹാലക്ഷ്മിമലയാളം
2017കളവു തൊഴിർക്കലൈതമിഴ്
2017കറുപ്പൻകറുപ്പന്റെ അമ്മതമിഴ്
അടയ്ക്കുക

ടെലിവിഷൻ

കൂടുതൽ വിവരങ്ങൾ വർഷം, റ്റൈറ്റിൽ ...
വർഷം റ്റൈറ്റിൽ റോൾ ചാനൽ
പ്രേമിസൺ TV, Vijay TV
കൈയളവ് മനസ്സ്സൺ TV
1998ജന്നൽ-മറബുകവിതൈകൾSun TV
1996-1998കാതൽ പഗഡൈ
2006 - 2008ഗംഗ യമുന സരസ്വതിരാജ് TV
2008ഗംഗ യമുന സരസ്വതി സംഗമംസൺ TV
2008-2009ശിവശക്തിഗിവഗാമിസൺ TV
സഹന സിന്ധു ഭൈരവി പാർട്ട്-IIജയ TV
2011-2012പരിണയം
(മലയാളം)
നായികയുടെ രണ്ടാനമ്മമഴവിൽ മനോരമ
2012-2014അമുത ഒരു ആചാര്യക്കുറിഅമുത(Female lead role)Kalaignar TV
2013–2013നടുവുല കൊഞ്ചം തൂക്കത്ത കാണും(Female lead role)Singapore Tamil drama broadcast on MediaCorp Vasantham
2014–2015നെഞ്ചത്തി കിള്ളാതെസീ തമിഴ്
അടയ്ക്കുക

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.