Remove ads
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള ഒരു തീരദേശ ഗ്രാമമാണ് രാമന്തളി' . ഒരു വശത്ത് അറബിക്കടലും മരു വശത് പുഴയും ചേർന്നുള്ള ഒരു ദ്വീപ് ആണ് രാമന്തളി. അടുത്ത ചെറിയ പട്ടണം 7 കിലോമീറ്റർ ദൂരത്തായുള്ള പയ്യന്നൂർ ആണ്. പ്രസിദ്ധമായ ഏഴിമല മലനിരകളും ഏഴിമല നേവൽ അക്കാദമി യും ഇവിടെ ആണ്.
രാമന്തളി | |
12.0583°N 75.2014°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
അദ്ധ്യക്ഷൻ | എൽഡിഎഫ് |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21325 (1991) |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670308 +04985 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ഏഴിമല നാവിക അക്കാദമി, വിളക്കുമരം,തെയ്യം |
മലബാറിലെ ക്ഷേത്രങ്ങൾ തളി എന്നാണറിയപ്പെടുന്നത്.
ഏഴിമലയിലെ നന്ദൻ എന്ന രാജാവ് സംഘകാലങ്ങളിലെ കൃതികളിൽ പരാമര്ശിതനാണ്. അദ്ദേഹത്തിൽ നിന്ന് ചേരരാജാക്കന്മാർ ഈ സ്ഥലം പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് കേരളത്തിലെ ഈ ഭാഗങ്ങളിൽ ഭരണം നടത്തിയുരുന്നത് മൂഷകരാജവംശം ആയിരുന്നു. രാമന്തളിയായിരുന്നു മൂഷകവംശത്തിന്റെ തലസ്ഥാനം. പോർട്ടുഗീസുകാരോട് പൊരുതി വീരമൃത്യു വരിച്ച 17 രക്തസാക്ഷികളെ അടക്കം ചെയ്തിരിക്കുന്നതും ഇവിടെയാണ് [1]
രാമന്തളി നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു.മൂന്നു വശം അറേബ്യൻ കടലും ഒരുവശം പുഴയും. പ്രസിദ്ധമായ നേവൽ അക്കാദമി , രാമന്തളി പഞ്ചായത്തിലാണ`. ഇതുകൂടാതെ ഒരു ലൈറ്റു ഹൗസും ഇവിടെയുണ്ടു`.
ഈ സ്ഥലത്ത് അനേകം ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നു.മിക്കവയും സ്വകാര്യയ ക്ഷേത്രങ്ങൾ.ഇവിടെ മലബാറിന്റെ തനതു കലാരൂപമായ, തെയ്യം ഉൽസവ കാലത്ത് കെട്ടിയാടുന്നു.പുരാതനവും പ്രസിദ്ധവുമായ ശ്രീ ശങ്കര നാരയണ ക്ഷേത്രം രാമന്തളിയിലാണ`,.ചരിത്ര പ്രസിദ്ധമായ നരയൻകണ്ണൂർ ക്ഷേത്രം രാമന്തളിയിൽ ആണ് ഇവിടുത്തെ തുലാം മാസത്തിലെ വാവു കുളി പ്രസിദ്ധമാണ് എല്ലാ വർഷവും ധനു മാസത്തിൽ കളിയാട്ടം നടക്കുന്ന താവുരിയാട്ടു ക്ഷേത്രം,`യാദവ വിഭാഗമായ മണിയാണിമാരുടെ 11കണ്ണങ്ങാടുകളിൽ പ്രസിദ്ധമായ രാമന്തളി ശ്രീ താമരത്തുരുത്തി കണ്ണങ്ങാട് ഭഗവതി ക്ഷേത്രം ,,,പൂമാല കാവുകളിൽ ആദ്യത്തേതും തീയർ സമുദായക്കാരുടെ കഴകങ്ങളിൽ പ്രസിദ്ധവുമായ കുറുവന്തട്ട കഴകം,, .മുച്ചിലോട്ടു ഭഗവതി ക്ഷേത്രം,, തുടങ്ങിയവയാണ് രാമന്തളിയിലെ പ്രധാന ക്ഷേത്രങ്ങൾ....ഇവയ്ക്കു പുറമേ നിരവധി തറവാടുകളും കാവുകളും രാമന്തളിയിൽ ഉണ്ട്
വടക്കേ മലബാറിലെ മറ്റു ഗ്രാമങ്ങളെ പോലെ രാമന്തളിയും കളിയാട്ട കാവുകളാൽ സമൃദ്ധമാണ്. താവുരിയാട്ടു ക്ഷേത്രത്തിലെ കളിയാട്ടം ധനു മാസം 10 മുതൽ 14 വരെ നടക്കുന്നു....വേട്ടക്കൊരുമകനും ഉർപഴശി ദൈവവും ആണ് പ്രധാന ആരാധനാ മൂർത്തികൾ ,,ഇവിടുത്തെ അടക്ക കൊണ്ടുള്ള അലങ്കാരങ്ങൾ പ്രസിദ്ധമാണ് ..........ഒന്നിടവിട്ട വർഷങ്ങളിൽ മകരം 22 മുതൽ 25 വരെആണ് കണ്ണങ്ങാട്ടു ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നത് . കണ്ണങ്ങാട്ടു ഭഗവതി ആണ് പ്രധാന ആരാധനാ മൂർത്തി,,കൂടാതെ കൂവളംതാട്ട് ഭഗവതി (തായ് പരദേവത ),പുതിയ ഭഗവതി, വിഷ്ണു മൂർത്തി ,മടയിൽ ചാമുണ്ടി ,കുണ്ടോറ ചാമുണ്ടി, രക്ത ചാമുണ്ടി, പുലികണ്ടൻ, ഗുളികൻ ദൈവം,കാർണോൻ ദൈവങ്ങൾ തുടങ്ങിയ മൂർത്തികളെയും ഇവിടെ ആരാധിക്കുന്നു കൂടാതെ കൂത്തും ചങ്ങനും പൊങ്ങനും അരങ്ങേറുന്നു ,,,മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തിൽ പെരുംകളിയട്ടാമാണ് നടക്കുനത് ,,,കുറുവന്തട്ട കഴകത്തിൽ വൃശ്ചിക മാസത്തിൽ പട്ടുല്ത്സവം നടക്കുന്നു...എട്ടിക്കുളം ശ്രീ ഭഗവതിക്ഷേത്രത്തിലെ മടവാതിലും അവിടുത്തെ കളിയാട്ടവും പ്രസിദ്ധമാണ്...രാമന്തളിയിലെ പ്രധാനപ്പെട്ട ഒരു കാവ് സങ്കേതം ആണ് കുന്നരു പ്രമാഞ്ചേരി കാവ് ....ഇവിടെ എല്ലാ വർഷവും മകരമാസത്തിൽ ആണ് കളിയാട്ടം,,ബാലി ദൈവം അരങ്ങേറുന്ന കന്നിക്കരക്കാവിൽ കുംഭ മാസത്തിൽ ആണ് കളിയാട്ടം ,,,കത്തി ജ്വലിക്കുന്ന തീ കുണ്ടത്തിലൂടെ ഓടുന്ന കണ്ടനാർ കേളൻ ദൈവം അരങ്ങേറുന്ന പരത്തി അറയിൽ എല്ലാ വർഷവും കുംഭം 15,16 തീയതികളിൽ ആണ് കളിയാട്ടം,, കൂടാതെ തൊണ്ടച്ചൻ ദൈവം (വയനാട്ടു കുലവൻ), കോരച്ചന് ദൈവം തുടങ്ങി 10 ഓളം തെയ്യങ്ങൾ ഇവിടെ അരങ്ങേറുന്നു,,,നിരവധി തറവാട് സ്ഥാനങ്ങളിലും കളിയാട്ടം നടക്കുന്നു.
പ്രസിദ്ധമായ രാമന്തളി ശ്രീ താമരത്തുരുത്തി കണ്ണങ്ങാട് ഭഗവതി ക്ഷേത്രത്തിൽ എല്ലാ മീന മാസത്തിലും മകയീര്യം മുതൽ പൂരം ദിവസം വരെ പൂരക്കളി നടക്കുന്നു ...പൂരോത്സവം പൂരംകുളിയോടു കൂടി സമാപിക്കുന്നു,,,കുറുവന്തട്ട പൂമാല ഭഗവതി ക്ഷേത്രത്തിൽ പൂരക്കളിയും മറത്തു കളിയും അരങ്ങേറുന്നു......
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.