Remove ads
From Wikipedia, the free encyclopedia
പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരനാണ് കെ.കെ. രാമചന്ദ്ര പുലവർ[2] (20 മേയ് 1960). ഫോക്ലോർ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ പാവക്കൂത്ത് അവതരിപ്പിച്ചു. ക്ഷേത്രകലയായി ഒതുങ്ങി നിന്നിരുന്ന പാവക്കൂത്തിന്റെ സാധ്യതകൾ നാടകവേദികളിലും ബോധവൽക്കരണ പരിപാടികളിലും ഉപയോഗപ്പെടുത്തി.[3]. കലാരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1]
രാമചന്ദ്ര പുലവർ | |
രാമചന്ദ്ര പുലവർ | |
ജനനം | 1960 മേയ് 20 പാലക്കാട്, കേരളം |
പൗരത്വം | ഭാരതീയൻ |
രംഗം | തോൽപ്പാവക്കൂത്ത് |
പരിശീലനം | കൃഷ്ണൻകുട്ടി പുലവർ |
പുരസ്കാരങ്ങൾ | കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് പത്മശ്രീ പുരസ്കാരം 2021[1] |
പാലക്കാട് കൂനന്തറയിൽ ജനിച്ചു. എട്ടാം വയസിൽ പിതാവ് കൃഷ്ണൻകുട്ടി പുലവരിൽനിന്നാണു പാവക്കൂത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. ഗോമതി അമ്മാളാണു അമ്മ. പത്താം വയസിൽ കവളപ്പാറ ആര്യങ്കാവ് ഭഗവതിക്ഷേത്രത്തിൽ പാവക്കൂത്തിന്റെ അരങ്ങേറ്റം കുറിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജി പഠിച്ചു. 1979 ൽ അച്ഛനൊപ്പം റഷ്യയിൽ പാവക്കൂത്ത് അവതരിപ്പിച്ചു. 1982 മുതൽ അഞ്ചുവർഷം മഹാരാഷ്ട്രയിലെ സാവാന്തവാടിയിൽ പാവക്കൂത്ത് പരിശീലിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ കേരള സംസ്കാരം വളർത്തി എടുക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ സാംസ്കാരിക വകുപ്പുമായി സഹകരിച്ച് തോൽപ്പാവകളെ ഉപയോഗിച്ചുളള പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. [4]
കേന്ദ്ര സംഗീതനാടക അക്കാദമിയിൽ നാടൻകലകളും പാവകളിയും എന്ന വിഷയത്തിൽ റിസോഴ്സ് പേഴ്സനാണ്.
ഗുരു കെ.എൽ. കൃഷ്ണൻകുട്ടി പുലവരുടെ സ്മരണയ്ക്കായി രൂപീകരിച്ചതാണ് ഈ കേന്ദ്രം. പാവ നിർമ്മാണവും പരിശീലനവും അവതരണവും ഇവിടെ നടക്കുന്നു.
[[File:Padmasree RamachandraPulavar arranging koothu madam fora show.jpg|thumb|]കൂത്തു മാടത്തിൽ വിളക്ക് തെളിക്കുന്ന രാമചന്ദ്ര പുലവർ]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.