രവീന്ദ്രൻ (രവീന്ദർ) പ്രധാനമായും മലയാള, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഒരു നടനാണ്.[1] 1980 കളിൽ മലയാളം, തമിഴ് സിനിമകളിൽ വളരെ തിരക്കുള്ള നടനായിരുന്നു അദ്ദേഹം. ഒരു ബഹുമുഖ പ്രതിഭയായ അദ്ദേഹം തിരക്കഥാകൃത്ത്, ഇന്റീരിയർ ഡിസൈനർ, അവതാരകൻ, ചലച്ചിത്ര പണ്ഡിതൻ, അഭിനയ പരിശീലകൻ, സാമൂഹ്യ പ്രവർത്തകൻ,[2][3][4] കൊച്ചി മെട്രോ (മലയാളം) ഷോർട്ട് ഫിലിം ഫെസ്റ്റ് തുടങ്ങിയ ചലച്ചിത്രമേളകളുടെ സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.[5][6][7][8][9] എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ രചന രവീന്ദ്രനാണ് നിർവഹിച്ചിരിക്കുന്നത്.[10]

രവീന്ദ്രൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ രവീന്ദ്രൻ (വിവക്ഷകൾ) എന്ന താൾ കാണുക. രവീന്ദ്രൻ (വിവക്ഷകൾ)
വസ്തുതകൾ രവീന്ദ്രൻ (രവീന്ദർ), ജനനം ...
രവീന്ദ്രൻ (രവീന്ദർ)
Thumb
ജനനം
തമ്പി ഏലിയാസ്

മറ്റ് പേരുകൾRavindher
Thampi
കലാലയംഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
തൊഴിൽനടൻ
ചലച്ചിത്ര പണ്ഡിതൻ
ചലച്ചിത്ര നിർമ്മാതാവ്
ടിവി അവതാരകൻ
ഇൻറീരിയർ ഡിസൈനർ
സജീവ കാലം1980 - present
ജീവിതപങ്കാളി(കൾ)സുമ രവീന്ദർ
കുട്ടികൾമറീന രവീന്ദർ
ബിബിൻ രവീന്ദർ
ഫാബിൻ രവീന്ദ്രർ
മാതാപിതാക്ക(ൾ)ഏലിയാസ്, ഡോ.സാറാമ്മ
അടയ്ക്കുക

സ്വകാര്യ ജീവിതം

ഏലിയാസിന്റെയും ഡോ.സാറാമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ചു. സുമയെ വിവാഹം ചെയ്തു. മെറീന, ബിപിൻ, ഫാബിൻ എന്നീ മൂന്നു മക്കൾ. ഇവരിൽ ഫാബിൻ ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിൽ മൈക്കിളിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു.

ചലച്ചിത്രമേഖല

അഭിനേതാവ്

മലയാളം

  • 2014 സലാല മൊബൈൽസ്---ഹവാലാ ഇടപാടുകാരൻ
  • 2013 ഇടുക്കി ഗോൾഡ് - രവി
  • 2013 കിളി പോയി ---ഡിസ്കോ ഡഗ്ലസ്
  • 2012 101 വെഡ്ഡിങ്സ്-പോലീസുകാരൻ
  • 2009 സ്വലേ - രവി കുമാർ
  • 2006 നോട്ട്ബുക്ക് - ഡോക്ടർ
  • 2006 ചക്കരമുത്ത്
  • 2006 രാഷ്ട്രം
  • 2006 ലങ്ക - അരുൺ
  • 2005 ചന്ദ്രോത്സവം-ഡോക്ടർ
  • 2005 ഭരത്ചന്ദ്രൻ ഐ.പി.എസ്. - ദേവൻ മേനോൻ
  • 1993 കസ്റ്റം ഡയറി
  • 1993 ഉപ്പുകണ്ടം ബ്രദേഴ്സ്
  • 1992 പപ്പയുടെ സ്വന്തം അപ്പൂസ് - രുദ്രൻ
  • 1992 മുഖമുദ്ര
  • 1986 എന്റെ ശബ്ദം - ശിവ
  • 1986 അഭയം തേടി
  • 1985 ഇടനിലങ്ങൾ - മണിയൻ
  • 1985 തമ്മിൽ തമ്മിൽ
  • 1985 ആഴി
  • 1985 കരിമ്പിൻ പൂവിനക്കരെ - തമ്പി
  • 1985 രംഗം
  • 1984 വെളിച്ചം ഇല്ലാത്ത വീഥി
  • 1984 ചക്കരയുമ്മ - വിനോദ്
  • 1984 മിനിമോൾ വത്തിക്കാനിൽ - രവി
  • 1984 വേട്ട
  • 1984 പൂമഠത്തെ പെണ്ണ്
  • 1984 അതിരാത്രം - ചന്ദ്രു
  • 1984 മൈനാകം-മോഹൻ
  • 1983 ആട്ടക്കലാശം - സന്തോഷ് ബാബുവിന്റെ സുഹൃത്ത്
  • 1983 ഭൂകമ്പം - പ്രമോദ്
  • 1983 അസുരൻ
  • 1983 ഈറ്റപ്പുലി - ജയൻ
  • 1983 തീരം തേടുന്ന തിര
  • 1983 താവളം
  • 1983 പാലം
  • 1983 ഇനിയെങ്കിലും - പ്രദീപ്
  • 1983 തിമിംഗിലം - വേണു
  • 1982 ഇന്നല്ലെങ്കിൽ നാളെ - രവി
  • 1982 ജോൺ ജാഫർ ജനാർദ്ദനൻ - ജാഫർ
  • 1982 സിന്ദൂരസന്ധ്യക്ക് മൗനം - കുമാർ
  • 1982 അന്തിവെയിലിലെ പൊന്ന്
  • 1982 ഭീമൻ
  • 1982 ഈ നാട് - പ്രതാപൻ
  • 1982 വീട് - രവീന്ദ്രൻ
  • 1982 ആരംഭം
  • 1982 ആശ - കബീർ മുഹമ്മദ്
  • 1982 കാലം - രാജൻ
  • 1982 വെളിച്ചം വിതറുന്ന പെൺകുട്ടി
  • 1982 മദ്രാസിലെ മോൻ
  • 1982 അനുരാഗക്കോടതി - രാജൻ
  • 1981 കാഹളം
  • 1981 വരന്മാരെ ആവശ്യമുണ്ട്
  • 1980 അശ്വരഥം
  • 1980 സ്വന്തം എന്ന പദം - രവി
  • 1976 കബനീനദി ചുവന്നപ്പോൾ

തമിഴ്

  • 1987 പേർ സൊല്ലും പിള്ളൈ
  • 1985 കുട്രവാളികൾ
  • 1983 എൻ പ്രിയമെ
  • 1983 അങ്കം - രാജൻ
  • 1983 പൊയ്ക്കാൽ കുതിരൈ
  • 1983 തങ്ക മകൻ
  • 1982 എച്ചിൽ ഇരവുകൾ
  • 1982 അനൽ കാട്ര്
  • 1982 സകല കലാ വല്ലഭവൻ
  • 1980 അഞ്ചാത്ത നെഞ്ചങ്കൾ
  • 1980 ഒരു തലൈ രാഗം

രചയിതാവ്

കൂടുതൽ വിവരങ്ങൾ വർഷം, ചലച്ചിത്രം ...
വർഷം ചലച്ചിത്രം അഭിനേതാക്കൾ സംവിധാനം
2015 എന്നും എപ്പോഴും (കഥ) മോഹൻലാൽ, മഞ്ജു വാര്യർ, റീനു മാത്യൂസ് സത്യൻ അന്തിക്കാട്
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.