രഞ്ജൻ പ്രമോദ്

From Wikipedia, the free encyclopedia

മലയാളചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജൻ പ്രമോദ്. രണ്ടാം ഭാവം (2001), മീശ മാധവൻ (2002), മനസ്സിനക്കരെ (2003), അച്ചുവിന്റെ അമ്മ (2005), നരൻ (2005),രക്ഷാധികാരി ബൈജു ഒപ്പ് എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രങ്ങളാണ്. ഫോട്ടോഗ്രാഫർ (2006) എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. റോസ് ഗിറ്റാറിനാൽ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രം ഒ.ബേബി(O.BABY) വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

"സിനിമയിൽ കലയില്ല. കലയുള്ളത് അതിന്റെകാഴ്ചയിലാണ്. ഒരു ചലച്ചിത്രത്തിന്റെ വിധി നിർണയിക്കുന്നത് ആളുകൾക്ക് അതിന്റെ കഥയുമായി എത്രത്തോളം ഇഴുകിച്ചേരാൻ കഴിയുന്നു എന്നതും അതിലെ കഥാപാത്രങ്ങളിൽ എത്രത്തോളം തങ്ങളെത്തന്നെ കണ്ടെത്താൻ കഴിയുന്നു എന്നതുമാണ്. "

—രഞ്ജൻ പ്രമോദ് ഒരു അഭിമുഖത്തിൽ.[1]
വസ്തുതകൾ രഞ്ജൻ പ്രമോദ്, തൊഴിൽ(s) ...
രഞ്ജൻ പ്രമോദ്
തൊഴിൽ(s)തിരക്കഥാകൃത്ത്, സംവിധായകൻ
സജീവ കാലം2001 - 2006,
2012 - ഇതുവരെ
അടയ്ക്കുക

ചലച്ചിത്ര സപര്യ

കൂടുതൽ വിവരങ്ങൾ വർഷം, ചിത്രം ...
വർഷം ചിത്രം പങ്കാളിത്തം കുറിപ്പുകൾ
2001 രണ്ടാം ഭാവം തിരക്കഥാകൃത്ത്
2002 മീശ മാധവൻ തിരക്കഥാകൃത്ത്
2003 മനസ്സിനക്കരെ തിരക്കഥാകൃത്ത് കരസ്ഥമാക്കിയ പുരസ്കാരം, മികച്ച മലയാളചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം
2005 അച്ചുവിന്റെ അമ്മ തിരക്കഥാകൃത്ത് കരസ്ഥമാക്കിയ പുരസ്കാരം, മികച്ച മലയാളചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം, മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം
നരൻ തിരക്കഥാകൃത്ത്
2006 ഫോട്ടോഗ്രാഫർ കഥ, സംവിധാനം കരസ്ഥമാക്കിയ പുരസ്കാരം, മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, മികച്ച സംഗീതസംവിധായകനുള്ള മാതൃഭൂമി പുരസ്കാരം, മുല്ലശ്ശേരി രാജു സംഗീത പുരസ്കാരം
2013 റോസ് ഗിറ്റാറിനാൽ കഥ, സംവിധാനം
അടയ്ക്കുക

പുറത്തേക്കുള്ള ലിങ്കുകൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.