യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ (കറൻസി കോഡ് USD). മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു.
1785 ജൂലൈ 6ന് കോൺഗ്രസ് ഓഫ് ദ കോൺഫെഡറേഷൻ ഡോളറിനെ അമേരിക്കയുടെ ഔദ്യോഗിക നാണയമായി സ്വീകരിച്ചു.[1]അന്താരാഷ്ട്ര പണമിടപാടുകളിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കറൻസി യുഎസ് ഡോളറാണ്.[2] 1995ൽ ഇതിന്റെ വിനിമയം $38000 കോടി ആയിരുന്നു. അതിൽ മൂന്നിൽ രണ്ടുഭാഗവും വിദേശരാജ്യങ്ങളിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. 2005ഓടെ വിനിമയം $76000 കോടിയായി. അതിൽ ഏകദേശം പകുതി മുതൽ മൂന്നിൽ രണ്ട് വരെ അമേരിക്കക്ക് പുറത്തായിരുന്നു.[3] ഡിസംബർ 2006ലെ കണക്കുകളനുസരിച്ച് ആകെ വിനിമയമൂല്യത്തിന്റെ കാര്യത്തിൽ യൂറോ, അമേരിക്കൻ ഡോളറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.[4] ഇപ്പോഴത്തെ മൂല്യപ്രകാരം 102900 കോടി അമേരിക്കൻ ഡോളറിന് തുല്യമായ €69500 കോടിയാണ് യൂറോയുടെ മൊത്തവിനിമയം.[5]
സംജ്ഞ | മുൻ വശം | പിൻ വശം | മുഖചിത്രം | പിൻ ചിത്രം | ആദ്യ ശ്രേണി | ഏറ്റവു പുതിയ ശ്രേണി | പ്രചാരം |
---|---|---|---|---|---|---|---|
ഒരു ഡോളർ | ജോർജ്ജ് വാഷിംഗ്ടൺ | ഗ്രേറ്റ് സീൽ ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് | Series 1963 | Series 2013 | വ്യാപകം | ||
രണ്ട് ഡോളർ | പ്രമാണം:US reverse-high.jpg | തോമസ് ജെഫ്ഫേർസൺ | സ്വാതന്ത്ര്യ പ്രഖ്യാപനം | Series 1976 | Series 2013 | നിയന്ത്രിതം | |
അഞ്ച് ഡോളർ | അബ്രഹാം ലിങ്കൺ | ലിങ്കൺ സ്മാരകം | Series 2006 | Series 2013 | വ്യാപകം | ||
പത്ത് ഡോളർ | അലെക്സാണ്ടർ ഹാമിൽട്ടൺ | യു.എസ്. ട്രഷറി | Series 2004A | Series 2013 | വ്യാപകം | ||
ഇരുപത് ഡോളർ | ആൻഡ്രൂ ജാക്സൺ | വൈറ്റ് ഹൗസ് | Series 2004 | Series 2013 | വ്യാപകം | ||
അമ്പത് ഡോളർ | യുളീസ്സസ് എസ്. ഗ്രാന്റ് | യുണൈറ്റഡ് സ്റ്റേറ്റ്സ് കാപിറ്റോൾ Capitol | Series 2004 | Series 2013 | വ്യാപകം | ||
നൂറ് ഡോളർ | ബെഞ്ചമിൻ ഫ്രാങ്ക്ലിൻ | ഇന്റിപെൻഡൻസ് ഹാൾ | Series 2009 | Series 2013 | വ്യാപകം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.