യാഥാർത്ഥ്യം

വസ്തുതകളുടെയോ അസ്തിത്വമുള്ളവയുടെയോ ആകെ സംഗ്രഹം അല്ലെങ്കിൽ തുക From Wikipedia, the free encyclopedia

തത്വചിന്തയിൽ, ഒരു കാര്യം കാണപ്പെടുകയും സങ്കൽപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥളിൽനിന്ന് വ്യത്യസ്തമായി അത് വാസ്തവമായി നിലനിൽക്കുന്ന അവസ്ഥയാണ് യാഥാർത്ഥ്യം. വിശാലമായ അർത്ഥത്തിൽ, യാഥാർത്ഥ്യം എന്നത് വീക്ഷിക്കാനും മനസ്സിലാക്കുവാനും കഴിയുന്നതോ അല്ലാത്തതോ എന്ന വ്യത്യാസമില്ലാതെ ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതുമായ ഒന്നാണ്. മനസ്സിൽ മാത്രമായല്ലാതെ മുമ്പ് ഉണ്ടായിരുന്നതും, ഇപ്പോൾ ഉള്ളതും, ഇനി ഉണ്ടാവാൻ പോകുന്നതുമായ എല്ലാമാണ് യാഥാർത്ഥ്യം എന്ന് അല്പം കൂടി വിശാലമായി നിർവചിക്കാം.

സാങ്കല്പികം, മിഥ്യ, സ്വപ്നം, അമൂർത്തം, മനസ്സിലുള്ളത്, തെറ്റായത്, കല്പിതമായത് എന്നിവയുടെ വിപരീതമായാണ് പൊതുവെ യാഥാർത്ഥ്യത്തെ കാണുന്നത്. സത്യം യാഥാർത്ഥ്യത്തെയും, അസത്യം യാഥാർത്ഥ്യമല്ലാത്തതിനെയും സൂചിപ്പിക്കുന്നു.

വസ്തുതകൾ
Wiktionary
Wiktionary
യാഥാർത്ഥ്യം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
അടയ്ക്കുക
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.