ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാം ലോക്സഭയിലെ ആദിവാസിക്ഷേമ വകുപ്പിന്റെ സഹമന്ത്രിയുമാണ് മൻസുഖ് ഭായ് വസാവ.
മൻസുഖ് ഭായ് വസാവ | |
---|---|
എം.പി | |
ഓഫീസിൽ 1998 - നിലവിൽ (5 terms) | |
മണ്ഡലം | ഭാരുഞ്ച് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നർമദ ജില്ല, ഗുജറാത്ത് | ജൂൺ 1, 1957
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | സരസ്വതി ബെൻ വസാവ |
കുട്ടികൾ | 1 son and 2 daughters |
വസതി | നർമദ |
As of April 5, 2010 ഉറവിടം: |
1957 ജൂൺ 1ന് ഗുജറാത്തിലെ നർമ്മദയിൽ ജനിച്ചു. അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാപീഠിലും ഗുജറാത്ത് യൂണിവേഴ്സിറ്റിയിലും പഠിച്ചിട്ടുണ്ട്.[1]
ദൻജി ഭായ് വസാവയുടെയും രാമിള ബെന്നിന്റെയും മകനാണ്.[2] 1982 മേയ് 19ന് സരസ്വതി ബെൻ വസാവയെ വിവാഹം ചെയ്തു. 2 പെൺകുട്ടികളുണ്ട്.
1994 മുതൽ 1996 വരെ ഗുജറാത്ത് നിയമസഭാംഗമായിരുന്നു.[3] ആ സമയം തന്നെ മന്ത്രിയായിരുന്നു. 1998ൽ പന്ത്രണ്ടാം ലോക്സഭയിൽ അംഗമായി. 1999, 2004, 2009 വർഷങ്ങളിൽ ലോക്സഭാംഗമായി. 2014ൽ ഗുജറാത്തിലെ ഭാരുഞ്ച് മണ്ഡലത്തിൽ നിന്നും വിജയിച്ചു.[4][5]
2014ലെ നരേന്ദ്ര മോദി മന്ത്രിസഭയിലെ ആദിവാസിക്ഷേമ വകുപ്പ് സഹമന്ത്രിയാണ്.[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.