ഇന്ത്യയിലെ ഒരു എഴുത്തുകാരൻ From Wikipedia, the free encyclopedia
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനായിരുന്നു മുഹമ്മദ് അലി ജൌഹർ (10 ഡിസംബർ 1878-4 ജനുവരി 1931). പത്രപ്രവർത്തകനും കവിയുമായിരുന്ന മുഹമ്മദലി, ജാമിയ മില്ലിയ ഇസ്ലാമിയയുടെ സ്ഥാപകരിലൊരാളായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഖിലാഫത്ത് പ്രസ്ഥാനം, അഖിലേന്ത്യാ മുസ്‌ലിം ലീഗ് എന്നിവയിൽ നേതൃപരമായ പങ്ക് വഹിച്ചു[1][2][3].[4]
അലിഗഡ് പ്രസ്ഥാനത്തിലെ അംഗമായിരുന്നു ജൌഹർ.[5] 1923ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, നിസ്സഹകരണ പ്രസ്ഥാനത്തിന്റെ അവസാനത്തോടെ ഗാന്ധിയുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് സ്ഥാനമൊഴിയുകയായിരുന്നു. കോൺഗ്രസ് നേതൃത്വം മുസ്‌ലിം അവകാശങ്ങളെ കണക്കിലെടുക്കുന്നതിൽ പരാജയപ്പെട്ടു എന്ന് മനസ്സിലാക്കിയ അദ്ദേഹം അതോടെ മുസ്‌ലിം ലീഗിലേക്ക് ചായുകയായിരുന്നു. ലീഗിന്റെ അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം ആദ്യ വട്ടമേശ സമ്മേളനത്തിൽ സംഘടനയെ പ്രതിനിധീകരിച്ചു[6][7][8].
ബ്രിട്ടീഷ് ഇന്ത്യയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ പെട്ട റാംപൂരിൽ 1878-ലാണ് മുഹമ്മദ് അലിയുടെ ജനനം[1][9][10]. പത്താൻ വിഭാഗത്തിലെ യൂസഫ്സായ് ഗോത്രത്തിൽ റോഹില്ല കുടുംബത്തിൽ പെട്ട അദ്ദേഹത്തിന്റെ പിതാവ് അബ്ദുൽ അലി ഖാൻ, മുഹമ്മദ് അലിയുടെ അഞ്ചാം വയസ്സിൽ തന്നെ മരണപ്പെട്ടിരുന്നു[11]. മാതാവ് ആബാദി ബാനു ബീഗം (1852-1924), ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ ആകൃഷ്ടയായിരുന്നു. മക്കളായ ഷൌക്കത്ത് അലി, സുൽഫിക്കർ, മുഹമ്മദ് അലി എന്നിവർക്കെല്ലാം നല്ല വിദ്യാഭ്യാസം നൽകുന്നതിൽ മാതാവ് വിജയിച്ചു.
മഹാത്മജിയും മുഹമ്മദലിയും തമ്മിലുള്ള ആത്മബന്ധം ഇന്ത്യയിലെ ഹിന്ദു മുസ്ലിം മൈത്രിയുടെ അറ്റുപോകാത്ത കണ്ണിയാണ്. തൊള്ളായിരത്തി ഇരുപതുകളിൽ വെള്ളക്കാരുടെ അടിമത്തത്തിനെതിരെ നടന്ന ബഹുജന മുന്നേറ്റമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ബ്രിട്ടീഷ് ബയണറ്റുകൾക്ക് ഭേദിക്കാനാവാത്ത വിധം ശക്തമായിരുന്നു ആ പടയണി. ഗാന്ധിജി മുഹമ്മദലി ബന്ധം ബ്രിട്ടീഷ് അധികാരികൾക്കും ഇന്ത്യയിലെ വർഗ്ഗീയ വാദികൾക്കും ഒരുപോലെ ഭീഷണിയായി. ജയിലിലടക്കപ്പെട്ട അലി സഹോദരന്മാരെ മോചിപ്പിക്കാൻ വേണ്ടി ഗാന്ധിജി വൈസ്രോയിക്കെഴുതി. " അലി സഹോദരന്മാരെ ജയിലിലടച്ചതും വിഷമങ്ങൾക്ക് വിധേയമാക്കിയതും യാതൊരു ന്യായീകരണവുമില്ലാതെയാണ്... അവർ ധൈര്യമുള്ളവരാണ്. വ്യക്തമായും വക്രതയില്ലാത്തവരാണ്. ദൈവഭയമുള്ളവരും കഴിവുള്ളവരുമാണ്. മുഹമ്മദീയരുടെയും ഹിന്ദുക്കളുടെയും ആദരവിനാർഹരാണ്. അവരോട് നല്ല രീതിയിൽ പെരുമാറേണ്ടതാണ്. അവരെ സ്വതന്ത്രാക്കിയില്ലെങ്കിൽ ഒരു സത്യാഗ്രഹ സമരത്തിന് ഇന്ത്യ നിർബന്ധിതരാകും.". ജയിൽ മോചിതനായ മുഹമ്മദലിക്ക് മഹാത്മജിയുടെ നിർദ്ദേശപ്രകാരം നാടൊട്ടുക്കും സ്വീകരണം ഒരുക്കി.
“സ്വാതന്ത്ര്യം കയ്യിൽ തരാതെ ഞാനെന്റെ രാജ്യത്തേക്കില്ല. ഒരു അടിമ രാജ്യത്ത് മരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അടിമ രാജ്യത്തെക്കാളും നല്ലത് സ്വതന്ത്രമായ ഈ വിദേശ രാജ്യമാണ്. എന്റെ നാടിന് മോചനം നൽകാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ഈ രാജ്യത്ത് എനിക്ക് ആറടി മണ്ണ് തരൂ. .......” മൌലാനാ മുഹമ്മദലി ജൌഹർ(ലണ്ടൻ വട്ടമേശസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.