മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ്

ഫുട്ബോൾ ക്ലബ് കോൽക്കത്ത(ഇന്ത്യ) From Wikipedia, the free encyclopedia

മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ്

മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ് (ഇംഗ്ലീഷ്: Mohun Bagan AC, ബംഗാളി: মোহন বাগান এ. সি.), അതിന്റെ കാല്പന്തുകളിയാൽ അറിയപ്പെടുന്ന ഇന്ത്യയിലെ ഒരു കായിക സംഘമാണ് . ഇതിന്റെ ആസ്ഥാനം വെസ്റ്റ് ബംഗാളിലെ കൊൽക്കത്ത ആണ്. ഏഷ്യയിലെ പഴക്കം ചെന്ന ഒരു കാല്പന്തുകളി സംഘവുമാണിത്. 15 ഓഗസ്റ്റ് 1889 ൽ ആണ് സംഘം ആരംഭിച്ചത്.

വസ്തുതകൾ പൂർണ്ണനാമം, വിളിപ്പേരുകൾ ...
മോഹൻ ബഗാൻ
মোহন বাগান এ. সি.
Thumb
പൂർണ്ണനാമംമോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ്
വിളിപ്പേരുകൾദ മറൈൻസ്
സ്ഥാപിതം1889 as മോഹൻ ബഗാൻ സ്പോർട്ടിങ്ങ് ക്ലബ്ബ്
മൈതാനംസോൾട്ട് ലേക്ക് സ്റ്റേഡിയം
(കാണികൾ: 120,000)
ചെയർമാൻസുബ്രത ഭട്ടാചാര്യ
മാനേജർകിബു വികുന
ലീഗ്ഐ-ലീഗ്
2019–20ഐ-ലീഗ്, 1'st
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Thumb
Thumb
 
ഹോം കിറ്റ്
Team colours Team colours Team colours
Thumb
Thumb
 
എവേ കിറ്റ്
Current season
അടയ്ക്കുക

ചരിത്രം

1889 ൽ കൊൽക്കത്തയ്ക്കടുത്ത ശ്യാംബസാറിൽ മോഹൻ ബഗാൻ വില്ല എന്ന് പേരിൽ ഒരു കൊട്ടാരം ഉണ്ടായിരുന്നു.ഒരു ഇടത്തരം വലിപ്പമുള്ള മൈതാനം ആ കെട്ടിടത്തിന്റെ മുൻപിലായി ഉണ്ടായിരുന്നു.ദുഖീറാം മജുംദർ സ്റ്റുഡന്റ്സ് യൂണിയന്റെ കളിക്കാർ ഈ മൈതാനത്ത് കളിക്കാറുണ്ടായിരുന്നു.ദുഖീറാം മജുംദർ സ്ഥലം മാറിപ്പോയപ്പോൾ കളിക്കാർ "ആര്യൻസ്" എന്ന പേര് സ്വീകരിച്ചു.1889 ആഗസ്ത് 15 ന് ഭൂപേന്ദ്രനാഥ് ബസു എന്ന വക്കീലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് മോഹൻ ബഗാൻ സ്പോർട്ടിങ്ങ് ക്ലബ്ബ് എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചു.കൊൽക്കത്ത പ്രസിഡൻസി കോളേജ് പ്രൊഫസർ എഫ്.ജെ. റോവെ യുടെ നിർദ്ദേശപ്രകാരം മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ് എന്ന് പേര് മാറ്റി.

1911 ജൂലൈ 29-ന് ഈസ്റ്റ് യോർക്ക്ഷയർ റെജിമെന്റിനെ 2-1-ന് തോൽപ്പിച്ച് മോഹൻ ബഗാൻ ഐ. എഫ്. ഏ. ഷീൽഡ് നേടി. ഈ ഷീൽഡ് നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായിരുന്നു മോഹൻ ബഗാൻ. ജൂലൈ 29 'മോഹൻ ബഗാൻ ദിനം' ആയി ആചരിക്കുന്നു. 1947-ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഐ. എഫ്. ഏ. ഷീൽഡും മോഹൻ ബഗാൻ നേടി. 1977-ൽ പെലെ അടങ്ങുന്ന ന്യൂ യോർക്ക് കോസ്മോസിനെയും 1978 ഐ. എഫ്. ഏ. ഷീൽഡ് ഫൈനലിൽ കരുത്തരായ സോവിയറ്റ് ക്ലബ്ബ് അരരത്ത് യെറെവാനെയും 2-2-ന് തളച്ചു. 2016 ജനുവരി 27-ന് ഏഷ്യൻ ഫുട്ബോൾ കപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന ആദ്യ ഇന്ത്യൻ ടീമായി.

സംഘത്തിന്റെ ഉദ്യോഗസ്ഥന്മാർ

പുതുക്കിയത്: 4 May 2020[1]
കൂടുതൽ വിവരങ്ങൾ സ്ഥാനം, പേര് ...
സ്ഥാനം പേര്
മുഖ്യ പരിശീലകൻ സ്പെയ്ൻ കിബു വികുന
ടീം മാനേജർ സത്യജിത് ചാറ്റർജീ
ഗോൾകീപ്പിങ് പരിശീലകൻ അർപൺ ഡെ
ഫിസിയോതെറാപ്പിസ്റ്റ് അബിനന്ദ് ചാറ്റർജീ
അടയ്ക്കുക

സ്റ്റേഡിയം

മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബിന്റേതായി നിരവധി സ്റ്റേഡിയങ്ങളുണ്ടായിരുന്നു, സോൾട്ട് ലേക്ക് സ്റ്റേഡിയം,മോഹൻ ബഗാൻ ഗ്രൗണ്ട് എന്നീ രണ്ട് സ്റ്റേഡിയങ്ങളാണ് ഇപ്പോൾ ക്ലബ്ബിന്റേതായിട്ടുള്ളത്.

ഭാഗ്യ ചിഹ്നം

മോഹൻ ബഗാന്റെ ഭാഗ്യചിഹ്നം, ടൈഗർ എന്ന് അർഥം വരുന്ന ബഗ്ഗു ആണ്. ഇത് ആരംഭിച്ചത് 29 ജൂലൈ 2007 ൽ ആണ് .

ബഹുമതികൾ

ദേശീയ ലീഗ്

കൂടുതൽ വിവരങ്ങൾ സീസൺ, ലീഗ് ...
League and Cup Progress
സീസൺലീഗ്PWDLFAപോയിന്റ്നേട്ടം
1996-97NFLNANaNANANANANAയോഗ്യത നേടിയില്ല
1997-98NFL18972201034വിജയി
1998-99NFL20695191727നാലാം സ്ഥാനം
1999-00NFL221453361747വിജയി
2000-01NFL221363401945രണ്ടാം സ്ഥാനം
2001-02NFL221354311944വിജയി
2002-03NFL22967352533ഏഴാം സ്ഥാനം
2003-04NFL226511222323ഒൻപതാം സ്ഥാനം
2004-05NFL22589161923എട്ടാം സ്ഥാനം
2005-06NFL17863171030മൂന്നാം സ്ഥാനം
2006-07NFL18568152121എട്ടാം സ്ഥാനം
2007-08ഐ-ലീഗ്18864221730നാലാം സ്ഥാനം
2008-09ഐ-ലീഗ്221345302043രണ്ടാം സ്ഥാനം
2009-10ഐ-ലീഗ്2610610484336അഞ്ചാം സ്ഥാനം
2010-11ഐ-ലീഗ്268108343234ആറാം സ്ഥാനം
അടയ്ക്കുക

ഡോമെസ്ടിക് കപ്പുകൾ & സ്റ്റേറ്റ് ലീഗ്

കൂടുതൽ വിവരങ്ങൾ സീസൺ, ലീഗ് ...
League and Cup Progress
സീസൺലീഗ്PWDLFAപോയിന്റ്നേട്ടംഫെഡറേഷൻ കപ്പ്IFA Shieldഡ്യൂറന്റ് കപ്പ്
2003-04CPL16123128439രണ്ടാം സ്ഥാനംസെമി ഫൈനൽവിജയികളിച്ചില്ല
2004-05CPL18115227938രണ്ടാം സ്ഥാനംരണ്ടാം സ്ഥാനംരണ്ടാം സ്ഥാനംരണ്ടാം സ്ഥാനം
2005-06CPL14131021540വിജയികളിച്ചില്ലGroup Stageകളിച്ചില്ല
2006-07CPL1493221830രണ്ടാം സ്ഥാനംവിജയിരണ്ടാം സ്ഥാനംസെമി ഫൈനൽ
2007-08CPL141130301236വിജയിസെമി ഫൈനൽസെമി ഫൈനൽകളിച്ചില്ല
2008-09CPL14941241131വിജയിവിജയിYet to playകളിച്ചില്ല
2009-10CPL15120300310539വിജയിസെമി ഫൈനൽരണ്ടാം സ്ഥാനംരണ്ടാം സ്ഥാനം
2010-11CPL16130102450940രണ്ടാം സ്ഥാനംരണ്ടാം സ്ഥാനംരണ്ടാം സ്ഥാനംകളിച്ചില്ല
അടയ്ക്കുക

കുറിപ്പുകൾ

ബാഹ്യ കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.