From Wikipedia, the free encyclopedia
പരിഭാഷകളിലൂടെ പ്രശസ്തനായ മലയാള സാഹിത്യകാരനായിരുന്നു മോഹൻ ഡി. കങ്ങഴ (1932-1979 ഡിസംബർ 29). യഥാർത്ഥനാമം ആർ. മോഹൻ ദാസ് എന്നായിരുന്നു. ദുർഗാപ്രസാദ് ഖത്രി ഹിന്ദിയിലെഴുതിയ ശാസ്ത്രീയ കുറ്റാന്വേഷണ കഥകൾ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയാണ് ഹിന്ദി അദ്ധ്യാപകനായ അദ്ദേഹം പ്രശസ്തനായത്. അറുപതുകളിൽ വായനശാലകളിൽ ഏറ്റവും കൂടുതൽ വായിക്കപെട്ട പുസ്തകങ്ങൾ കാനം ഇ.ജെ യുടേയും മോഹൻ ഡി. കങ്ങഴയുടേയും ആയിരുന്നു.[1]
മോഹൻ ഡി. കങ്ങഴ | |
---|---|
ജനനം | 1932 |
മരണം | 29 ഡിസംബർ 1979 |
ഭാഷ | മലയാളം |
ദേശീയത | ഇന്ത്യൻ |
Genre | [അപസർപ്പക നോവൽ |
വിഷയം | നോവലിസ്റ്റ്, വിവർത്തകൻ |
പങ്കാളി | വസുമതിയമ്മ |
കുട്ടികൾ | ആമിന, അമ്മിണി, സുലേഖ, മിനി |
സ്വാതന്ത്ര്യ സമര സേനാനി വൈക്കം രാമൻപിള്ളയുടെയും കടയനിക്കാട് തയ്യിൽ ഗൗരിക്കുട്ടിപ്പിള്ളയുടെയും മകനായി 1932 ല് ജനിച്ചു. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാൻ എത്തിയ മഹാത്മജിയുടെ പ്രഭാഷണം മലയാളത്തിൽ മൊഴിമാറ്റം നടത്തിയ രാമൻപിള്ള മകനെ ഹിന്ദി പഠനത്തിനാണ് വിട്ടത്. ഹിന്ദിയിൽ ബി.എ. യും പിന്നീട്` ബി.ടി. യും പാസ്സായ മോഹൻ എം.എ.എ. പഠനം പൂർത്തിയാക്കാതെ ലക്ഷദ്വീപിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് കങ്ങഴ, പത്തനാട്, ആലക്കോട് രാജാ സ്കൂൾ എന്നിവിടങ്ങളിൽ ഹിന്ദി അദ്ധ്യാപകനായി ജോലി നോക്കി.
വെളിയനാട് പി.ടി വാസുദേവിന്റെ മകൾ,കന്നൂരിൽ അദ്ധ്യാപിക വസുമതിയമ്മ ആയിരുന്നു ഭാര്യ. ആമിന, അമ്മിണി, സുലേഖ, മിനി എന്നിവരാണു മക്കൾ. മൃത്യുകിരണം പരിഭാഷ സമർപ്പിച്ചിരിക്കുന്നത് പരേതയായ സുലേഖയ്ക്കാണ്. പുസ്തകത്തിൽ ഇങ്ങനെ കാണാം: "ഈ നോവലിന്റെ അവസാനത്തെ മിനുക്കുപണികൾ ആരംഭിച്ച 11-6-1958-ൽ യഥാർത്ഥ മൃത്യുകിരണത്തിനിരയായ എന്റെ മകൾ 'സുലേഖ'യുടെ പാവനസ്മരണയ്ക്ക്."
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.