ചെറുകഥാ സാഹിത്യത്തിന്റെ പിതാവായും മികച്ച പ്രയോക്താക്കളിലൊരാളായും കരുതപ്പെടുന്ന ഫ്രഞ്ച് സാഹിത്യകാരനാണ് ഗേയ് ദി മോപ്പസാങ്ങ് (Guy de Mauppasant).[1] പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പാശ്ചാത്യസാഹിത്യത്തിൽ നിറഞ്ഞു നിന്ന മോപ്പസാങ്ങിന്റെ കഥാശൈലിയുടെ സ്വാധീനം ലോകത്തെ മിക്ക ഭാഷകളിലുമുണ്ട്. നോർമൻ കാർഷിക ജീവിതവും ഫ്രാൻസും പ്രഷ്യയും തമ്മിലുണ്ടായ യുദ്ധവും ഫ്രാൻസിലെ ബൂർഷ്വാ വർഗ്ഗത്തിന്റെ ജീവിതവും ആധാരമാക്കി മോപ്പസാങ്ങ് എഴുതിയ ചെറുകഥകളും നോവലുകളും വിശ്വവ്യാപകമായ ജനപ്രീതി നേടിയവയാണ്. മുന്നൂറോളം ചെറുകഥകളും ആറു നോവലുകളും മൂന്ന് സഞ്ചാരസാഹിത്യ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. ബൂൾ ദെ സൂഫ് എന്ന ചെറുകഥയാണ് ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനയായി കണക്കാക്കപ്പെടുന്നത്.

വസ്തുതകൾ ഗേയ് ദി മോപ്പസാങ്ങ്, ജനനം ...
ഗേയ് ദി മോപ്പസാങ്ങ്
Thumb
ജനനംഹെൻറി റെനി ആൽബെർട്ട് ഗേയ് ദി മോപ്പസാങ്ങ്
(1850-08-05)5 ഓഗസ്റ്റ് 1850
മരണം6 ജൂലൈ 1893(1893-07-06) (പ്രായം 42)
അന്ത്യവിശ്രമംMontparnasse Cemetery
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി
ദേശീയതഫ്രഞ്ച്
GenreNaturalism, Realism
കയ്യൊപ്പ്Thumb
അടയ്ക്കുക

ആദ്യകാല ജീവിതം

ഫ്രാൻസിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിലെ നോർമണ്ഡിയിലുള്ള ദിയെപ്പ് എന്ന തുറമുഖ നഗരത്തിൽ 1850-ൽ മോപ്പസാങ്ങ് ജനിച്ചു. മോപ്പസാങ്ങിനു 11 വയസ്സുള്ളപ്പോൾ അച്ഛനമ്മമാർ വിവാഹബന്ധം വേർപെടുത്തി. നോർമണ്ഡിയിൽ അമ്മയോടൊപ്പമാണ് മോപ്പസാങ്ങ് വളർന്നത്. 1869-ൽ നിയമപഠനത്തിനായി പാരീസിൽ എത്തിയ മോപ്പസാങ്ങ് അടുത്ത വർഷം ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ പങ്കെടുക്കുവാനായി പട്ടാളത്തിൽ ചേർന്നു.

സാഹിത്യത്തിലേയ്ക്ക്

യുദ്ധാനന്തരം പാരീസിലെത്തിയ മോപ്പസാങ്ങ് പ്രശസ്ത നോവലിസ്റ്റായ ഗുസ്താവ് ഫ്ലോബേറിന്റെ നേതൃത്വത്തിലുള്ള സാഹിത്യവൃത്തത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടു. ഫ്ലോബേറിന്റെ രചനകളിൽ നിന്നാണ് മോപ്പസാങ്ങ് കഥയെഴുത്തിന്റെ കൗശലങ്ങൾ പഠിച്ചത്. ഒടുവിൽ അക്കാര്യത്തിൽ ഫ്ലോബേറീനെ കവച്ചുവെക്കുകയും ചെയ്തു. ലളിതവും ഹാസ്യാത്മകവുമായിരുന്നു മോപ്പസാങ്ങിന്റെ ശൈലി. 1872 മുതൽ 1880 വരെ അദ്ദേഹം സർക്കാർ സർവീസിൽ ജോലി ചെയ്തു. ആദ്യം സമുദ്രയാന വകുപ്പിലും പിന്നീട് വിദ്യാഭ്യാസവകുപ്പിലും. അദ്ദേഹം ഏറ്റവും വെറുത്തിരുന്ന കാര്യങ്ങളിലൊന്ന് ജോലിക്ക് പോക്കായിരുന്നു. 1880-ൽ ആദ്യത്തെ കഥയുമായി മോപ്പസാങ്ങ് ഫ്രഞ്ച് സാഹിത്യലോകത്തെ അമ്പരപ്പിച്ചു. പ്രഷ്യയുമായുള്ള യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള "ബാൾ ഓഫ് ഫാറ്റ്" ആയിരുന്നു ആദ്യത്തെ കഥ. 1939-ൽ ഈ കഥയെ അടിസ്ഥാനമാക്കി അമേരിക്കൻ സംവിധായകനായ ജോൺ ഫോർഡ് "സ്റ്റേജ് കോച്ച്" എന്ന ചലച്ചിത്രമെടുത്തിട്ടുണ്ട്. ആദ്യത്തെ കഥയുടെ വിജയത്തോടെ മോപ്പസാങ്ങ് തുടർച്ചയായി എഴുതാൻ തുടങ്ങി.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.