From Wikipedia, the free encyclopedia
തെക്കുകിഴക്കൻ പഞ്ചാബിൽ ചണ്ഡീഗഢ് നഗരത്തിനോട് ചേർന്നുകിടക്കുന്ന ഒരു പ്രധാന പട്ടണമാണ് മൊഹാലി.ചണ്ഡീഗഡിനോടൊപ്പം മൊഹാലിയും പഞ്ച്കുളയും കൂട്ടി ചണ്ഡീഗഢ് മുന്നു നഗരങ്ങൾ എന്നാണറിയപ്പെടുന്നത്.സിഖ് ഗുരു ഗുരു ഗോബിന്ദ് സിങിന്റെ മൂത്ത മകൻ അജിത് സിങിന്റെ പേരിൽ ഷാഹിബ്സാദ അജിത് സിങ് നഗർ എന്നും മൊഹാലി അറിയപ്പെടുന്നു[3].ഷാഹിബ്സാദ അജിത് സിങ് നഗർ ജില്ലയുടെ ആസ്ഥാനവും മൊഹാലിയാണ്.പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മൊഹാലി ഇന്ന് അതിവേഗം വളരുന്ന ഒരു വ്യാവസായിക നഗരമാണ്.പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ രാജ്യാന്തര സ്റ്റേഡിയം മൊഹാലിയിലാണ് സ്ഥിതി ചെയ്യുന്നത്[4].
മൊഹാലി
ਮੋਹਾਲੀ ഷാഹിബ്സാദ അജിത് സിങ് നഗർ Sahibzada Ajit Singh Nagar | |
---|---|
നഗരം | |
Country | India |
State | Punjab |
District | ഷാഹിബ്സാദ അജിത് സിങ് നഗർ ജില്ല |
നാമഹേതു | Sahibzada Ajit Singh |
സർക്കാർ | |
• തരം | നഗരസഭ |
• ഭരണസമിതി | മൊഹാലി കോർപ്പറേഷൻ |
• Mayor | കുൽവന്ത് സിങ് [1] |
• Deputy Commissioner | ടി.പി.എസ്.സിദു[2] |
ഉയരം | 316 മീ (1,037 അടി) |
ജനസംഖ്യ (2011) | |
• ആകെ | 1,76,152 |
Languages | |
• Official | Punjabi |
സമയമേഖല | UTC+5:30 (IST) |
Telephone code | +91-172-XXXXXXX |
Vehicle registration | PB-65 |
വെബ്സൈറ്റ് | http://mcmohali.org/ |
2011ലെ സെൻസസ് അനുസരിച്ച് മൊഹാലിയിലെ ജനസംഖ്യ 1,76,158 ആണ്[5]..സാക്ഷരത 93.04 %.സിഖ്,ഹിന്ദു മതത്തിൽപ്പെട്ടവരാണ് ഇവിടെ കൂടുതലായുള്ളത്.പഞ്ചാബിയും ഹിന്ദിയുമാണ് പ്രധാന സംസാരഭാഷകൾ.
Seamless Wikipedia browsing. On steroids.